- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അർത്ഥക്രാന്തി ഉപക്ഷേപം' എന്നാൽ എന്താണ്? 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാൻ മോദിയെ പ്രേരിപ്പിച്ചതാര്? ഒരു കൂടിക്കാഴ്ച്ചയുടെയും ഉപദേശത്തിന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
മുംബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം പുറത്തുവന്നത് ഏവരെയും ഞെട്ടിക്കുകയുണ്ടായി. ആരാണ് ഇത്തരമൊരു ബുദ്ധി ഉപദേശിച്ചതെന്ന ചോദ്യവും ഉയർന്നു. ഇതോടെ സോഷ്യൽ മീഡിയയിലും അതിവേഗം ഒരു സംഘടനയുടെ പേര് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൂണെ ആസ്ഥാനമായ അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് മോദിയുടെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിക്കുക മാത്രമല്ല, ഇൻകം ടാക്‌സും സെയിൽ ടാക്‌സും കുറക്കാമെന്ന ഉപദേശം അടക്കം മോദിക്ക് ഈ സംഘടന നൽകിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അനിൽ ബോക്കിൽ എന്ന സാമ്പത്തിക വിദഗ്ദന്റെതാണ് ഇതിന് പിന്നിലെ ബുദ്ധിയെന്നും പറയുന്നു. 1000,500,100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക, വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക, ക്യാഷ് ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തുക, ഗവൺമെന്റിന് റവന്യുവിനു വേണ്ടി ബാങ്ക് ഇടപാടുകൾക്ക് 0.7%
മുംബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം പുറത്തുവന്നത് ഏവരെയും ഞെട്ടിക്കുകയുണ്ടായി. ആരാണ് ഇത്തരമൊരു ബുദ്ധി ഉപദേശിച്ചതെന്ന ചോദ്യവും ഉയർന്നു. ഇതോടെ സോഷ്യൽ മീഡിയയിലും അതിവേഗം ഒരു സംഘടനയുടെ പേര് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൂണെ ആസ്ഥാനമായ അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് മോദിയുടെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.
500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിക്കുക മാത്രമല്ല, ഇൻകം ടാക്‌സും സെയിൽ ടാക്‌സും കുറക്കാമെന്ന ഉപദേശം അടക്കം മോദിക്ക് ഈ സംഘടന നൽകിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അനിൽ ബോക്കിൽ എന്ന സാമ്പത്തിക വിദഗ്ദന്റെതാണ് ഇതിന് പിന്നിലെ ബുദ്ധിയെന്നും പറയുന്നു. 1000,500,100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക, വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക, ക്യാഷ് ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തുക, ഗവൺമെന്റിന് റവന്യുവിനു വേണ്ടി ബാങ്ക് ഇടപാടുകൾക്ക് 0.7% മുതൽ 2%വരെ ടാക്‌സ് ഏർപ്പെടുത്തുക തുടങ്ങിയവയാണ് പ്രാധാമന്ത്രിക്ക് മുന്നിൽ വച്ച നിർദേശങ്ങൾ. ഇങ്ങനെ ചെയ്യുമ്പോൾ കുറേ ഏറെ ഗുണങ്ങൾ ഉണ്ടെന്നാണ് അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനത്തിന്റെ അഭിപ്രായം.
ഇത് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്:
2014 ജനുവരിയിൽ അന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയിരുന്ന നരേന്ദ്ര മോദിയോടു മഹാരാഷ്ട്രയിലെ 'അർത്ഥക്രാന്തി സൻസ്ഥാൻ ' എന്ന സംഘടനയുടെ വക്താവായ ശ്രീ അനിൽ ബോക്കിൽ ഒരു കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്ന മോദിജി അദ്ദേഹത്തിന് 9 മിനിറ്റ് സമയം അനുവദിച്ചു. കേവലം 9 മിനിറ്റ് നീണ്ടു നിൽക്കേണ്ട ആ കൂടിക്കാഴ്ച അവസാനിച്ചത് 2 മണിക്കൂറുകൾക്കു ശേഷം!
അന്ന് അനിൽ ബോക്കിൽ മുന്നോട്ടു വച്ച ആശയം ഇന്ന് 'അർത്ഥക്രാന്തി ഉപക്ഷേപം' എന്ന് അറിയപ്പെടുന്നു.
അർത്ഥക്രാന്തി ഉപക്ഷേപം:
എന്താണ് അർത്ഥക്രാന്തി ഉപക്ഷേപം? ആരാണ് ഈ ആശയം മുന്നോട്ട് വച്ചത് ?
