- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യാ നിന്റെ പ്രായം എത്ര?
ജീവിത സമുദ്രത്തിലൂടെ നീന്തിത്തുടിക്കുമ്പോൾ കടന്നു പോകുന്ന മനുഷ്യ ആയുസ്സിന്റെ ദൈർഘ്യം തുലോം തുച്ചമാണ്. ഭൂമിയുടെ ഉത്ഭവവുമായി ചിന്തനം ചെയ്യുമ്പോൾ മനുഷ്യ ജീവിക്ക് കണ്ണടച്ചു തുറക്കുന്ന സമയമേ ഭൂമിയിൽ വിധിക്കപ്പെട്ടിട്ടുള്ളൂ. എന്നിട്ടും എന്തൊരഹങ്കാരം. എല്ലാം തന്റെ കാൽക്കീഴിലാണെന്ന ധാർഷ്ട്യം ധന സമ്പത്തിനും ഏതെല്ലാം കൂടില തന്ത്രങ
ജീവിത സമുദ്രത്തിലൂടെ നീന്തിത്തുടിക്കുമ്പോൾ കടന്നു പോകുന്ന മനുഷ്യ ആയുസ്സിന്റെ ദൈർഘ്യം തുലോം തുച്ചമാണ്. ഭൂമിയുടെ ഉത്ഭവവുമായി ചിന്തനം ചെയ്യുമ്പോൾ മനുഷ്യ ജീവിക്ക് കണ്ണടച്ചു തുറക്കുന്ന സമയമേ ഭൂമിയിൽ വിധിക്കപ്പെട്ടിട്ടുള്ളൂ.
എന്നിട്ടും എന്തൊരഹങ്കാരം. എല്ലാം തന്റെ കാൽക്കീഴിലാണെന്ന ധാർഷ്ട്യം ധന സമ്പത്തിനും ഏതെല്ലാം കൂടില തന്ത്രങ്ങൾ. ഭൂമിയിൽ ഇന്നുവരെ ജനിച്ചിട്ടുള്ള ഏതൊരു മുനുഷ്യനാണ് പണം സമാധാനം നേടിക്കൊടുത്തിട്ടുള്ളത്.
വൃക്ഷലതാദികളും പുൽക്കൊടികളും ഫല സമൃദ്ധിയാൽ തല താഴ്‌ത്തി നിൽക്കുമ്പോൾ അഹങ്കാരിയായ മനുഷ്യൻ മറ്റുള്ളരുടെ തലയെ ചവിട്ടു താഴ്‌ത്താൻ ശ്രമിക്കുന്നു. ആറടി മണ്ണിന്റെ ജന്മികൾക്കാണ് ഈ ധാർഷ്ട്യം.
ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ ഒന്നു സഞ്ചരിക്കാം വീണ്ടും അവരുടെ പ്രായത്തെ വിഭജിച്ചു പഠിച്ചാൽ പത്തിന്റെ ഗുണിതങ്ങളായി തിരിക്കാം. ഒന്നു മുതൽ പത്ത് വയസ്സ് വരെയുള്ളവർ ആശ്രയ ചിന്ത (ഡിപ്പന്റിങ്ങ്) യിലൂടെയുള്ള സഞ്ചാരം എന്നു കാണാം.മാതാവ്, പിതാവ്, അദ്ധ്യാപകർ, ചങ്ങാതിമാർ എന്നിവരെ ആശ്രയിച്ചുള്ള ജീവിതമാണെങ്കിലും തനിക്ക് പലതും അറിയാം എന്നുള്ള ചിന്തയും അവരുടെ ബോധ മനസ്സിൽ കുടികൊള്ളുന്നു,
ഇനി പത്ത് വയസ്സ് മുതൽ ഇരുപത് വയസ്സുവരെയുള്ള യാത്രക്കിടയിലാണ് പലതും അറിയുവാനുള്ള ത്വര ഇക്കൂട്ടരിൽ നുറഞ്ഞു പൊന്തുന്നു. ക്രിയാത്മകമായി പലതും ചെയ്യുവാനും അതിലേക്ക് എടുത്തു ചാടുവാനും പറ്റിയ പ്രായം. വഴി തെറ്റാനുള്ള ഘടകങ്ങൾ ഒത്തു കിട്ടിയാൽ മുമ്പിൽ നോക്കാതെ തെറ്റിലേക്ക് കൂപ്പു കുത്തുന്നതും ഈ പ്രായക്കാരുടെ പ്രത്യേകതയാണ്. എല്ലാം അറിയാമെന്നുള്ള ധാരണയും വച്ച് പുലർത്തി പോരുന്ന പ്രായവും ഇതു തന്നെ.
