- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീശ്രീ ജ്ഞാനമന്ദിർ പുലിക്കടവിൽ സ്കൂൾ കെട്ടിട ഉത്ഘാടനം 10 ന്
ഗുരുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിയന്ത്രണത്തിൽ കാസറഗോഡ് ബന്തടുക്ക-പനത്തടിയിലെ പുലിക്കടവിൽ പ്രവർത്തിച്ചുവരുന്ന ശ്രീശ്രീജ്ഞാനമന്ദിറിന് വേണ്ടി ആർട് ഓഫ് ലിവിങ് നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായ പുതിയ ബ്ലോക്കിന്റെ ഉത്ഘാടനകർമ്മം നവംബർ 10 ന് നിർവ്വഹിക്കും. ആർട് ഓഫ് ലിവിങ് കേരള സംസ്ഥാന ഘടകം മെമ്പറും ശ്രീശ്രീ ജ്ഞാനമന്ദിർ ചെയർമാനുമായ ഹരിദാസ് മംഗലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ആർട് ഓഫ് ലിവിങ് സംസ്ഥാന ചെയർമാൻ ചന്ദ്രസാബു പുതിയ ബ്ളോക്കിന്റെ ഉത്ഘാടനകർമ്മം നിർവ്വഹിക്കും. രാക്ഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.സ്‌കൂളിന്റെ വാർഷികാഘോഷവും അന്നേ ദിവസം നടക്കും പുലിക്കടവിലെ ചാരോത്ത് പറമ്പിൽ രാമൻകുട്ടിനായർ സൗജന്യമായി നൽകിയ ഭൂമിയിൽ ആർട് ഓഫ് ലിവിങ് നേതൃത്വത്തിൽ 2010 മെയ് 31 ന് നൂറ്റി ഇരുപത്തി അഞ്ച് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച പുലിക്കടവിലെ ശ്രീശ്രീ ജ്ഞാനമന്ദിറിൽ ഇപ്പോൾ 232 നിർദ്ധന വിദ്യാർത്ഥികൾ പഠിതാക്കളായുണ്ട് .സംസ്ഥാന വിദ്യാഭ്യാസവകു
ഗുരുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിയന്ത്രണത്തിൽ കാസറഗോഡ് ബന്തടുക്ക-പനത്തടിയിലെ പുലിക്കടവിൽ പ്രവർത്തിച്ചുവരുന്ന ശ്രീശ്രീജ്ഞാനമന്ദിറിന് വേണ്ടി ആർട് ഓഫ് ലിവിങ് നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായ പുതിയ ബ്ലോക്കിന്റെ ഉത്ഘാടനകർമ്മം നവംബർ 10 ന് നിർവ്വഹിക്കും.
ആർട് ഓഫ് ലിവിങ് കേരള സംസ്ഥാന ഘടകം മെമ്പറും ശ്രീശ്രീ ജ്ഞാനമന്ദിർ ചെയർമാനുമായ ഹരിദാസ് മംഗലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ആർട് ഓഫ് ലിവിങ് സംസ്ഥാന ചെയർമാൻ ചന്ദ്രസാബു പുതിയ ബ്ളോക്കിന്റെ ഉത്ഘാടനകർമ്മം നിർവ്വഹിക്കും. രാക്ഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.സ്‌കൂളിന്റെ വാർഷികാഘോഷവും അന്നേ ദിവസം നടക്കും
പുലിക്കടവിലെ ചാരോത്ത് പറമ്പിൽ രാമൻകുട്ടിനായർ സൗജന്യമായി നൽകിയ ഭൂമിയിൽ ആർട് ഓഫ് ലിവിങ് നേതൃത്വത്തിൽ 2010 മെയ് 31 ന് നൂറ്റി ഇരുപത്തി അഞ്ച് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച പുലിക്കടവിലെ ശ്രീശ്രീ ജ്ഞാനമന്ദിറിൽ ഇപ്പോൾ 232 നിർദ്ധന വിദ്യാർത്ഥികൾ പഠിതാക്കളായുണ്ട് .സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റ ഇംഗ്‌ളീഷ് സിലബസ് അനുസരിച്ചാണ് ഇവിടെ പഠനം നടക്കുന്നത് .
താഴെത്തട്ടിലുള്ള നിർധന വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യവുമായി ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിയന്ത്രണത്തിൽ 1981 ലാണ് ശ്രീശ്രീജ്ഞാനമന്ദിറിന് ഇന്ത്യയിൽ ശുഭാരംഭം കുറിച്ചത്.
ഒരു സ്‌കൂളിൽ നിന്ന് തുടക്കം കുറിച്ച ശ്രീശ്രീജ്ഞാനമന്ദിറിന് ഇന്ന് 22 സംസ്ഥാനങ്ങളിലായി 618 സ്‌കൂളുകൾ നിലവിൽ പ്രവർത്തിക്കുന്നുതായും അറുപത്തി ഏഴായിരം വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള സൊജന്യ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനായി അവസരമൊരുക്കിയതായും ശ്രീശ്രീ ജ്ഞാനമന്ദിർ ചെയർമാൻ ഹരിദാസ് മംഗലശ്ശേരി പറഞ്ഞു . വിദ്യാർത്ഥികൾക്ക് യൂണിഫോം ,പഠനോപകരണങ്ങൾ ഉച്ചഭക്ഷണം ,യാത്രാസൗകര്യം തുടങ്ങിയവയും പൂർണ്ണമായും സൗജന്യണെന്നും അദ്ദേഹം പറയുകയുണ്ടായി .ഉൽഘാടനചടങ്ങിലും വാർഷികാഘോഷത്തിലും ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.