- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ അറസ്റ്റ് ചെയ്തു ജയിലിൽ അടയക്കാൻ സുപ്രീംകോടതിയെ വെല്ലുവിളിച്ച് ജസ്റ്റിസ് കർണൻ; വിവാദ ജഡ്ജി ഇന്ന് സുപ്രീംകോടതിയിലെ ഏഴംഗ ബെഞ്ചിനു മുന്നിലെത്തി; ഇനി മേലാൽ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ വരില്ലെന്നു ജസ്റ്റിസ്; നാല് ആഴ്ചയ്ക്കുള്ളിൽ ജസ്റ്റിസ് വിശദീകരണം എഴുതിത്ത്തരണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കോടതിയലക്ഷ്യ വിഷയത്തിൽ വിവാദ കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ ഹാജരായി. നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്ന കർണനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. മാപ്പു പറയുകയോ അല്ലെങ്കിൽ കേസുമായി മുന്നോട്ട് പോവുകയോ ചെയ്യാമെന്ന് സുപ്രീംകോടതി കർണനോട് ആവശ്യപ്പെട്ടു. ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ എഴുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ജുഡീഷ്യക്കറിക്കെതിരായല്ല മദ്രാസ് ഹൈക്കോടതിയിൽ നിലനിൽക്കുന്ന അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് കർണൻ സുപ്രീംകോടതിക്ക് മറുപടി നൽകി. വാദം കേൾക്കുന്നതിന് മുന്നെ തന്റെ ജോലി തിരിച്ച് തരണമെന്ന് കർണൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് കോടതി തയ്യാറായില്ല. വാറണ്ട് ഉത്തരവുമായി പൊലീസ് തന്റെ ഓഫീസിലെത്തിയതിലൂടെ തന്നെ മാത്രമല്ല ജൂഡീഷ്യറിയെ മുഴുവനായാണ് അപമാനിച്ചതെന്ന് കർണൻ കോടതിക്ക് മുന്നിൽ പറഞ്ഞു. എന്നാൽ കർണൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അനുസരക്കേട് കാട്ടിയതുകൊണ്ടാണ് വാറണ്ട് നോട്ടീസ് അയച്ചതെന്നും സുപ്രീംകോടതി ജസ്റ്റിസ് കർ

ന്യൂഡൽഹി: കോടതിയലക്ഷ്യ വിഷയത്തിൽ വിവാദ കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ ഹാജരായി. നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്ന കർണനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. മാപ്പു പറയുകയോ അല്ലെങ്കിൽ കേസുമായി മുന്നോട്ട് പോവുകയോ ചെയ്യാമെന്ന് സുപ്രീംകോടതി കർണനോട് ആവശ്യപ്പെട്ടു.
ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ എഴുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ജുഡീഷ്യക്കറിക്കെതിരായല്ല മദ്രാസ് ഹൈക്കോടതിയിൽ നിലനിൽക്കുന്ന അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് കർണൻ സുപ്രീംകോടതിക്ക് മറുപടി നൽകി.
വാദം കേൾക്കുന്നതിന് മുന്നെ തന്റെ ജോലി തിരിച്ച് തരണമെന്ന് കർണൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് കോടതി തയ്യാറായില്ല. വാറണ്ട് ഉത്തരവുമായി പൊലീസ് തന്റെ ഓഫീസിലെത്തിയതിലൂടെ തന്നെ മാത്രമല്ല ജൂഡീഷ്യറിയെ മുഴുവനായാണ് അപമാനിച്ചതെന്ന് കർണൻ കോടതിക്ക് മുന്നിൽ പറഞ്ഞു.
എന്നാൽ കർണൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അനുസരക്കേട് കാട്ടിയതുകൊണ്ടാണ് വാറണ്ട് നോട്ടീസ് അയച്ചതെന്നും സുപ്രീംകോടതി ജസ്റ്റിസ് കർണനെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കർണനെ വിസ്തരിച്ചത്. താൻ ഇനി ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ ഹാജരാവില്ലെന്നും തന്നെ വേണമെങ്കിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചോളാനും ജസ്റ്റിസ് കർണൻ വെല്ലുവിളിച്ചു.
സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമർശിച്ചതിനാണ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണനോട് സുപ്രീംകോടതിയിൽ ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്ന്. എന്നാൽ ഇതിന് തയ്യറാവാതിരുന്നതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച ജസ്റ്റിസ് കർണൻ സുപ്രീംകോടതിക്ക് മുന്നിൽ ഹാജരായത്.

