- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായക്കടയിൽ അന്തിയുറങ്ങുന്ന ആറാം ക്ലാസ്സുകാരിക്ക് ലൈഫ് പദ്ധതി പ്രകാരം വീടനുവദിക്കുമെന്നു താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗീത; കുടുംബത്തിന്റെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്ത് വവ്വാക്കാവ് എസ്.എ.വി എം ആയുർവേദാശുപത്രി; മറുനാടൻ വാർത്തയെ തുടർന്ന് സുമനസുകൾ സഹായവുമായി രംഗത്ത്
ആലപ്പുഴ: ചായക്കടയിൽ അന്തിയുറങ്ങുന്ന ആറാം ക്ലാസ്സുകാരി അർഷയുടെ ദുരിതകഥ പുറത്തുവന്നതോടെ വീട് നിർമ്മിച്ചു നൽകുമെന്ന് പഞ്ചായത്തധികൃതർ. ലൈഫ് പദ്ധതി പ്രകാരം വീടു നിർമ്മിച്ചു നൽകുമെന്ന് മാവേലിക്കര താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് വി. ഗീതയാണ് പെൺകുട്ടിയുടെ വീട്ടിലെത്തി ഉറപ്പ് നൽകിയത്. കൂടാതെ കുടുംബത്തിന്റെ ദയനീയാവസ്ഥയറിഞ്ഞ് കരുനാഗപ്പള്ളി വവ്വാക്കാവ് എസ്.എ.വി എം ആയൂർവ്വേദാശുപത്രി ഇവരുടെ മുഴുവൻ ചികിത്സാ ചിലവുകളും സൗജന്യമായി ചെയ്തു കൊടുക്കുമെന്നും അറിയിച്ചു. ഇന്നലെ ആശുപത്രി മാനേജ്‌മെന്റ് അംഗം ഡോ: എസ്. ശ്രീജിത്ത് അർഷയുടെ താമരക്കുളത്തെ വീട്ടിലെത്തി ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റിന്റെ മുൻപാകെ അറിയിക്കുകയും ഔഷധ കിറ്റ് കൈമാറുകയും ചെയ്തു. 'അർഷ താമസിക്കുന്നത് പരിതാപകരമായ അവസ്ഥയിൽ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. മറുനാടൻ വാർത്തയിൽക്കൂടിയാണ് വിവരങ്ങൾ അറിഞ്ഞത്. ഏറെ നാൾ മുൻപ് തന്നെ വീട് ലഭിക്കേണ്ടവരായിരുന്നു. രണ്ടു വർഷമായതേയുള്ളൂ സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി താമരക്കുളം പഞ്ചായത്തിൽ അധികാരമേറ്റിട്ട്. വാർ
ആലപ്പുഴ: ചായക്കടയിൽ അന്തിയുറങ്ങുന്ന ആറാം ക്ലാസ്സുകാരി അർഷയുടെ ദുരിതകഥ പുറത്തുവന്നതോടെ വീട് നിർമ്മിച്ചു നൽകുമെന്ന് പഞ്ചായത്തധികൃതർ. ലൈഫ് പദ്ധതി പ്രകാരം വീടു നിർമ്മിച്ചു നൽകുമെന്ന് മാവേലിക്കര താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് വി. ഗീതയാണ് പെൺകുട്ടിയുടെ വീട്ടിലെത്തി ഉറപ്പ് നൽകിയത്. കൂടാതെ കുടുംബത്തിന്റെ ദയനീയാവസ്ഥയറിഞ്ഞ് കരുനാഗപ്പള്ളി വവ്വാക്കാവ് എസ്.എ.വി എം ആയൂർവ്വേദാശുപത്രി ഇവരുടെ മുഴുവൻ ചികിത്സാ ചിലവുകളും സൗജന്യമായി ചെയ്തു കൊടുക്കുമെന്നും അറിയിച്ചു. ഇന്നലെ ആശുപത്രി മാനേജ്‌മെന്റ് അംഗം ഡോ: എസ്. ശ്രീജിത്ത് അർഷയുടെ താമരക്കുളത്തെ വീട്ടിലെത്തി ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റിന്റെ മുൻപാകെ അറിയിക്കുകയും ഔഷധ കിറ്റ് കൈമാറുകയും ചെയ്തു.