ഇരുപത് മുതൽ മുപ്പത് വരെ ചിന്തിച്ചാൽ തൊഴിലധിഷ്ടിതമായ ഒരു യാത്രയിലൂടെയാണ് ഈ പ്രായക്കാരുടെ സഞ്ചാരം. സമ്പാദിക്കാനുള്ള വാഞ്ച ആരംഭിക്കുന്നതും ഇപ്രയത്തിലാണ്. വിദ്യാഭ്യാസത്തിന്റെ വലയത്തിൽ നിന്നുള്ള മോചനം ഒരു സ്വാതന്ത്ര്യത്തിലേക്ക് ഇക്കൂട്ടരെ തള്ളി വിടുന്നു. അറിവിന്റെ കാര്യത്തിൽ തങ്ങളെ വെല്ലാൻ ആരുമില്ല എന്ന തോന്നൽ ഇവരിലുണ്ട്.
മുപ്പത് മുതൽ നാൽപ്പത് വരെ പ്രായമുള്ളവരെപ്പറ്റി പറയുമ്പോൾ ഉയരങ്ങൾ കീഴടക്കാനുള്ള മറ്റൊരു തരത്തിൽ പറഞ്ഞാൽ നേട്ടങ്ങൾ എത്തിപ്പിടിക്കാനുള്ള ശ്രമം അതിന്റെ പരമ കോടിയിൽ എത്തുന്നത് ഇപ്രായക്കാരിലാണെന്ന് കാണാം. തങ്ങളുടെ അറിവുകളുമായി തട്ടിച്ചു നോക്കുമ്പോൾ മറ്റുള്ളവർ തന്നേക്കാൾ താഴെയാണെന്ന് ചിന്തിച്ചു പോകുന്നവരാണ് അധികവും.
നാൽപ്പത് മുതൽ അൻപത് വരെയുള്ളവർ തങ്ങൾ പ്രായത്തിലേക്ക് നീങ്ങുന്നു എന്ന തോന്നൽ മനസ്സിൽ കുടിയേറുന്നവരാണ് അധികവും. പലവിധ അസുഖങ്ങൾ ഈ പ്രായക്കാരിലേക്ക് എത്തി നോക്കുന്നു. സ്ഥാനമാനങ്ങളും നേതൃത്വവും കാക്ഷിക്കുന്നതും ഈ പ്രായത്തിലാണെന്നു പറയാം. അറിവിന്റെ കാര്യത്തിൽ മറ്റുള്ളവരെക്കാൾ വളരെ മുൻപിലാണ് തങ്ങളെന്നും ഇവർ ചിന്തിച്ചു പോരുന്നു.
അൻപത് മുതൽ അറുപത് വരെ എടുത്താൽ ഇന്നു ചെയ്യുണ്ട കാര്യങ്ങൾ നാളെയാവട്ടെ മറ്റന്നാൾ ആവട്ടെ എന്ന തോന്നൽ മനസ്സിൽ കുടി കെട്ടുന്ന പ്രായത്തിലൂടെയുള്ള സഞ്ചാരം. ചില രോഗങ്ങൾ എത്തി നോക്കുമെങ്കിലും ഒന്നിനും കീഴടങ്ങില്ല എന്ന് മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിക്കും. തങ്ങളുടെ അറിവിനെ വെല്ലാൻ മറ്റാരുമില്ല എന്ന ചിന്തയും ഇവരിൽ കാണാം.
അറുപത് മുതൽ എഴുപത് വരെ എടുത്താൽ മനസ്സ് ചെറുപ്പത്തിലൂടെ സഞ്ചരിക്കുമ്പോൾ ശരീരം അതിനൊപ്പം നിർത്താൻ ശ്രമിക്കും എങ്കിലും ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടാറുണ്ട്.മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പരിശ്രമിക്കുന്നതും ഈ പ്രായക്കാരുടെ പ്രത്യേകതയാണ്. എങ്കിലും അറിവിന്റെ കാര്യത്തിൽ എല്ലാം തികഞ്ഞവരെന്ന് ചിന്ത വച്ചു പുലർത്തി പോരുന്നവരാണധികവും.
എഴുപതിന് ശേഷം മനസ്സിന്റെ ബലം ശരീരത്തിനില്ലതെയാകുന്നു. പരാശ്രയ ജീവിതത്തിലേക്ക് മടങ്ങി വരുന്ന അവസ്ഥ മനസ്സിനെ തളർത്തുന്ന ചിന്തകളും രോഗാവസ്ഥയും.
എന്നാൽ ഏതു പ്രായക്കാരും ചിന്തിക്കുന്ന ഒരു കാര്യമെന്തന്നാൽ തങ്ങളുടെ അറിവാണ് എല്ലാം. ഇനിയും പഠിക്കുവാനോ അറിയുവാനോ കൂടുതലായി ഒന്നും ഇല്ല. എന്നാൽ മനുഷ്യൻ ചിന്തിക്കേണ്ട ഒരു കാര്യം തങ്ങളുടെ അറിവുകൾ ഒന്നുമല്ല. പഠനങ്ങൾ ഒരിക്കലും പൂർണ്ണമാകുന്നില്ല. ഓരോ നിമഷവും നാം പുതിയത് പഠിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഈ ഭൂമിയിലുള്ള ഒരാളും പരിപൂർണ്ണരല്ല ഏവരും പഠിട്ടു പടിച്ചു മുന്നേറുക.