- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീയും ഞാനും
ഈഗോയുടെ പ്രതീകമാണ് നീയും ഞാനും. അത് എപ്പോൾ മാറുന്നുവോ അപ്പോൾ നമ്മൾ ആകും. പിന്നെ പരമസുഖം. വെറുതെ അങ്ങ് പറഞ്ഞുപോവുകയല്ല. സത്യം പരമസത്യം. ഇപ്പോൾ ദുഃഖസത്യം. ഇനി കാര്യത്തിലേയ്ക്ക് കടക്കാം-- കുടുംബത്തിലെ ആദ്യ ആൺതരി, മെരിറ്റിൽ തന്നെ എഞ്ചിനീയറിംഗിന് അഡ്‌മിഷൻ കിട്ടി. അന്ന് ഇന്നത്തെപ്പോലുള്ള സ്‌പെഷ്യൽ ട്യൂഷനോ എൻട്രൻസോ ഇല്ലായിരുന്നു. പോരാത്
ഈഗോയുടെ പ്രതീകമാണ് നീയും ഞാനും. അത് എപ്പോൾ മാറുന്നുവോ അപ്പോൾ നമ്മൾ ആകും. പിന്നെ പരമസുഖം. വെറുതെ അങ്ങ് പറഞ്ഞുപോവുകയല്ല. സത്യം പരമസത്യം. ഇപ്പോൾ ദുഃഖസത്യം.
ഇനി കാര്യത്തിലേയ്ക്ക് കടക്കാം-- കുടുംബത്തിലെ ആദ്യ ആൺതരി, മെരിറ്റിൽ തന്നെ എഞ്ചിനീയറിംഗിന് അഡ്‌മിഷൻ കിട്ടി. അന്ന് ഇന്നത്തെപ്പോലുള്ള സ്‌പെഷ്യൽ ട്യൂഷനോ എൻട്രൻസോ ഇല്ലായിരുന്നു. പോരാത്തതിന് സ്വന്തം നിലയിൽ താഴ്ന്നക്ലാസ്സിലെ കുട്ടികൾക്ക് ട്യൂഷൻ നൽകി വട്ടചെലവിനുള്ള കാശ് തന്നത്താൻ ഉണ്ടാക്കുകയും.
ആസ്മാരോഗിയായ രാഘവൻ സാറിന് പത്താം ക്ലാസ് വിദ്യാർത്ഥിയായ മകളുടെ അതും ഏക മകളുടെ മരണം സ്വന്തം ജീവിതത്തിന് ഏറ്റവും വലിയ ഒരു അടിയായിരുന്നു. ടി ബി വല്ലാതെ ബാധിച്ചാണ് ചെറുപ്രായത്തിൽ ആ കുട്ടിമരിച്ചത്. അഡ്‌മിനിസ്‌ട്രേറ്റീവ് ആഫീസറായി പെൻഷൻപറ്റി പിരിഞ്ഞ സാറിന് മകൻ കേരള സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയത് ഒരു അനുഗ്രഹമായി മാറി എന്ന് പറയുമ്പോൾ തന്നെ സംവരണത്തിന്റെ ആനൂകൂല്യം അത് മറച്ചുവെയ്ക്കുന്നില്ല. വളരെയധികം ആളുകളെ സ്വന്തം സമുദായത്തിൽ നിന്നും ആളാലും അർത്ഥത്താലും ഉയർത്തിക്കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് വേറെ.
മകൻ ഡൽഹിയിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോയ അവസരത്തിലായിരുന്നു സാറിന്റെ മരണം. അങ്ങനെ ഞങ്ങളുടെ നാട്ടിൽ ഐസ്‌പെട്ടിക്കകത്ത് മൃതദേഹം സൂക്ഷിക്കുന്ന ഏർപ്പാടിന്റെ ആദ്യ ഗുണഭോക്താവായി രാഘവൻ സാറ് - മൂന്നാം ദിവസം ഉച്ചയോടുകൂടി പൊതുസ്മശാനത്തിൽ ഇലക്ട്രിക്കൽ ക്രിമിറ്റോറിയത്തിൽ ദഹിപ്പിച്ചു.
