'കേരളം കനത്ത ചൂടിൽ പൊള്ളുന്നു' തെരഞ്ഞെടുപ്പുതിരക്കിനിടയിൽനമ്മുടെഭരണാധികാരികൾതീർത്തുംഅവഗണിച്ചവാർത്ത...! കേരളജനതയുടെ ആവാസ്ഥവ്യവസ്ഥയെത്തന്നെ തകിടം മറിക്കുന്ന രീതിയിൽമണ്ണും,മലയും,വനവും,ജലവും വികസനത്തിന്റെ പേരിൽ മാഫിയകൾക്ക് തീറെഴുതുന്ന ഭരണകർത്താക്കൾക്കു അല്ലെങ്കിലും ഇതൊരു വിഷയമേഅല്ല...!!

അവർഇത്തരംകച്ചവടങ്ങളെന്യായീകരിക്കാൻവികസനത്തിന്റെപ്രതീകങ്ങളായിവിമാനത്താവളങ്ങളും, മെട്രോയും, തുറമുഖങ്ങളുംഉത്ഘാടനംചെയ്തുയർത്തിക്കാണിക്കുന്നു. ജീവന്നിലനില്ക്കാന്വെള്ളംതരുന്നപുഴകള്വരളുന്നു, വള്ളവും പ്രാണവായുവും തരുന്ന കാടുകൾ നശിക്കുന്നു, അന്നം ുന്നവയലുകള് നികത്തി ആഡംബരമണിമാളികകൾ പടുത്തുയർത്തി വികസനം പ്രസംഗിക്കുന്നു.... അവിശുദ്ധ കൂട്ടുകെട്ടിൽ പിറന്ന സന്തതികളായ ഇത്തരം വിമാനത്താവളങ്ങളും, മെട്രോയും, തുറമുഖങ്ങളും ഉയർത്തി കാട്ടി ചെയ്തു കൂട്ടുന്ന സർവ്വ തെറ്റുകളെയും ന്യായീകരിക്കുന്നു.....

കേരളത്തിന്റെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു.. പാരിസ്ഥിതിക പ്രശ്‌നങ്ങൾമൂലം കൊടും ചൂടിൽ ജനം പൊറുതിമുട്ടുമ്പോൾ ഒന്നും കണ്ടില്ലായെന്നു നടിച്ച് കൃത്രിമ വികസനത്തിന്റെ പേരിൽ മേനിനടിക്കുന്നു .സ്വാഭാവികമായതിനെ മാറ്റി കൃത്രിമമായതു മാത്രം വച്ചുപിടിപ്പിക്കുന്നു...... മണ്ണും, മലയും, വനവുംവിറ്റ്‌വായുവും, ജലവും മലിനമാക്കിനാം എത്ര വികസനകുതിപ്പ് കുതിച്ചാലും ചെന്നെത്തുന്നത് എവിടെയായിരിക്കും...? നമ്മൾഎത്രവലിയആപത്തിലേക്കായിരിക്കുംകൂപ്പുകുത്തുക? വികസനം പ്രസംഗിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക് ഇതൊന്നും അറിയാത്തതാണോ?. അല്ല അവസാനകാലത്ത് 'പത്തു ചക്രമുണ്ടാക്കാനുള്ള' വ്യഗ്രതയിൽ അവർ ഇതെല്ലാം ബോധപൂർവ്വം മറക്കുകയല്ലേ..?.

