ലണ്ടൻ: ആഴ്‌സനൽ ഫേസ്‌ബുക്ക് പേജിൽ ഇന്ന് വന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യക്കാർ. കാരണം നമ്മുടെ മഞ്ചേരിക്കാരന്റെ ഒരു വീഡിയോയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്‌സനലിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ അപ്ലേഡ് ചെയ്തത്. തന്റെ മകന് ആഴ്‌സണൻ സൂപ്പർസ്റ്റാർ മെസൂത് ഓസിലിന്റെ പേര് ഇട്ടതാണ് ക്ലബ് വീഡിയോയാക്കിയത്.

മലപ്പുറം മഞ്ചേരി സ്വദേശിയായ ഇൻസിമാമുൽ ഹഖ് ആണ് മകന് മെസൂദ് ഓസിൽ എന്ന പേരിട്ടത്. ആഴ്‌സനലിന്റെ കടുത്ത ഫാനായ ഇൻസി തന്റെ മകൻ പിറന്നപ്പോൾ തന്റെ ഇഷ്ട ടീമുമായി ബന്ധപ്പെട്ട് പേരിടണം എന്ന് തീരുമാനിച്ചത്. അതിൽ മുസ്ലിം പേര് വേണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മെസൂദ് ഓസിലിന്റെ പേര് നൽകിയത്.ഫിദ സനം ആണ് ഇൻസിമാമിന്റെ ഭാര്യ.

മലബാറിന്റെ സ്വന്തം ഫുട്‌ബോൾ ഭ്രമവും വീഡിയോയിൽ നല്ല രീതിയിൽ എടുത്ത് കാണിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ഇത്തരം ഒരു വീഡിയോ ആഴ്‌സനൽ അപ്ലോഡ് ചെയ്യുന്നത്.