- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി 24 വർഷത്തിന് ശേഷം അറസ്റ്റിൽ; പിടിയിലായത് മയ്യനാട് മുക്കം സ്വദേശി അലി അക്ബർ
കൊട്ടിയം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ 24 വർഷങ്ങൾക്ക് ശേഷം അറസ്റ്റു ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചാത്തന്നൂർ എ സി പിയുടെ മേൽ നോട്ടത്തിൽ , കൊട്ടിയം എസ് ഐ സുജീത് ജി നായരും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
1996 ൽ മയ്യനാട് മുക്കം സ്വദേശി സുബേർ കുഞ്ഞ് മകൻ നൗഷാദിനെ വീട്ട്വളപ്പിൽ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മയ്യനാട് മുക്കം സ്വദേശി അലി അക്ബർ മകൻ കോഴി ഷാജി എന്ന് വിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിക്കെതിരെ കോടതിയിൽ നിന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കൊട്ടിയം എസ് ഐ യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ചാത്തന്നൂർ എ സി പി ശ്രീ ഷൈനു തോമസിന്റെ മേൽനോട്ടത്തിൽ കൊട്ടിയം സ്റ്റേഷൻ ചാർജ് വഹിക്കുന്ന കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ, യു പി വിപിൻ കുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയം എസ് ഐ മാരായ സുജീത് ജി നായർ, പ്രവീൺ, പ്രൊബോഷണറി എസ് ഐ ശിവപ്രസാദ്, സി പി ഒമാരായ സുഭാഷ്, സൂരജ്, അനീഷ് എന്നവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.