- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭഗവത് ഗീത ജ്ഞാനസദസ്സിന് നേതൃത്വവുമായി ഗിരിൻ ഗോവിന്ദ്ജി കോഴിക്കോട്ട്
വിശ്വാസവിഷയങ്ങളുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ശീതസമരങ്ങളും,അവ സമൂഹങ്ങളിൽ സൃഷ്ട്ടിക്കുന്ന അനാവശ്യ സംഘർഷങ്ങൾക്കും നല്ലൊരു പരിധിവരെ അയവു വരുത്താനും നിയന്ത്രിക്കുന്നതോടൊപ്പം,വ്യക്തികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുവാനും ഭഗവത്ഗീത ജ്ഞാനസദസ്സുകൾക്കാവുമെന്ന് ആർട് ഓഫ് ലിവിങ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. ആർട് ഓഫ് ലിവിങ് നേതൃത്വത്തിൽ കോഴിക്കോട് തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ നടക്കുന്ന ഭഗവത് ഗീത ജ്ഞാനസദസ്സിന് ഗിരിൻ ഗോവിന്ദ്ജി നേതൃത്വം വഹിക്കും. നവംബർ 8 മുതൽ 10 വരെ നീളുന്ന ഭഗവത് ഗീത ജ്ഞാന സദസ്സ് ദിവസേന വൈകുന്നേരം 5 .30 മുതൽ 7 .30 വരെ.വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഏവർക്കും സുലളിതമായി അനുഷ്ഠിക്കുവാനാവുംവിധം ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ ഭക്തി, ജ്ഞാന, കർമ്മ യോഗങ്ങളായി പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങൾ ഒട്ടവനധിയാണ് - എട്ടാം നൂറ്റാണ്ടിൽ ശ്രീ ശങ്കരന്മുതൽ ഇരുപതാം നൂറ്
വിശ്വാസവിഷയങ്ങളുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ശീതസമരങ്ങളും,അവ സമൂഹങ്ങളിൽ സൃഷ്ട്ടിക്കുന്ന അനാവശ്യ സംഘർഷങ്ങൾക്കും നല്ലൊരു പരിധിവരെ അയവു വരുത്താനും നിയന്ത്രിക്കുന്നതോടൊപ്പം,വ്യക്തികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുവാനും ഭഗവത്ഗീത ജ്ഞാനസദസ്സുകൾക്കാവുമെന്ന് ആർട് ഓഫ് ലിവിങ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നു.
ആർട് ഓഫ് ലിവിങ് നേതൃത്വത്തിൽ കോഴിക്കോട് തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ നടക്കുന്ന ഭഗവത് ഗീത ജ്ഞാനസദസ്സിന് ഗിരിൻ ഗോവിന്ദ്ജി നേതൃത്വം വഹിക്കും. നവംബർ 8 മുതൽ 10 വരെ നീളുന്ന ഭഗവത് ഗീത ജ്ഞാന സദസ്സ് ദിവസേന വൈകുന്നേരം 5 .30 മുതൽ 7 .30 വരെ.വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഏവർക്കും സുലളിതമായി അനുഷ്ഠിക്കുവാനാവുംവിധം ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ ഭക്തി, ജ്ഞാന, കർമ്മ യോഗങ്ങളായി പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത.
ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങൾ ഒട്ടവനധിയാണ് - എട്ടാം നൂറ്റാണ്ടിൽ ശ്രീ ശങ്കരന്മുതൽ ഇരുപതാം നൂറ്റാണ്ടിൽ സ്വാമി ചിന്മയാനന്ദജിയും, ഗാന്ധിജിയും, വിനോബാജിയും, നടരാജഗുരുവും, ഗുരു നിത്യചൈതന്യയതിയും, ഡോ. രാധാകൃഷ്ണനും മറ്റും എഴുതിയ വ്യാഖ്യാനങ്ങൾ ഗീതയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു.
ഈശ്വരൻ , ജീവാത്മാവ്, പ്രകൃതി, കാലം, കർമ്മം തുടങ്ങിയ അഞ്ച് അടിസ്ഥാന തത്വങ്ങൾ ഉൾക്കൊള്ളുന്ന ശ്രീമദ് ഭഗവദ് ഗീത സന്ദേശങ്ങളെ ഭക്തിഭാവത്തോടെ സ്വീകരിക്കാനാ ഗ്രഹിക്കുന്നവർക്ക് സൊജന്യമായി അവസരമൊരുക്കുകയാണ് ഇത്തരം ജ്ഞാന സദസ്സിലുടെ ആർട് ഓഫ് ലിവിങ് ലക്ഷ്യമിടുന്നത്.
ദീർഘകാലമായി ജീവനകലയുടെ രാജ്യാന്തരപരിശീലകൻ ,ശ്രീശ്രീഗുരുദേവിന്റെ പ്രൈവറ് സെക്രട്ടറി എന്നീനിലകളിൽ ആർട് ഓഫ് ലിവിങ് പ്രസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള കണ്ണൂർ സ്വദേശി ഗിരിൻ ഗോവിന്ദ് ജിയുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ ഭഗവത് ഗീത ജ്ഞാന സദസ്സിൽ പങ്കാളികളാവാൻ ജാതിമതഭേദമെന്യേ ഏവരെയും കുടുംബ സമേതം സംഘാടകർ സ്വാഗതം ചെയ്യുന്നു.