അർത്ഥക്രാന്തി ഉപക്ഷേപം എന്ന ആശയം മുന്നോട്ട് വച്ചത് മഹാരാഷ്ട്രയിലെ പുനെ ആസ്ഥാനമായുള്ള അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമൂഹിക സംഘടനയാണ്. ഈ സംഘടന രൂപീകരിച്ചത് ശ്രീ അനിൽ ബോക്കിലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ചാർട്ടേഡ് അക്കൗണ്ടന്റുമാരും എഞ്ചിനീയർമാരും ചേർന്നാണ്. അർത്ഥക്രാന്തി ഉപക്ഷേപം നടപ്പിൽ വരുത്തുകയാണെങ്കിൽ കള്ളപ്പണം ഉണ്ടാകുന്നതു തടയുന്നത് കൂടാതെ, വിലക്കയറ്റം, പണപ്പെരുപ്പം, അഴിമതി, സാമ്പത്തിക കമ്മി, തൊഴിൽ ഇല്ലായ്മ, പണത്തിനു വേണ്ടി ഉള്ള തട്ടിക്കൊണ്ടു പോക്ക്, മറ്റു കുറ്റകൃത്യങ്ങൾ, ഭീകരവാദം, എന്നിവയ്ക്ക് ശാശ്വതമായ പരിഹാരം ഗാരന്റ്റീ ചെയ്യുന്നു. കൂടാതെ വ്യാവസായിക വളർച്ച, മികച്ച ഭരണ നേട്ടങ്ങൾ എന്നിവയും ഉറപ്പു നൽകുന്നു.
എന്താണ് ഈ ഉപക്ഷേപം മുന്നോട്ടു വെക്കുന്ന ആശയങ്ങൾ എന്ന് നോക്കാം.
താഴെ പറയുന്ന അഞ്ചു നിർദേശങ്ങൾ ഒരേ സമയം നടപ്പിൽ ആക്കേണ്ടി വരും:
1) ആദായ നികുതി ഉൾപ്പെടെ എല്ലാ 56 നികുതികളും റദ്ദു ചെയ്യുക, ഇറക്കുമതി തീരുവ ഒഴികെ.
2) ഉയർന്ന ഡിനോമിനേശനുകളായ 1000, 500, 100 രൂപാ എന്നീ നോട്ടുകൾ റദ്ദ് ചെയ്യുകയും, അവ തിരികെ റിസേർവ് ബാങ്കിൽ എത്തിച്ചു നശിപ്പിച്ചു കളയുകയും ചെയ്യുക.
3) എല്ലാ ഉയർന്ന മൂല്യം ഉള്ള സാമ്പത്തിക ഇടപാടുകളും ചെക്ക്, ഡിഡി, ഓൺലൈൻ ട്രാൻസ്ഫർ, ഇലക്ട്രോണിക് ട്രാൻസ്ഫർ മുഖേന ബാങ്കുകൾ വഴി ആക്കുക.
4) കറൻസി നോട്ടുകൾ വഴി ഉള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തുകയും ഇങ്ങനെ ചെയ്യുന്ന ഇടപാടുകൾക്ക് നികുതി ഏർപ്പെടുതാതിരിക്കുകയും ചെയ്യുക.
5) സർക്കാരിലേക്ക് അടക്കാനുള്ള തുകകൾ എകീകൃത നികുതി സംവിധാനം ഏർപ്പെടുത്തി അത് വഴി സമാഹരിക്കണം. ബാങ്കിങ് േൃമnsaction tax (BTT) 2 ശതമാനത്തിനും ദശാംശം 7 (0.7%) ശതമാനത്തിനും ഇടയിൽ ആയിരിക്കുകയും വേണം. മേൽപ്പറഞ്ഞ BTT പരിധി ക്രെഡിറ്റ് ആകുന്ന തുകക്ക് മാത്രം ആയിരിക്കണം.
പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
1) ഇന്നത്തെ നിലയിൽ ഒരു ദിവസം ബാങ്കുകൾ വഴി ഉള്ള പണമിടപാടുകൾ ഏതാണ്ട് 2.7 ലക്ഷം കോടി രൂപയാണ്. ഒരു വര്ഷം ഏകദേശം 800 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ ബാങ്കുകൾ വഴി മാത്രം നടക്കുന്നു.
2) രാജ്യത്തു നടക്കുന്ന പണമിടപാടുകളിൽ വെറും 20 ശതമാനം മാത്രം ആണ് ബാങ്കുകൾ വഴി നടക്കുന്നത്. ബാക്കി 80 ശതമാനവും കറൻസി നോട്ടുകൾ വഴി വ്യക്തികൾ തമ്മിൽ. ഈ ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനോ പണത്തിന്റെ സ്രോതസ്സ് കണ്ടു പിടിക്കാനോ നിലവിൽ മാർഗങ്ങൾ ഒന്നും തന്നെ ഇല്ല.
