വകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ട് ആർട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ 'ശ്രീഅഭയം' ബ്രഹത് കർമ്മ പദ്ധതി നടപ്പിലാക്കുന്നു.ആർട്ട് ഓഫ് ലിവിങ് നാഷണൽ യൂത്ത് ലീഡർഷിപ്പ് ട്രെയിനിങ് ഡയറക്ടർ .ബി. എസ് ജയചന്ദ്രന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരിയിൽ നടന്ന ചടങ്ങിൽ ഏറനാട് എംഎ‍ൽഎ. പി. കെ ബഷീർ പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം നിർവ്വഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. ഷൗക്കത്തലി സൗരോർജ്ജ വിളക്കുകളും പഞ്ചായത്ത് അംഗം സുനിതാ വാട്ടർ പ്യൂരിഫയറുകളും ജനങ്ങൾക്ക് വിതരണം ചെയ്തു.

ബ്രഹ്മചാരി ഷിന്റോജി അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽ ആർട്ട് ഓഫ് ലിവിങ് സ്റ്റേറ്റ് ടീച്ചർ കോഡിനേറ്റർ ഡോക്ടർ സുധീർ അരവിന്ദ് , ആർട്ട് ഓഫ് ലിവിങ് മലപ്പുറം ജില്ലാ പ്രസിഡന്റ് പത്മനാഭൻ, സെക്രട്ടറി രാജൻ, അപ്പെക്‌സ് ബോഡി അംഗം സുരേഷ് ബാബു, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരീഷ്, വയനാട് ജില്ലാ പ്രസിഡന്റ് ആനന്ദ്, ഓടക്കയം ഗവൺമെന്റ് യുപിസ്‌കൂൾ പ്രധാന അദ്ധ്യാപകൻ കെ. പി. തോമസ്, പി.ടി.എ .പ്രസിഡണ്ട് ലൈജു, സുഭാഷ് ബോസ് തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു.

15 വീടുകളിലേക്ക് സോളാർ പാനലുകൾ, 52 വീടുകളിലേക്കുള്ള സൗരോർജ്ജ വിളക്കുകൾ, സ്‌കൂൾ കുട്ടികൾക്കുള്ള ബാഗ്, പുസ്തകങ്ങൾ, 160 കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ അടങ്ങിയ കിറ്റ്, 250 പേർക്ക് മരുന്ന് കിറ്റുകൾ, വായനശാലക്ക് പുസ്തകങ്ങൾ, അലമാര, സ്‌കൂൾ കോളേജ് എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത രണ്ട് കുട്ടികൾക്ക് തുടർ പഠനത്തിനുള്ള സ്‌കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു.

രണ്ടു മണി മുതൽ ആരംഭിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. സൗജന്യ മരുന്നു വിതരണവും ഉണ്ടായിരുന്നു. നവകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടാണ് ശ്രീഅഭയം പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർട് ഓഫ് ലിവിങ് വാർത്താവിഭാഗം അറിയിക്കുന്നു.

പാണ്ടനാട്ടിൽ ശ്രീ അഭയം പദ്ധതി തുടങ്ങി

പ്രളയബാധിതമേഖലകളിൽപ്പെട്ട പാണ്ടനാട് പഞ്ചായത്തിലെആരോഗ്യം,ശുചിത്വം, വിദ്യാഭ്യാസം എന്നിവയുടെ പുനരുദ്ധാരണത്തിനായി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കുന്ന ''ശ്രീഅഭയം '' ബ്രഹത്കർമ്മപദ്ധതി ആർട് ഓഫ് ലിവിങ് സംസ്ഥാനചെയർമാൻ എസ്.എസ്.ചന്ദ്രസാബുവിന്റെ അധ്യക്ഷതയിൽ സ്ഥലം എം എൽ എ .സജി ചെറിയാൻ ഔപചാരിക ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

പാണ്ടനാട്ട് നടന്ന ചടങ്ങിൽ ചലച്ചിത്ര നടൻ ദേവൻ മുഖ്യാതിഥിയായിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശിവൻകുട്ടി ഐലാരത്തിൽ, വൈസ്പ്രസിഡന്റ് ഹാൻസി മാത്യു, ജില്ലാ പഞ്ചായത്തംഗം വി.വേണു,ഗ്രാമ പഞ്ചായത്തംഗം സ്മിത, ആർട്ട് ഓഫ് ലിവിങ് സംസ്ഥാന സെക്രട്ടറിവിജയകുമാരൻ നായർ,ബ്രഹ്മചാരി പ്രശാന്ത് ലാൽ ,ISRO വിലെ സീനിയർ സയന്റിസ്റ്റും ,അഗ്രി-അപെക്‌സ് ചെയർമാനുമായ ഡോ.കെ.രാമചന്ദ്രൻ, വൈഎൽടിപി സംസ്ഥാന കൗൺസിൽ അംഗം ഷാൽ മോഹൻ തുടങ്ങിയ പ്രമുഖർചടങ്ങിൽ പ്രസംഗിച്ചു.

സർക്കാർ ഗ്രാമപഞ്ചായത്ത് ഓഫീസ് ,കമ്യുണിറ്റി ഹെൽത്ത് സെന്റർ ,ആയുർവ്വേദ ആശുപത്രികൾ ,വെറ്റിനറി ഹോസ്പിറ്റലുകൾ ,ഹോമിയോ ആശുപത്രികൾ, മുതവഴിക്ഷേത്രം ,അഞ്ചാം വാർഡ് കോളനി,എട്ടാം വാർഡ് കോളനി ,ബാലാശ്രമം ,ബാലികാസദനം തുടങ്ങിയ ഇടങ്ങളിലെല്ലാം അഭയം പദ്ധതിയുടെ ഭാഗമായി ആർട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു.

പതിമൂന്ന് വാർഡുകളിലെയും അംഗൻവാടികളിൽ വാട്ടർ ഫിൽറ്റർ സ്ഥാപിക്കൽ ചടങ്ങും പൂർത്തിയായി.പ്രളയബാധിത മേഖലകളിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ച 185 മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ എല്ലാവർക്കുമായി ആർട് ഓഫ് ലിവിങ്ഫൗണ്ടേഷൻ വക കീർത്തി ഫലകവും ശ്രീശ്രീ തത്വ ഉൽപ്പന്നങ്ങളടക്കമുള്ളഉപഹാര കിറ്റുകളും സമർപ്പിക്കുകയുമുണ്ടായി .

കംപ്യുട്ടർ പഠനസൗകര്യത്തിനായി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽകംമ്പ്യുട്ടറും ടിവിയും സ്ഥാപിച്ചതിന് പുറമെ നൂറിലധികം ഭവനങ്ങളിൽ സൗരോർജ്ജവിളക്കുകളും ശ്രീഅഭയം പദ്ധതിയുടെ ഭാഗമായി നൽകികഴിഞ്ഞതായി ആർട് ഓഫ് ലിവിങ് സംസ്ഥാന മീഡിയ കോർഡിനേറ്റർ ദിവാകരൻ ചോമ്പാല അറിയിച്ചു.