ശ്രീശ്രീ രവിശങ്കർജിയുടെ പ്രഥമ ശിഷ്യനും ആർട് ഓഫ് ലിവിങ് ഇന്റ്റർനേഷണൽ ഡയറക്ടറുമായ സ്വാമി സദ്യോജാതയുടെ മുഖ്യ കാർമ്മികത്വത്തിൽ ആർട് ഓഫ് ലിവിങ് മൗനത്തിന്റെ ആഘോഷം സെപ്റ്റംബർ 24 മുതൽ 27 വരെ ഋഷികേശിലെ ആർട് ഓഫ് ലിവിങ് ആശ്രമത്തിൽ നടക്കും.

കഴിഞ്ഞ ഒരുവർഷക്കാലമായി ജീവനകലയുടെ ആഗോള പ്രചാരണത്തിനും പരിശീലന നിയന്ത്രണത്തിനുമായി തുടർച്ചയായി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സ്വാമിജി ജാപ്പാനിൽനിന്നും ഇന്ത്യയിലെത്തുന്നത് ആദ്യം ഋഷികേശിലായിരിക്കും.

സ്വാമി സദ്യോജാതയുടെ നിയന്ത്രണത്തിൽ നടക്കുന്ന ഈ സ്പെഷ്യൽ പ്രോഗ്രാമിൽ നേരത്തെ ഹാപ്പിനെസ്സ് പ്രോഗ്രാം ,യെസ് പ്ലസ് ,YLTP , ലിവിങ് വെൽ തുടങ്ങിയ ഏതെങ്കിലും പരിശീലനം പൂർത്തിയാക്കിവർക്ക് മാത്രമായിരിക്കുംപ്രവേശനം.

പങ്കെടുക്കുന്ന മുഴുവൻ പേർക്കും കേദാർനാഥ് ,ബദരീനാഥ് ,ജോഷിമഠം തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് തീർത്ഥാടനസ്വകര്യവുമൊരുക്കിയിട്ടുണ്ട് .യാത്ര ,താമസസൗകര്യം തുടങ്ങിയവമുൻകൂട്ടി ഒരുക്കേണ്ടതിനാൽ കേരളത്തിൽനിന്നും ബാംഗളൂരിൽ നിന്നും ഈ പ്രോഗ്രാമിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന മലയാളികൾ ആർട് ഓഫ് ലിവിങ് ഋഷികേശ് പ്രോഗ്രാം കോർഡിനേറ്റർ ഡി മോഹനനുമായിഎത്രയുംവേഗം ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിക്കുന്നു 9447347575