3) ഏകദേശം 78% ഇന്ത്യൻ കുടുംബങ്ങൾ ഒരു ദിവസം ചെലവാക്കുന്നത് 50 രൂപയിൽ താഴെ ആയിരിക്കെ, അവർക്ക് എന്തിനാണ് 1000 രൂപാ നോട്ടുകൾ ?
ഇനി, ആദായ നികുതി ഉൾപ്പെടെ എല്ലാ 56 നികുതികളും നിർത്തലാക്കിയാൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം :
1) മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് കൂടുതൽ പണം വീട്ടിലേക്കു കൊണ്ട് പോകാൻ സാധിക്കുന്നു. അവരുടെ purchasing power കൂടുന്നു.
2) എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും, പെട്രോൾ, ഡീസൽ, മറ്റു കാൻസ്യുമർ ഐറ്റംസ് എന്നിവയുടെ വില 35% മുതൽ 52% വരെ കുറയും.
3) നികുതി വെട്ടിപ്പിന്റെ ചോദ്യം തന്നെ ഉദിക്കാത്തതിനാൽ കള്ളപ്പണം ഉണ്ടാകുന്നില്ല.
4) ബിസിനസ് സെക്ടർ വളരും, അത് വഴി കൂടുതൽ തൊഴിൽ ശാലകളും തൊഴിൽ അവസരങ്ങളും.
1000, 500, 100 രൂപാ നോട്ടുകൾ പിൻവലിച്ചാൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം :
1) കറൻസി നോട്ടുകൾ വഴി ഉള്ള കൈക്കൂലി 100 ശതമാനം നിലയ്ക്കും.
2) നിലവിൽ കള്ളപ്പണം കൈവശം വച്ചിട്ടുള്ളവർ അത് നിയമപരമായി നികുതിയോ പിഴയോ സർക്കാരിലേക്ക് അടച്ച് വെളുപ്പിക്കുകയോ അല്ലാത്ത പക്ഷം ആയിരക്കണക്കിന് കോടി രൂപയുടെ 1000, 500, 100 രൂപാ നോട്ടുകൾ ചാക്കുകെട്ടുകളിൽ ഇരുന്നു പേപ്പർ വില പോലും ഇല്ലാതെ ദ്രവിച്ചു നശിക്കും.
3) കണക്കില്ലാത്ത കള്ളപ്പണം കാരണം മാനം മുട്ടെ ഉയർന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഭൂമി, വീടുകൾ, ആഭരണങ്ങൾ തുടങ്ങിയവ ; ഇത് കാരണം കഷ്ടപ്പെട്ട് നികുതി അടച്ച് പണം ഉണ്ടാക്കുന്നവന് പണത്തിനു മൂല്യം ഇല്ലാത്ത അവസ്ഥ, ഈ പ്രതിഭാസം ഉടനടി നിലയ്ക്കും.
4) പണത്തിനു വേണ്ടി വ്യക്തികളെ തട്ടിക്കൊണ്ടു പോകൽ, വാടകക്കൊല, മറ്റു കുറ്റകൃത്യങ്ങൾ തുടങ്ങിയവ നിലയ്ക്കും.
5) തീവ്രവാദം വളർത്താൻ കറൻസി നോട്ടുകൾ ഉപയോഗിക്കാൻ കഴിയാതെ വരും.
6) പ്രമാണത്തിൽ വില കുറച്ചു കാണിച്ച് റിയൽ എസ്റ്റേറ്റ് തട്ടിപ്പ് നടത്തുന്ന പ്രവണത നിലയ്ക്കും.
7) കള്ളനോട്ട് നിർമ്മാണവും വിതരണവും നിലയ്ക്കും. കാരണം ചെറിയ നോട്ടുകൾ നിർമ്മിക്കാൻ ചെലവ് കൂടുതൽ ആയതു കൊണ്ട്.
2% മുതൽ 0.7% ബാങ്കിങ് േൃമnsaction tax (BTT ) അഥവാ ബാങ്ക് ഇടപാട് നികുതി ഏർപ്പെടുത്തിയാൽ എന്ത് സംഭവിക്കും എന്ന് നോക്കാം :
1) ഇന്നത്തെ നിലക്ക് BTT ഏർപ്പെടുത്തിയാൽ സർക്കാരിനു 800 കോടി x 2% = 16 ലക്ഷം കോടി വരുമാനം ലഭിക്കും. നിലവിലെ നികുതി വരുമാനം 14 ലക്ഷം കോടി മാത്രം.
