ഹാത്മ ഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ''സ്വച്ഛതാ ഹി സേവ '' അഥവാ 'ശുചിത്വമാണ് സേവ' എന്ന പദ്ധതിക്ക് ആർട് ഓഫ് ലിവിങ് അന്താരാഷട്ര ആസ്ഥാനമായ ബാംഗളൂർ ആശ്രമത്തിൽ ശ്രീശ്രീരവിശങ്കർജി ആയിരത്തിലേറെ അനുയായികൾക്കൊപ്പം ശുഭാരംഭംകുറിച്ചു.

രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ ശുചീകരണ സേവനസന്നദ്ധരാക്കിയതിന് വീഡിയോ കോൺഫെറെൻസിലൂടെ ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ.നരേന്ദ്ര മോദി ശ്രീശ്രീഗുരുദേവിന് രാഷ്ട്രത്തിന്റെ കൃതജ്ഞതയർപ്പിച്ചു .'ആക്രമണോൽസുകതയും വിഷാദവുമാണ് ശുചിത്വമില്ലായ്മയുടെ മുഖ്യ കാരണങ്ങൾ. ഈ രണ്ടു പോരായ്മകളിൽ നിന്നും പുറത്തു വരാൻ നാം അവരിൽ ആത്മവിശ്വാസം നിറക്കുകയും രാജ്യത്തെ ഉയരങ്ങളിലെത്തിക്കാൻ പ്രേരിപ്പിക്കുകയും വേണം.മത രാക്ഷ്ട്രീയ ഭേധങ്ങൾ മാറ്റി ചേർച്ചയില്ലായ്മകളെയെല്ലാം മറന്ന് നാം ഈ മഹദ് ദൗത്യത്തിനായി കൈകോർക്കണം.'- വീഡിയോ കോൺഫെറെൻസിൽ ശ്രീശ്രീഗുരുദേവ് പറഞ്ഞു.

തുടർന്ന് കനക് പൂര റോഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് AOL വോളണ്ടിയർമാർ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. അജ്മീർ ഷെരീഫ് ദർഗയെ പ്രതിനിധീകരിച്ച് വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്ത പ്രതിനിധികൾ, പള്ളിയിൽ അർപ്പിക്കുന്ന പൂക്കൾ ദർഗക്ക് സമീപം സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിന് ഒരു മാലിന്യനിർമ്മാർജന പ്ലാന്റ് നിർമ്മിക്കാൻ സഹായിച്ചതിന് ഗുരുജിയോട് പ്രത്യേകം കൃതജ്ഞത അറിയിക്കുകയുമുണ്ടായി.

ആർട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ സഹായത്തോടുകൂടി രാജ്യത്താകമാനം 62000 ശൗചാലയങ്ങൾ പണിതു കഴിഞ്ഞു. കൂടാതെ 1000 ബയോഗ്യാസ് പ്ലാന്റുകൾ, 11 മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, എന്നിവയിലൂടെ അമ്പലങ്ങൾ, പള്ളികൾ, പച്ചക്കറി മാർക്കറ്റുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവ വഴി 11. 5 ലക്ഷം കിലോ ഗ്രാം മാലിന്യം സംസ്‌കരിക്കപ്പെടുന്നുമുണ്ട്. ഇതിനകം 40,500 ശുചികരണ യജ്ഞങ്ങൾ 52,466 ശുചിത്വ ബോധന ക്യാമ്പുകൾ എന്നിവആർട് ഓഫ് ലിവിങ് വോളന്റിയേഴ്സ് ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു.

വീഡിയോ കോൺഫെറെൻസിൽ ശ്രീശ്രീയെ കൂടാതെ അമിതാബ് ബച്ചൻ, രത്തൻ ടാറ്റാ, ദൈനിക് ജാഗരൺ ഗ്രൂപ്പ്, ആസ്സാമിലും ദിൽബർഗ യിലും നിന്നുള്ള നവോദയ സ്‌കൂളുകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവരും പങ്കെടുക്കുകയുണ്ടായി.