- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസ്കാരികോത്സവത്തിനായി യമുനാതീരം നശിപ്പിച്ചെന്ന റിപ്പോർട്ടിനെ എതിർത്ത് ആർട്ട് ഒഫ് ലിവിങ്; മൂന്നുദിവസത്തെ പരിപാടികൊണ്ട് ആവാസവ്യവസ്ഥ തകർന്നുവെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ശ്രീ ശ്രീയുടെ അനുയായികൾ
ന്യൂഡൽഹി: ലോക സാംസ്‌കാരികോത്സവം നടത്തിയപ്പോൾ യമുനാതീരം നശിപ്പിച്ചുവെന്ന ഹരിതട്രിബ്യൂണലിന്റെ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടി ആർട്ട് ഒഫ് ലിവിങ് അധികൃതർ. ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആർട്ട് ഒഫ് ലിവിങ്ങ് സ്റ്റേജ് നിർമ്മിക്കാനായി സ്ഥലം നിരത്തിയെന്നും യമുനാതീരത്തെ പരിസ്ഥിതിക്ക് കോട്ടമുണ്ടായെന്നുമാണ് ഹരിത ട്രിബ്യൂണലിന്റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എന്തെല്ലാമാണ് നശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നില്ലെന്നും അതിന്റെ കൃത്യമായ കണക്കുകൾ പഠനം നടത്തിയ സമിതിക്ക് സമർപ്പിക്കാൻ ആയിട്ടില്ലെന്നും റിപ്പോർട്ട് കൃത്യമല്ലെന്നും ആർട്ട് ഓഫ് ലിവിങ്ങിനു വേണ്ടി പരിസ്ഥിതി വിദഗ്ധൻ പ്രഭാകർ റാവു വ്യക്തമാക്കി. ആർട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്‌കാരികോത്സവം നടന്ന യമുനാതീരം പൂർണമായും നശിച്ചുപോയെന്നായിരുന്നു വിദഗ്ധസമിതി ദേശീയ ഹരിത ട്രിബ്യൂണലിന് നൽകിയ റിപ്പോർട്ട്. കാൽലക്ഷത്തോളം പേർക്ക് ഇരിക്കാവുന്ന കൂറ്റൻ സ്റ്റേജുവരെ നിർമ്മിച്ചാണ് കഴിഞ്ഞ മാർച്ചിൽ യമുനാതീരത്ത് മൂന്നുദിവസത്തെ സാംസ്‌കാരികോത്സവം നടത്തിയത്. ഡൽഹിയിലെ ഡി

ന്യൂഡൽഹി: ലോക സാംസ്‌കാരികോത്സവം നടത്തിയപ്പോൾ യമുനാതീരം നശിപ്പിച്ചുവെന്ന ഹരിതട്രിബ്യൂണലിന്റെ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടി ആർട്ട് ഒഫ് ലിവിങ് അധികൃതർ. ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആർട്ട് ഒഫ് ലിവിങ്ങ് സ്റ്റേജ് നിർമ്മിക്കാനായി സ്ഥലം നിരത്തിയെന്നും യമുനാതീരത്തെ പരിസ്ഥിതിക്ക് കോട്ടമുണ്ടായെന്നുമാണ് ഹരിത ട്രിബ്യൂണലിന്റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
എന്തെല്ലാമാണ് നശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നില്ലെന്നും അതിന്റെ കൃത്യമായ കണക്കുകൾ പഠനം നടത്തിയ സമിതിക്ക് സമർപ്പിക്കാൻ ആയിട്ടില്ലെന്നും റിപ്പോർട്ട് കൃത്യമല്ലെന്നും ആർട്ട് ഓഫ് ലിവിങ്ങിനു വേണ്ടി പരിസ്ഥിതി വിദഗ്ധൻ പ്രഭാകർ റാവു വ്യക്തമാക്കി.
ആർട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്‌കാരികോത്സവം നടന്ന യമുനാതീരം പൂർണമായും നശിച്ചുപോയെന്നായിരുന്നു വിദഗ്ധസമിതി ദേശീയ ഹരിത ട്രിബ്യൂണലിന് നൽകിയ റിപ്പോർട്ട്. കാൽലക്ഷത്തോളം പേർക്ക് ഇരിക്കാവുന്ന കൂറ്റൻ സ്റ്റേജുവരെ നിർമ്മിച്ചാണ് കഴിഞ്ഞ മാർച്ചിൽ യമുനാതീരത്ത് മൂന്നുദിവസത്തെ സാംസ്‌കാരികോത്സവം നടത്തിയത്.
ഡൽഹിയിലെ ഡി.എൻ.ഡി. മേൽപ്പാലം മുതൽ ബാരാപുള്ള ഡ്രെയിൻ വരെയുള്ള യമുനാതീരം പൂർണമായും നശിച്ചെന്നും ഈപ്രദേശം മുഴുവൻ പൂർണമായും നിരപ്പാവുകയും ഉറച്ചുപോയതായും ചെയ്തായുമാണ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. പ്രദേശത്തെ പച്ചപ്പ് ഇല്ലാതായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഈ വാദങ്ങളെല്ലാം ബാലിശമാണെന്നാണ് ആർട്ട് ഒഫ് ലിവിങ് അധികൃതരുടെ പക്ഷം. അവിടെ നടത്തിയ താൽക്കാലിക നിർമ്മാണങ്ങൾ ഒരുതരത്തിലും പരിസ്ഥിതിയെ ഹനിക്കുന്നതായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേജ് നിർമ്മിക്കാനായി സ്ഥലം നിരത്തിയെന്നും കേന്ദ്ര ജലവിഭവസെക്രട്ടറി ശശി ശേഖർ അധ്യക്ഷനായി ട്രിബ്യൂണൽ നിയമിച്ച ഏഴംഗ വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നാഷണൽ എൻവയോൺമെന്റ് എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി ഐഐടി. തുടങ്ങി ഉന്നത സ്ഥാപനങ്ങളിലെ വിദഗ്ധരുൾപ്പെട്ട സമിതിയാണ് ഇത് അന്വേഷിച്ചത്.
മൂന്നുദിവസത്തെ പരിപാടികൊണ്ട് പ്രദേശത്തെ മരങ്ങൾ, ചെടികൾ, പുല്ലുകൾ തുടങ്ങിയവയെല്ലാം നശിച്ചവെന്നും നിരവധി ജന്തുജാലങ്ങളുടെ വാസസ്ഥലം ഇതുകാരണം നഷ്ടമായെന്നുമെല്ലാമാണ് സമിതി കണ്ടെത്തിയതെങ്കിലും അത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന വാദമാണ് ആർട്ട് ഒഫ് ലിവിങ് അധികൃതർ ഉയർത്തുന്നത്. ഇതിന്റെ പേരിൽ ആർട്ട് ഓഫ് ലിവിംഗിന് കനത്ത പിഴയും ചുമത്തിയിരുന്നു.

