ന്യൂഡൽഹി :രാജ്യത്തെ സുപ്രധാന അന്വേഷണ ഏജസിയായ സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി ബി ഐ യിലെ ഉദ്യോഗസ്ഥർ ഗുരുദേവ് ശ്രീശ്രീരവിശങ്കരജി രൂപകൽപ്പന നിർവ്വഹിച്ച ജീവനകലയുടെ ഗുണഭോക്താക്കളാവാൻ സഹായം തേടുന്നു.

സി ബി ഐ ഏജൻസിയിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉദ്യോഗസ്ഥർക്കിടയിൽ കൂട്ടുത്തരവാദിത്വം ഉണ്ടാക്കുന്നതോടോപ്പം കാര്യക്ഷമത,കർമ്മശേഷി എന്നിവ വർദ്ധിപ്പിക്കുവാനും കൃത്യമായ വീക്ഷണഗതി സൃഷ്ടിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ആർട് ഓഫ് ലിവിങ് പരിശീലനക്കളരിക്ക് ഇന്ത്യയിൽ തുടക്കം കുറിക്കുന്നു.

ഇൻസ്പെക്ടർ പദവിയിലുള്ള ഡയറക്ടർ ഇൻചാർജ്ജുമാർ വരെയുള്ള 150 ലധികം ഉന്നത ഉദ്യോഗസ്ഥരാണ് സി ബി ഐ ആസ്ഥാനത്ത് ആർട് ഓഫ് ലിവിങ് പരിശീലന കളരിയിൽ പങ്കെടുക്കുന്നത്.

ശ്രീ ശ്രീ രവിശങ്കർജി 1981 ൽ സ്ഥാപിച്ച ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം, മനുഷ്യരുടെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഔന്നിത്യത്തിനു വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന ഒരു സംഘടനയാണ്. 152 രാജ്യങ്ങളിൽ വേരുറപ്പിച്ചിരിക്കുന്ന ഈ പ്രസ്ഥാനം 37 കോടിയിൽപ്പരം ജനങ്ങളുടെ ജീവിതത്തിൽ പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും നന്മയുടെയും വെളിച്ചം വീശി ഇന്നും പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.

ലോകശാന്തി എന്ന വലിയ ലക്ഷ്യത്തിനായി, പിരിമുറുക്കമില്ലാത്ത മനസ്സുകളും അക്രമരഹിതമായ സമൂഹവും അത്യന്താപേക്ഷിതമാണ്. ഇതിനായി യോഗ, പ്രാണായാമം, ശ്വസനക്രിയകൾ എന്നിവ സംയോജിപ്പിച്ച് വിഭാവനം ചെയ്ത ഒരുപാട് കോഴ്സുകൾ ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ സംഭാവനയായി ഉണ്ട്. ഈ കോഴ്സുകൾ കോടിക്കണക്കിനു ജനങ്ങളുടെ മാനസിക പിരിമുറുക്കങ്ങളെ നീക്കി,അവരെ ഊർജ്ജസ്വലതയോടും ഉത്സാഹത്തോടും ജീവിക്കുവാനും അവരുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും സഹായിച്ചിട്ടുണ്ട്.