2) നിലവിൽ ഉള്ള നികുതി വകുപ്പുകളുടെ ആവശ്യം തുടർന്ന് ഇല്ലാതെ വരും. എല്ലാ നികുതി വരുമാനവും യഥാക്രമം ജില്ലാ/ സംസ്ഥാന / കേന്ദ്ര സർക്കാർ അക്കൗണ്ടുകളിലേക്ക് സ്വമേധയാ ട്രാൻസ്ഫർ ആകും.
3) BTT വളരെ ചെറിയ ശതമാനം ആയതു കൊണ്ട് പൊതുജനം നേരിട്ടും അല്ലാതെയും ഉള്ള മറ്റു 56 ഇനം നികുതികളെക്കാളും ഇഷ്ടപ്പെടുക പുതിയ നികുതി വ്യവസ്ഥ ആയിരിക്കും.
4) രാജ്യത്തിന്റെ മൊത്തം പണമിടപാടിന്റെ 50% (അതായത് ഏകദേശം 2000 2500 ലക്ഷം കോടി രൂപ) BTTക്ക് വിധേയം ആകുന്നതോടുകൂടി സർക്കാർ BTT ശതമാനം 1% മുതൽ 0.7% വരെ ആക്കി കുറക്കണം. ഇത് തന്നെ രാജ്യത്തെ ബാങ്കിങ് സംവിധാനം വൻ തോതിൽ വളരുന്നതിന് കാരണം ആകും.
5) നികുതി വെട്ടിപ്പ് നിലയ്ക്കും എന്നത് മാത്രം അല്ല, സർക്കാരിനു വൻതോതിൽ വരുമാനം ലഭിക്കുകയും, വികസന പദ്ധതികൾക്കായി വൻ തുകകൾ ചിലവഴിക്കാൻ സാധിക്കുകയും ചെയ്യും. ഇത് വഴി അനവധി പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാവുകയും ചെയ്യും.
6) ഭാവിയിൽ അഥവാ എന്തെങ്കിലും പ്രത്യേക പദ്ധതികൾക്കായി അധിക വരുമാനം വേണ്ടി വന്നാൽ BTT ശതമാനം നിസ്സാരമായി (0.2 ശതമാനമോ മറ്റോ) കൂട്ടിയാൽ തന്നെ 4 ലക്ഷം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.
അർത്ഥക്രാന്തിയുടെ നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ :
1) എല്ലാ വിധ സാധന സാമഗ്രികളുടെയും വില കുറയും.
2) മാസശമ്പളം വാങ്ങുന്നവരുടെ കയ്യിൽ കൂടുതൽ ധന ലഭ്യത.
3) എല്ലാ ജനവിഭാഗങ്ങളുടെയും purchasing പവർ കൂടുന്നു.
4) എല്ലാ വസ്തുക്കളുടെയും ഉപയോഗം കൂടുന്നതുകൊണ്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ, കൂടുതൽ ഫാക്ടറികൾ, അതിലൂടെ കൂടുതൽ യുവജനങ്ങൾക്ക് തൊഴിൽ.
5) അധിക വരുമാനം ലഭിക്കുന്ന സർക്കാരിനു കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, മികച്ച അന്താരാഷ്ട്ര നിലവാരമുള്ള യാത്രാ സൗകര്യങ്ങൾ, സാമൂഹികസുരക്ഷിതത്വ പദ്ധതികൾ, പൊലീസ് സേന എന്നിവ നടപ്പിൽ വരുത്തുവാൻ സാധിക്കുന്നു.
6 ) എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ബാങ്ക് ലോണുകൾ ലഭ്യമാക്കുവാൻ സാധിക്കുന്നു.
7) ഞെരുക്കത്തിന്റെയും ക്ഷാമത്തിന്റെയും ഇന്നത്തെ അവസ്ഥയിൽനിന്നും നിന്നും തികഞ്ഞ ലഭ്യതയിലേക്ക് സമൂഹം മാറും.
8) അഴിമതി മുക്തമായ രാഷ്ട്രീയ സംവിധാനം.
9) റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെ വില കുറയും.
10 ) ഗവേഷണങ്ങൾ നടത്താൻ കൂടുതൽ പണം.
11) കുറ്റവാളികളും കുറ്റകൃത്യങ്ങളും കുറഞ്ഞ കൂടുതൽ മെച്ചപ്പെട്ട സമൂഹം.