സിഡ്നി:ഗൗരവതരമായ കലാ പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്ന മലയാളി കലാ സംഘമായ ആർട്ട് കളക്ടീവ് പ്രവർത്തനം ആരംഭിച്ചു. സിഡ്നിയിൽ നടന്ന ആക്ടിങ്ങ് തീയേറ്റർവർക്ക് ഷോപ്പിന്റെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത സിനിമാ നടനും ,സംവിധായകനും , രചയിതാവുമായ പി.ബാല ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.

രണ്ട്ദിവസമായി നടന്ന് വന്ന അഭിനയക്കളരിയിൽ ആസ്‌ട്രേലിയയിലെ വിവിധഭാഗങ്ങളിൽ നിന്നായി30 പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോടനു ന്ധിച്ച് നടന്ന ഗസൽ സന്ധ്യയിൽ ധൻസി,സനീർ ,സൂരജ് കുമാർ,വിമൽ വിനോദ് എന്നിവർ ഗസലുകൾ ആലപിച്ചു. മനോജ് കുമാർ തബല,സുരേഷ് കുട്ടിച്ചൻ കീ ബോർഡ് വായിച്ചു.

ഉദ്ഘാടന ചടങ്ങിൽ സിഡ്നി മലയാളി അസോസിയേഷൻ പ്രസിഡണ്ട് ബാബു വർഗീസ് , ആർട്ട്കളക്ടീവ് പ്രസിഡണ്ട് കെ.പി.ജോസ്, ബാബു സെബാസ്റ്റ്യൻ, സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറർ റോയ് വർഗീസ്, മറ്റ് കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. ജേക്കബ് തോമസ് പി.ബാലചന്ദ്രനുള്ള ഉപഹാരം കൈമാറി.