- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ ജനങ്ങളെയും നാടിനെയും രക്ഷിക്കാൻ എന്തു ചെയ്യണം?
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷങ്ങൾ കഴിയുന്നു. ഭരിക്കുന്നവരും രാഷ്ട്രീയതൊഴിലാളികളും കൂടി ചേർന്ന് നമ്മുടെ എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയും ജനങ്ങൾക്ക് പ്രയോജനരഹിതമാക്കുകയും ചെയ്തുകഴിഞ്ഞു. സർക്കാർ ജീവനക്കാർ ജനങ്ങളെ സേവിക്കുന്നതിനു പകരം ജനങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് അവരെ പീഡിപ്പിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു. നാൾക്കു നാൾ സർക്കാർ സംവിധങ്ങളെല്ലാംതന്നെ അഴിമതിയിലും അരാജകത്വത്തിലും മുങ്ങിക്കൊണ്ടുമിരിക്കുന്നു. യാതൊരു അധികാരവും ഇല്ലാത്ത ജനങ്ങളോ, ഒന്നും ചെയ്യാൻ ത്രാണിയില്ലാതെ തികച്ചും നിസ്സഹായരായി നോക്കി നിൽക്കുകയാണ്. ഇതിനൊക്കെ മാറ്റം വരണം. പക്ഷേ എങ്ങനെ? ജങ്ങളോട് മൃഗീയമായി പെരുമാറാനായി ട്രെയിൻ ചെയ്തു വിടുന്ന പൊലീസ് ഉൾപ്പെടെ ഏതൊരു സർക്കാർ സംവിധാനത്തിലും വേണ്ടത് എന്താണ്? ആരു ഭരിച്ചാലും നമ്മുടെ ഭരണം ദുരുപയോഗം ചെയ്യപ്പെടാതെയിരിക്കാനും നല്ല രീതിയിൽ ജനോപകാരപ്രദമായി നടക്കാനും ഭരണതലത്തിൽ ചെയ്യേണ്ട. ചില കാര്യങ്ങൾ ഇവിടെ എഴുതുന്നു. 1= അഴിമതി അവസാനിപ്പിക്കാൻ ആണ് വിജിലൻസ്
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷങ്ങൾ കഴിയുന്നു. ഭരിക്കുന്നവരും രാഷ്ട്രീയതൊഴിലാളികളും കൂടി ചേർന്ന് നമ്മുടെ എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയും ജനങ്ങൾക്ക് പ്രയോജനരഹിതമാക്കുകയും ചെയ്തുകഴിഞ്ഞു. സർക്കാർ ജീവനക്കാർ ജനങ്ങളെ സേവിക്കുന്നതിനു പകരം ജനങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് അവരെ പീഡിപ്പിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു.
നാൾക്കു നാൾ സർക്കാർ സംവിധങ്ങളെല്ലാംതന്നെ അഴിമതിയിലും അരാജകത്വത്തിലും മുങ്ങിക്കൊണ്ടുമിരിക്കുന്നു. യാതൊരു അധികാരവും ഇല്ലാത്ത ജനങ്ങളോ, ഒന്നും ചെയ്യാൻ ത്രാണിയില്ലാതെ തികച്ചും നിസ്സഹായരായി നോക്കി നിൽക്കുകയാണ്. ഇതിനൊക്കെ മാറ്റം വരണം.
പക്ഷേ എങ്ങനെ? ജങ്ങളോട് മൃഗീയമായി പെരുമാറാനായി ട്രെയിൻ ചെയ്തു വിടുന്ന പൊലീസ് ഉൾപ്പെടെ ഏതൊരു സർക്കാർ സംവിധാനത്തിലും വേണ്ടത് എന്താണ്? ആരു ഭരിച്ചാലും നമ്മുടെ ഭരണം ദുരുപയോഗം ചെയ്യപ്പെടാതെയിരിക്കാനും നല്ല രീതിയിൽ ജനോപകാരപ്രദമായി നടക്കാനും ഭരണതലത്തിൽ ചെയ്യേണ്ട.
ചില കാര്യങ്ങൾ ഇവിടെ എഴുതുന്നു.
1= അഴിമതി അവസാനിപ്പിക്കാൻ ആണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വകുപ്പെങ്കിൽ അത് പൊലീസുമായോ മറ്റൊരു വകുപ്പുമായോ ബന്ധപ്പെടുത്താതെ ഒരു ജുഡീഷ്യൽ സംവിധാനം പോലെ പൂർണമായും സ്വതന്ത്രമായിരിക്കണം. സർക്കാരിനു പോലും അതിന്റെ നടത്തിപ്പിൽ അധികാരം ഉണ്ടാകരുത്. പൊലീസിൽ നിന്നോ മറ്റു വകുപ്പുകളിൽ നിന്നോ ആരെയും അതിൽ എടുക്കരുത്.
2= ഇന്നത്തെ ജയിൽ സംവിധാനത്തിൽ ആകപ്പാടെ മാറ്റങ്ങൾ വരുത്തണം.
പൊലീസും ജയിലും തമ്മിലും
ഭരിക്കുന്നവരും ജയിലും തമ്മിലും
യാതൊരു ബന്ധവും പാടില്ല.
അതിന് ജയിൽ സംവിധാനം ജുഡീഷ്യറിയുടെ കീഴിൽ കൊണ്ടു വരുകയും അവരെ ജുഡീഷ്യറി ഭരിക്കുകയും വേണം. അതിലെ ജീവനക്കാർ ആരും തന്നെ പൊലീസിൽ നിന്നോ മറ്റു സർക്കാർ വകുപ്പുകളിൽ നിന്നോ വരുന്നവർ ആകരുത്.
