- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈറ്റിലെ ശൈഖ് ജാബിർ പാലത്തിൽ സൈക്കിൾ സവാരി; നിരവധി പേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ശൈഖ് ജാബിർ പാലത്തിൽ നിരോധനം ലംഘിച്ച് സൈക്കിൾ സവാരി നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ പരിഗണിച്ചാണ് ശൈഖ് ജാബിർ കടൽ പാലത്തിൽ സൈക്കിൾ സവാരിയുെ നടത്തവും നിരോധിച്ചത്.
സുരക്ഷ മുൻനിർത്തിയാണ് ശൈഖ് ജാബിർ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിൾ സവാരി നിരോധിച്ചതെന്നും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ അഭ്യർത്ഥിച്ചു.
ലോകത്തിലെ തന്നെ നാലാമത്തെ വലിയ കടൽപ്പാലമാണ് ശൈഖ് ജാബിർ പാലം. നിലവിൽ ഇവിടെ ഗതാഗത തിരക്ക് ഇല്ലാത്തതിനാൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ സൈക്കിൾ യാത്രക്കാരെ ഇടിക്കാനുള്ള സാധ്യത കൂടുതലാണ്. സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക ട്രാക്ക് നിർമ്മിക്കുന്നത് ആലോചനയിലുണ്ട്.
ന്യൂസ് ഡെസ്ക്
Next Story