- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ നിന്നും ദുബായിലേക്ക് പോകാൻ ചെക്ക് ഇൻ കഴിഞ്ഞ് ബോർഡിങ് ലോഞ്ചിൽ ഇരുന്നിരുന്ന യുവാവിനെ സായുധധാരികളായ പൊലീസ് എത്തി അറസ്റ്റ് ചെയ്തുകൊണ്ടു പോയി; എമിറേറ്റ്സ് യാത്രക്കാരനായ ഏഷ്യൻ വംശജന്റെ അറസ്റ്റിനെ കുറിച്ച് വിശദീകരണം നൽകാതെ പൊലീസ്
ഇന്നലെ ലണ്ടനിലെ മാഞ്ചസ്റ്റർ എയർ പോർട്ടിലെ ബോർഡിങ് ലോഞ്ചിൽ തികച്ചും നാടകീയമായ സംഭവങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ഇവിടെ നിന്നും ദുബായിലേക്ക് പോകാൻ ചെക്ക് ഇൻ കഴിഞ്ഞ് ലോഞ്ചിൽ ഇരുന്നിരുന്ന ഏഷ്യൻ യുവാവിനെ സായുധ ധാരികളായ പൊലീസ് കുതിച്ചെത്തി അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നത് കണ്ട് മറ്റ് യാത്രക്കാർ പകച്ചിരുന്നു പോയി. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാനിരുന്ന ഈ യുവാവിന്റെ അറസ്റ്റിനെ കുറിച്ച് പൊലീസ് ഇനിയും വിശദീകരണം നൽകിയിട്ടില്ല. വിശദമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം ബോർഡിങ് ലോഞ്ചിലെത്തിയ ഇയാളെ എന്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന ചോദ്യം ശക്തമാകുന്നുമുണ്ട്. സായുധ ധാരികളായ പൊലീസ് ബോർഡിങ് ഗേറ്റിൽ നിന്നായിരുന്നു വന്നിരുന്നതെന്നാണ് ഇതേ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ മറ്റൊരു യാത്രക്കാരൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആരെയോ തിരഞ്ഞു കൊണ്ടായിരുന്നു അവർ എത്തിയിരുന്നതെന്നും കൂടുതൽ പൊലീസുകാർ പുറത്ത് കാത്തിരുന്നിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. തുടർന്ന് രണ്ട് പൊലീസുകാർ യുവാവിനെ പിടിച്ച് കൊണ്ട് പോവുക
ഇന്നലെ ലണ്ടനിലെ മാഞ്ചസ്റ്റർ എയർ പോർട്ടിലെ ബോർഡിങ് ലോഞ്ചിൽ തികച്ചും നാടകീയമായ സംഭവങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ഇവിടെ നിന്നും ദുബായിലേക്ക് പോകാൻ ചെക്ക് ഇൻ കഴിഞ്ഞ് ലോഞ്ചിൽ ഇരുന്നിരുന്ന ഏഷ്യൻ യുവാവിനെ സായുധ ധാരികളായ പൊലീസ് കുതിച്ചെത്തി അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നത് കണ്ട് മറ്റ് യാത്രക്കാർ പകച്ചിരുന്നു പോയി. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാനിരുന്ന ഈ യുവാവിന്റെ അറസ്റ്റിനെ കുറിച്ച് പൊലീസ് ഇനിയും വിശദീകരണം നൽകിയിട്ടില്ല. വിശദമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം ബോർഡിങ് ലോഞ്ചിലെത്തിയ ഇയാളെ എന്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന ചോദ്യം ശക്തമാകുന്നുമുണ്ട്.
സായുധ ധാരികളായ പൊലീസ് ബോർഡിങ് ഗേറ്റിൽ നിന്നായിരുന്നു വന്നിരുന്നതെന്നാണ് ഇതേ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ മറ്റൊരു യാത്രക്കാരൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആരെയോ തിരഞ്ഞു കൊണ്ടായിരുന്നു അവർ എത്തിയിരുന്നതെന്നും കൂടുതൽ പൊലീസുകാർ പുറത്ത് കാത്തിരുന്നിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. തുടർന്ന് രണ്ട് പൊലീസുകാർ യുവാവിനെ പിടിച്ച് കൊണ്ട് പോവുകയായിരുന്നു. റൺവേയ്ക്കടുത്ത് നിർത്തിയിട്ടിരുന്ന പൊലീസ് വാനിലേക്ക് യുവാവിനെ കയറ്റുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇത് പൊലീസുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ തിരക്കിയപ്പോൾ മാഞ്ചസ്റ്റർ എയർപോർട്ട് വക്താവ് പ്രതികരിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്ക് വിമാനം കയറാനിരുന്ന 20 കാരനെ കുറിച്ച് ഇന്നലെ ഉച്ചയ്ക്ക് 12.15ന് സംശയകരമായ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു വെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വക്താവ് വിശദീകരിച്ചിരിക്കുന്നത്. മെന്റൽ ഹെൽത്ത് ആക്ട് പ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇയാൾ എയർപോർട്ടിൽ ആർക്കും ഭീഷണി ഉയർത്തിയിരുന്നില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു.