- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; വിളപ്പിൽശാല സ്വദേശിയെ നെടുമ്പാശ്ശേരി പൊലീസ് പിടികൂടി
ആലുവ: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാല കോനത്ത് വീട്ടിൽ ജ്യോതിഷ് (35) നെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനായ യുവാവിനും സുഹൃത്തിനും നെടുമ്പാശ്ശേരി എയർ പോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പണം കൈപ്പറ്റുകയയിരുന്നു.
നിയമന ഉത്തരവ് ഉടനെ ലഭിക്കുമെന്ന് പറഞ്ഞ് പലവട്ടം കബളിപ്പിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് പരാതി നൽകുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തുള്ള പത്ര പരസ്യം നൽകി സംസ്ഥാനത്തെ നിരവധി പേരിൽ നിന്നും വലിയ രീതിയിൽ പണം കൈപ്പറ്റി ഇത്തരത്തിൽ കബളിപ്പിച്ചതായി സംശയിക്കുന്നു.
ഇതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്‌പി കാർത്തിക് പറഞ്ഞു.അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ പി.എം. ബൈജു, സബ്ബ് ഇൻസ്‌പെക്ടർ അനീഷ്.കെ.ദാസ്, എഎസ്ഐ അഭിലാഷ്, സി.പി.ഒ മാരായ റോണി അഗസ്റ്റിൻ, ജോസഫ്, ജിസ്‌മോൻ എന്നിവരും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