3= പൊലീസിനെ പൊലീസ് ചെയ്യുന്ന ഒരു സംവിധാനം ഇപ്പോൾ നമ്മുടെ രാജ്യത്ത് ആവശ്യമാണ്. (പട്ടാളക്കാരുടെ ഇടയിൽ മിലിറ്ററി പൊലീസ് ഉള്ളതുപോലെയുള്ള, എന്നാൽ ഭരണസംവിധാനത്തിൽ വ്യത്യസ്തമായി രൂപീകരിച്ചത്) അത് ജനങ്ങളുമായി ബന്ധപ്പെടുന്ന ജുഡീഷ്യറിയുടെ മേൽനോട്ടം ഉള്ള സ്വതന്ത്രമായ ഒരു അന്വേഷണ സംവിധാനം ആയിരിക്കണം.
പൊലീസിന് എതിരെയുള്ള എല്ലാ പരാതികളും പൊലീസ് കണ്ടെത്താൻ മടിക്കുന്ന മറ്റു പ്രധാന പരാതികളും അവർ അന്വേഷിക്കണം. ജനങ്ങൾക്ക് യാതൊരു പ്രയാസമോ ഭയമോ കൂടാതെ കടന്നു ചെല്ലാനും അവരെ ബന്ധപ്പെടാനും സാധിക്കണം. അവരുടെ ജീവനക്കാർ ആരുംതന്നെ പൊലീസുമായി ബന്ധപ്പെട്ടവർ ആകരുത്. അതുപോലെ അതിന്റെ മേലും സർക്കാരിന് അധികാരം ഉണ്ടാകരുത്.
4= ഇന്ന് ജുഡീഷ്യറിയും അതിലെ ജുഡീഷ്യൽ ഓഫീസർമാരും IAS പോലെ IJS എന്ന ഉന്നത പരീക്ഷയിലൂടെ വരുന്നവർ ആയിരിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസ്സിലാക്കണം.
കാരണം ജുഡീഷ്യറിയിലും കാലാകാലങ്ങളിൽ രാഷ്ട്രീയ നിയമനങ്ങൾ ഉണ്ടാകുന്നുണ്ട്.
അതു യാതൊരു കാരണവശാലും ഉണ്ടാകാൻ പാടില്ല. IJS പരീക്ഷയും അതിലൂടെ നിയമനം കിട്ടി കടന്നു വരുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥരും ആകുമ്പോൾ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാകും. അങ്ങനെ ജുഡീഷ്യറി രാഷ്ട്രീയത്തിന് അതീതമാകും.
5= ഏതൊരു സർക്കാർ ഓഫീസിൽ ചെല്ലുന്ന ഇന്ത്യൻ പൗരന്റെയും സന്ദർശകരുടെയും കൈയിൽ അവിടെ ചെന്നാൽ ഉടൻ ഒരു ഇവാലുവേഷൻ ഫോം (Evaluation form ) നൽകണം.
അവർക്കു അവിടെ കിട്ടിയ സേവനത്തെ പറ്റിയും അതു നൽകിയ വ്യക്തിയെ പറ്റിയും ആ ഓഫീസിനെ പറ്റിയും ഉള്ള അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ആ സേവനത്തിന് മാർക് ഇടണം. അങ്ങനെ പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ ജോലിക്കാർക്ക് പ്രൊമോഷൻ, ശമ്പള വർദ്ധന തുടങ്ങിയവ നൽകാവൂ.
ജനങ്ങൾ പൂരിപ്പിച്ച ആ ഫോമുകൾ അവിടെ വെച്ചിട്ടുള്ള പ്രത്യേക പെട്ടികളിൽ ഇടുകയും അതു തുറന്നെടുക്കാനുള്ള അധികാരം സർക്കാരിലെ പ്രത്യേക വിഭാഗത്തിൽ നിക്ഷിപ്തമായിരിക്കുകയും വേണം. ജോലി ചെയ്യാത്തവരെയും പൊതുജനങ്ങളുടെ മാർക്ക് കുറഞ്ഞവരെയും ജോലിയിൽ നിന്നും കാലാകാലങ്ങളിൽ നീക്കുകയും വേണം.
(ശമ്പളം നൽകുന്ന ജനങ്ങൾ തന്നെ സർക്കാർ ജീവനക്കാർക്ക് മാർക്കിടുന്ന സംവിധാനം എത്രയും പെട്ടെന്ന് ഇന്ത്യ ഒട്ടാകെ കൊണ്ടുവരണം.) ഇവയ്ക്കു പുറമെ, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കുറെയധികം സംവിധാനങ്ങൾ ഇവിടെയുണ്ട്. അവയെല്ലാം പിരിച്ചുവിട്ട് സർക്കാരിന്റെ അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കുകയും അതിവ്യയത്തിൽ നിന്നും ജനങ്ങളുടെ നികുതിപ്പണത്തെ സംരക്ഷിക്കുകയും വേണം.
മുകളിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാനമാറ്റങ്ങൾ വരുത്തിയാൽ നമ്മുടെ നാട് തന്നെ മാറും. ജനങ്ങൾക്ക് നീതി കിട്ടുകയും സർക്കാരും സർക്കാർ ജീവനക്കാരും കൂടുതൽ മെച്ചമായി തങ്ങളുടെ ജോലി ചെയ്യുകയും ചെയ്യും. സംശയമില്ല.