- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാൽപ്പത്തി മൂന്നര ലക്ഷത്തിന്റെ ഫ്ളാറ്റിന് അഡ്വാൻസ് വാങ്ങിയത് 8.73 ലക്ഷം രൂപ: താക്കോൽ കൈമാറാമെന്ന് പറഞ്ഞ സമയം കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും ഫ്ളാറ്റുമില്ല പണവുമില്ല: ലക്ഷങ്ങളുടെ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ ക്രിസ്റ്റൽ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ലത നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: ലക്ഷങ്ങളുടെ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ ക്രിസ്റ്റൽ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ലത നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച് കൺസ്യൂമർ കോടതി. ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് കൈപറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിട നിർമ്മാണത്തിൽ ഒരു പുരോഗതിയുമില്ലാതെ വന്നതോടെ തിരുവനന്തപുരത്ത് ഫ്ളാറ്റിന് അഡ്വാൻസ് നൽകിയ സിദ്ധാർഥ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തവിട്ടിട്ടും പറഞ്ഞ അവധി കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല.തിരുവനന്തപുരം ഉപഭോക്തൃ കോടതിയുടേതാണ് വിധി.പണം കൈപറ്റിയ അന്നു മുതൽ 12 ശതമാനം പലിശയുൾപ്പടെ പണം നൽകാനും ഒരു ലക്ഷം രൂപ നഷ്ടടപരിഹാരം നൽകാനും കോടതി അനുവദിച്ച സമയം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും ഒരു നടപടിയുമില്ലാതെ വന്നതോടെയാണ് അറസ്റ്റിന് ഉത്തരവ് വന്നത്. ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് 2013ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ഫളാറ്റ് നിർമ്മിക്കുന്നതിന് അഡ്വാൻസ് നൽകിയിരുന്നു. മൂന്ന് ഡെഡ്റൂം ഫ്ളാറ്റിന് 43.4 ലക്ഷം രൂപയാണ് വിലയിട്ടിരു
തിരുവനന്തപുരം: ലക്ഷങ്ങളുടെ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ ക്രിസ്റ്റൽ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ലത നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച് കൺസ്യൂമർ കോടതി. ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് കൈപറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിട നിർമ്മാണത്തിൽ ഒരു പുരോഗതിയുമില്ലാതെ വന്നതോടെ തിരുവനന്തപുരത്ത് ഫ്ളാറ്റിന് അഡ്വാൻസ് നൽകിയ സിദ്ധാർഥ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തവിട്ടിട്ടും പറഞ്ഞ അവധി കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല.തിരുവനന്തപുരം ഉപഭോക്തൃ കോടതിയുടേതാണ് വിധി.പണം കൈപറ്റിയ അന്നു മുതൽ 12 ശതമാനം പലിശയുൾപ്പടെ പണം നൽകാനും ഒരു ലക്ഷം രൂപ നഷ്ടടപരിഹാരം നൽകാനും കോടതി അനുവദിച്ച സമയം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും ഒരു നടപടിയുമില്ലാതെ വന്നതോടെയാണ് അറസ്റ്റിന് ഉത്തരവ് വന്നത്.
ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് 2013ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ഫളാറ്റ് നിർമ്മിക്കുന്നതിന് അഡ്വാൻസ് നൽകിയിരുന്നു. മൂന്ന് ഡെഡ്റൂം ഫ്ളാറ്റിന് 43.4 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. അഡ്വാൻസായി 8.73 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 245 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി 2015 ഏപ്രലിൽ താക്കോൽ കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് ഉണ്ടായില്ല. 2014 അവസാനത്തോടെ നിർമ്മാണം പറഞ്ഞ സമയത്ത് പൂർത്തിയാക്കുമെന്ന് ലത നമ്പൂതിരി ഇമെയിൽ അയച്ചിട്ടും വാക്ക് പാലിച്ചില്ല. ഇടയ്ക്ക് നാട്ടിൽ വന്ന് ഒന്ന് രണ്ട് തവണ നിർമ്മാണം പരിശോധിച്ചിരുന്നു. പിന്നീട് ചെന്നൈയലായിരുന്നതിനാൽ സിദ്ധാർഥിന് നാട്ടിലെത്തി നിർമ്മാണം പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.
