- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ പുസ്തകം തിരികെ നൽകാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പാനൂരിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ

X
, അദ്ധ്യാപകൻ
കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂളിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ. പാനൂർ ഈസ്റ്റ് വള്ളായി യു.പി. സ്കൂളിലെ പ്രധാനാധ്യാപകൻ വിനോദിനെയാണ് പാനൂർ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്കൂളിലെ വിദ്യാർത്ഥിയുടെ മാതാവായ യുവതിയാണ് പ്രധാനാധ്യാപകനെതിരേ പരാതി നൽകിയത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന മകന് അധികമായി ലഭിച്ച പുസ്തകങ്ങൾ തിരികെനൽകാൻ എത്തിയപ്പോൾ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് ആരോപണം. ജനുവരി ആറാം തീയതി രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തുടർന്ന് യുവതി പാനൂർ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു.
Next Story