രാഘവൻ സാറിന്റെ ചരമവാർഷികം കഴിഞ്ഞായിരുന്നു മകൻ വിനോദിന്റെ കല്യാണം. അമ്മവഴി വന്ന ഒരു ബന്ധുവിന്റെ ഏക മകൾ - ലിസി. അവളായിരുന്നു വിനോദിന്റെ വധുവായി വന്നുകയറിയത്. വിവാഹ പന്തലിൽ വിനോദിനോടൊപ്പം ലിസിയെ കണ്ട ഒട്ടുമിക്കപേരും മൂക്കത്ത് വിരൽ വച്ചുപോയി. വധു ഡോക്ടറാണ് എന്ന് പറഞ്ഞിട്ടുകാര്യമില്ല. ഇരുളും വെളിച്ചവും പോലെ വിനോദ് നന്നെ വെളുത്തിട്ട്, ലിസി കറുത്തിട്ട്. ഒരു ചേർച്ചയുമില്ല. തന്നെ...
ഒരു വർഷത്തിനുള്ളിൽ അമ്മായിയും മരുമകളും തമ്മിൽ ആദ്യം പിരിഞ്ഞു. 'കൾച്ചർലെസ് കിഴവി' എന്നാണ് ലിസി പറഞ്ഞത്. പിന്നീട് ജോയിന്റ് പെറ്റീഷനോടെ കുടുംബക്കോടതിയിൽ വിവാഹം വേർപിരിയലും.
എന്തേ- ജാതക പൊരുത്തം ഒന്ന് നോക്കിയില്ലേ - ഓ...... അത് ഒക്കേ നോക്കിയതാ........ പിന്നെ മനപ്പൊരുത്തം അതാണല്ലോ...... എല്ലാത്തിനും മുകളിൽ, പൊതു ജന അഭിപ്രായം പലവിധം.
ലിസി ഇനിയും മറ്റൊരു വിവാഹത്തിന് ഒരുങ്ങിയിട്ടില്ല. ഇടയ്ക്ക് പത്ത് വർഷക്കാലം നൈജീരിയായിൽ ജോലി നോക്കി. ഇപ്പോൾ നാട്ടിലുണ്ട്. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു.
എന്നാൽ വിനോദോ.......... രണ്ടാം വിവാഹം നടന്നു. വധു ഡോക്ടർ, അവരുടെ ആദ്യ വിവാഹവും.
വിനോദിന്റെ വിവാഹശേഷം നാല് വർഷം കഴിഞ്ഞിട്ടാണ് അമ്മയുടെ മരണം - ഉച്ചമയക്കത്തിനിടയിൽ ഒരു നെഞ്ചുവേദന. അത്രതന്നെ. ആശുപത്രിയിൽ എത്തും മുന്നേ ജീവൻ പോയി- പോസ്റ്റുമാർട്ടം വേണമെന്ന് ഒരു കൂട്ടർ - അത് എന്തിന് ഇനി കീറിമുറിച്ച് തുന്നി കെട്ടുന്നത്? ഏതായാലും എം എൽ എ ഇടപെട്ട് പോസ്റ്റുമാർട്ടം ഒഴിവാക്കി.
ഇപ്പോൾ ഏഴു വർഷമായി ഒരു കുഞ്ഞിക്കാലു കാണുവാനുള്ള ഭാഗ്യം ഉണ്ടായില്ല. ഭാര്യയ്ക്ക് വേണ്ട പരിശോധനകൾ പലതും നടത്തിനോക്കി. എന്നാൽ പിന്നെ ഒരു കുഞ്ഞിനെ ദത്ത് എടുക്കരുതോ? പലവട്ടം പലരും പറഞ്ഞു... പ്രേരിപ്പിച്ചു നോക്കി.
ഒടുവിൽ ജോർജ് സാറിന്റെ അതെ കുടുംബ സുഹൃത്തായ അദ്ദേഹത്തിന്റെ സ്‌നേഹ പെരുമാറ്റവും ഉപദേശവും വിനോദ് - രാധിക ദമ്പതികളെ ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ഉറച്ച തീരുമാനത്തിൽ എത്തിച്ചു. അവർ കാത്തിരിക്കുകയാണ്........ ജോർജ് സറിന്റെ ഇടപെടലുകൾ അവരുടെ ജീവിതത്തിൽ വെളിച്ചം പരത്തട്ടേ.........