2015ൽ താക്കോൽ കൈമാറുമെന്ന് പറഞ്ഞ സമയത്ത് നാട്ടിലെത്തിയപ്പോഴാണ് പണി പൂർത്തിയായിട്ടില്ലെന്ന് മനസ്സിലായത്. പണി പുരോഗമിക്കുമ്പോൾ തന്നെ എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും ക്രിസ്റ്റൽ ഗ്രൂപ്പ് അധികൃതർ പറഞ്ഞിരുന്നു.പിന്നീട് പറഞ്ഞ സമയത്ത് പണി എങ്ങുമെത്തില്ലെന്ന് മനസ്സിലായതോടെ പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.മൂന്ന് മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു.എന്നാൽ അപ്പോഴും പണം തിരികെ നൽകിയിരുന്നില്ല. പിന്നെയും രണ്ട് മാസത്തോളം സമയം ചോദിച്ചപ്പോൾ അത് നൽകി. ഇടയ്ക്ക് പണം ലഭിക്കുന്ന കാര്യം തിരക്കി വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല.
നിരവധി തവണ പറഞ്ഞ വാക്ക് തെറ്റിയപ്പോഴാണ് 2016 എപ്രിലിൽ കൺസ്യൂമർ കോടതിയിൽ പരാതി നൽകിയത്. കേസ് കോടതിയിലെത്തിയെങ്കിലും ആദ്യമൊന്നും ക്രിസ്റ്റൽ ഗ്രൂപ്പിന്റെ പ്രതിനിധികൾ ഹാജരായിരുന്നില്ല. പിന്നീട് കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സമീപിച്ചെങ്കിലും അതിലും തുടർ നടപടികളുണ്ടായില്ല. ഒരു അഭിഭാഷകൻ പോലും സ്ഥിരമായി ഇവർക്ക് വേണ്ട് കേസ് വാദിക്കാനെത്തിയിരുന്നുമില്ല. തിരുവനന്തപുരം കൺസ്യൂമർ കോടതിയിൽ അഡ്വക്കേറ്റ് നാരായൺ ആർ ആണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്.കോടതി 2017 മാർച്ചിൽ കുറ്റം സ്ഥിരീകരിക്കുകയായിരുന്നു.
2017 മാർച്ചിൽ വിധി പുറപ്പെടുവിക്കുമ്പോൾ രണ്ട് മാസത്തിനുള്ളിൽ അഡ്വാൻസായി നൽകിയ തുകയും വാങ്ങിയ തീയതി മുതൽ 12 ശതമാനം പലിശയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ വിധിക്കുകയായിരുന്നു. രണ്ട് മാസത്തിനുള്ളിൽ ഇത് നൽകിയില്ലെങ്കിൽ 18 ശതമാനം വരെ പലിശ നൽകേണ്ടി വരുമെന്നും കോടതി വിധിച്ചിരുന്നു. കോടതിയുടെ ഈ തീരുമാനങ്ങളെയെല്ലാം ലംഘിച്ചതിനാണ് ഇപ്പോൾ മനേജിങ് ഡയറക്ടരായ ലത നമ്പൂതിരിയേയും തിരുവനന്തപുരത്തെ മാനേജറേയും അറസ്റ്റ് ചെയ്യാൻ ഉത്തരവായിരിക്കുന്നത്. ക്രിസ്റ്റൽ ഗ്രൂപ്പിന്റെ മറ്റ് ഫ്ളാറ്റുകളുടെ പേരിലും പരാതികളുയരുന്നുണ്ട്. നിർമ്മാണം പൂർത്തിയായ ഫ്ളാറ്റുകളെക്കുറിച്ചും പരാതികളുണ്ട്.