കോടികള് മുടക്കി മെട്രോയും തുറമുഖവുമൊക്കെ നിര്മിക്കാമെങ്കില് എന്തുകൊണ്ടാണ് നമുക്ക് എല്ലാ ജില്ലകളിലും. നല്ലആതുരാലയങ്ങൾ, റോഡുകൾ, പാലങ്ങൾ, നടപ്പാതകൾ, കൊടുംചൂടിൽതണലേകാൻ പാതകൾക്കിരുവശവുംമരങ്ങൾ, കടുത്ത മാലിന്യ പ്രശ്‌നം പരിഹരിക്കാൻ മാലിന്യ സംസ്‌കരണസംവിധാനങ്ങള് എന്നിവ സ്ഥാപിക്കാന് പറ്റുന്നില്ല.. ? . സാധാരണക്കാരന്റെ മിനിമം ആവശ്യങ്ങൾഇതൊക്കെയല്ലേ....? മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ പര്ഹരിക്കാതെ പിന്നെന്തു വികസനം? .നമ്മുടെ ഭരണകാർത്താക്കളിൽ നിന്നും ചുരുങ്ങിയത് ഇതെങ്ങിലും പ്രതീക്ഷിക്കാൻ നമുക്ക്‌ ന്യായമായ അവകാശമില്ലേ?. അതോനമ്മൾ വെറും വോട്ടു ചെയ്യാനുള്ള യന്ത്രങ്ങൾ മാത്രമാണോ? കുഞ്ഞുണ്ണി മാഷ്പറഞ്ഞത്‌ പോലെ 'വോട്ടുചെയ്‌തോട്ടുചെയ്തുഓട്ടകലങ്ങളായി' നമ്മൾ മാറുകയാണോ? ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോളും അശാസ്ത്രീയതയുടെ സന്തതികളെയാണോ നാം നമ്മുടെ ഭരണാധികാരികളായി തെരഞ്ഞെടുക്കുന്നത്?. മാത്രവുമല്ല ഇത്തരം സന്തതികളുടെ 'വികസനകുതന്ത്രങ്ങൾ' നമുക്ക് അപ്രാപ്യവുമാണ്... അപ്പോൾ വികസനത്തിന്റെ പേരിൽ നിങ്ങൾ മുടക്കുന്ന കോടികൾ എവിടെ ചെന്നെത്തപെടുന്നു..? കേരള ജനത ലോകാവസാനം വരേയ്ക്കും നിങ്ങളുടെ ഇത്തരം കെട്ടുകഥകൾ വിശ്വസിച്ചു കൊടുംവരൾച്ചയിൽ ദാഹിച്ചു വലഞ്ഞു മരിച്ചു ജീവിക്കണമോ?..

നമ്മൾ പെരുമ്പറമുഴക്കി വിളംബരം ചെയ്യുന്ന നമ്മുടെ ഉയർന്ന സാക്ഷരതയും മികവുറ്റ സാമൂഹിക സാംസ്‌കാരിക ഉന്നമനവുമെല്ലാം വെറും പാഴ വാക്കുകളോ, കൃത്രിമ സൃഷ്ടികളോ അല്ലെ? പാരിസ്ഥിതിക ബോധമില്ലാത്ത ഒരുതലമുറയെയല്ലേ നിങ്ങൾ നിങ്ങളുടെ അശാസ്ത്രീയവും, വിവാദ പൂർണ്ണവുമായ വിദ്യാഭ്യാസ രീതികളിലൂടെ സൃഷ്ടിച്ചിരിക്കുന്നത്?. മണ്ണും,മലയും, വനവും ജലവും നിങ്ങൾ അപ്പാടെ കവർന്നെടുത്താലും, 'ഒറ്റവെള്ളിക്കാശിനു' വിറ്റ് തുലച്ചാലും അത് എന്തെന്തു ഫലങ്ങളുണ്ടാക്കുമെന്നു ബോധ്യമില്ലാത്ത ഒരു കൂട്ടം പുത്തൻ തലമുറയല്ലേനിങ്ങളുടെഇന്നത്തെഅശാസ്ത്രീയവിദ്യാഭ്യാസരീതിയുടെസന്തതികൾ? കഴിഞ്ഞ കാലമത്രയും വിദ്യഭ്യാസത്തെ വെറും കച്ചവടചരക്കാക്കി വിറ്റ് കീശ വീർപ്പിച്ച നിങ്ങളിൽ നിന്നും വരും തലമുറക്ക് ഇതിനും അപ്പുറത്തെന്ത് പ്രതീക്ഷിക്കാനുണ്ട്?.

പാരിസ്ഥിതിയെ മൊത്ത കച്ചവടത്തിനുവച്ച് നമ്മുടെ ആവാസ്ഥ വ്യവസ്ഥയെ ആകെ തകിടം മറിക്കുന്ന ഉപരിപ്ലവകപട വികസനസൃഷ്ട്ടാക്കളെയല്ല മറിച്ച് മണ്ണിനെയും, മരത്തെയും, ജലത്തെയും സംരക്ഷിക്കുന്ന, അതിലൂടെ മനുഷ്യനെ സ്‌നേഹിക്കുന്ന നല്ല ഭരണകർത്താക്കളെ നമുക്ക്വരുന്ന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കാം... അതിനായി നമുക്ക് തയ്യാറെടുക്കാം... ഇനി വരുന്ന നമ്മുടെ ഭരണ കർത്താക്കൾ പാരിസ്ഥിതിയുടെയും അതിലൂടെ ജനങ്ങളുടെയും നല്ല സംരക്ഷകരായിരിക്കട്ടെയെന്നു നമുക്ക് ആശംസിക്കാം....