'അർഷ താമസിക്കുന്നത് പരിതാപകരമായ അവസ്ഥയിൽ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. മറുനാടൻ വാർത്തയിൽക്കൂടിയാണ് വിവരങ്ങൾ അറിഞ്ഞത്. ഏറെ നാൾ മുൻപ് തന്നെ വീട് ലഭിക്കേണ്ടവരായിരുന്നു. രണ്ടു വർഷമായതേയുള്ളൂ സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി താമരക്കുളം പഞ്ചായത്തിൽ അധികാരമേറ്റിട്ട്. വാർഡ് മെമ്പർ ഇക്കാര്യത്തിൽ മുൻ കൈ എടുത്തിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഇവർക്ക് വീട് ലഭിക്കേണ്ടതായിരുന്നു. ഓഗസ്റ്റിൽ തന്നെ ലൈഫ് പദ്ധതി പ്രകാരം പുതിയ വീട് അനുവദിക്കും' താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചത്തിയറ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും താമരക്കുളം ഇരമ്പൻപാറ രാജേഷ് ഭവനത്തിൽ രാജേഷ് - ശ്രീജ ദമ്പതികളുടെ മകൾ അർഷ.എസ്‌പിള്ള എന്ന പത്തു വയസ്സുകാരിയും മൂന്ന് വയസ്സുകാരനായ അനിയൻ മോൻസിയും കുടുംബവും അന്തിയുറങ്ങുന്നത് അടച്ചുറപ്പില്ലാത്ത ചായക്കടയിലാണ് എന്ന വാർത്ത മറുനാടൻ മലയാളി പുറത്തുവിട്ടത്.. രാത്രിയാവുമ്പോൾ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷം. കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളവും കയറും. അർഷ വീടിനായി താമരക്കുളം പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ അപേക്ഷ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് മറുനാടൻ വാർത്ത ഏറ്റെടുത്തതും പെൺകുട്ടിയുടെ ദുരിതം പുറംലോകത്തെ അറിയിച്ചതും.
അർഷയുടെ അച്ഛൻ രാജേഷ് കൂലിപ്പണിക്കാരനായിരുന്നു. വീടു വയ്ക്കാനായി 2005-ൽ ചാരുംമൂട് ഭൂപണയബാങ്കിൽ നിന്നും വസ്തു പണയം വച്ച് രണ്ട് ലക്ഷം രൂപ ലോൺ എടുത്തിരുന്നു. വീടിന്റെ ഫൗണ്ടേഷൻ തീർന്നപ്പോഴേക്കും ഇയാൾ സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ലോഹ കമ്പി ഘടിപ്പിക്കേണ്ടി വന്നു. ഇതോടെ വീടുപണി അവതാളത്തിലായി. എങ്ങനെയൊക്കെയോ രണ്ടു മുറി കെട്ടിപ്പൊക്കി. അപകടത്തെ തുടർന്നുണ്ടായ പരിക്കു മൂലം പിന്നീട് രാജേഷിന് ജോലിക്ക് പോകാൻ കഴിയാതെയായി.
ഉപജീവനമാർഗം അടഞ്ഞതോടെ ഇവിടെ ചായക്കട തുടങ്ങുകയായിരുന്നു. ഇതിനിടെ ഒൻപത് വർഷമായി താമരക്കുളം പഞ്ചായത്തിൽ വീടിനായി നിരവധി തവണ അപേക്ഷ നൽകി. വീട് കൊടുക്കാം എന്ന് പറഞ്ഞതല്ലാതെ ഇതു വരെ ഇവരെ സഹായിക്കാൻ ജനപ്രതിനിധികൾ തയ്യാറായിട്ടില്ല. സിപിഐ ഭരിക്കുന്ന പഞ്ചായത്താണിത്. അർഹനായ തന്നെ തഴഞ്ഞ് പന്ത്രണ്ടാം വാർഡ് മെമ്പർ ഇഷ്ടക്കാർക്ക് വീടുകൾ അനുവദിച്ചു നൽകുകയാണെന്ന് രാജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. അച്ഛന്റെ നിസ്സഹായത കണ്ട് ആറാം ക്ലാസ്സുകാരിയായ അർഷ 26 ന് താമരക്കുളം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമസഭയിൽ തന്റെ സങ്കടം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു.
വീടനുവദിച്ചതിന്റെ സന്തോഷത്തിലായിരുന്നു അർഷ . ' വീട് തരും എന്ന് പ്രസിഡന്റ് ഗീത ചേച്ചി പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ഒൻപത് വർഷമായി അച്ഛൻ അധികാരികളുടെ മുന്നിൽ പോയി കൈ നീട്ടിയിട്ടും കിട്ടാതിരുന്ന വീടാണ് ഇന്ന് ഗീത ചേച്ചി വീട്ടിൽ വന്ന് വീടു അനുവദിക്കുന്നതെന്നും എന്ന് അർഷ മറുനാടനോട് പറഞ്ഞു.