- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പന്ത് സിപിഐയുടെ കോർട്ടിലാണ്
പിണറായി വിജയനെ ശരിക്കറിയാവുന്ന രണ്ടു പേർ ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനുമാണ്. പിണറായി തന്റെ നേരെയും തന്റെ ഇടംവലം നിൽക്കുന്നവരുടെ നേരെയും വീട്ടുവീഴ്ചകൾ ചെയ്യും എന്നു വച്ചാൽ, താൻ പറയുന്നിടത്തും നിൽക്കും - എന്ന് ഉമ്മന് ഉറപ്പുണ്ടായിരുന്നു. പക്ഷെ, ഇപ്പോൾ പിണറായി അതിനപ്പുറവും പോയിരിക്കുന്നു. ഐസ്‌ക്രീം പാർലർ കേസിൽ ഒളിഞ്ഞും മറഞ്ഞും സഹായിക്കും എന്നല്ലാതെ ഇത്ര പ്രകടമായ നിലപാട് പിണറായി സ്വീകരിക്കുമെന്ന് ഉമ്മനോ കുഞ്ഞാലിക്കുട്ടിയോ പോലും കരുതിയിരുന്നില്ല. മാണിയെയും ഗുരുതമായ പരിക്കില്ലാതെ രക്ഷപ്പെടുത്തും എന്നല്ലാതെ കൂടുതൽ അന്വേഷണമേ വേണ്ട എന്ന നിലപാട് പിണണായിയുടെ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ സ്വപ്നത്തിലേ വിചാരിച്ചതല്ല. പിണറായിയെ സംബന്ധിച്ചടുത്തോളം മാരകമായ ചില ആയുധങ്ങൾ ഉമ്മന്റെ പക്ഷത്ത് ഉണ്ടെന്ന് സാധാരണ ജനങ്ങൾ പോലും വിശ്വസിക്കുന്നുണ്ട്. ഒന്നു രണ്ട് അവസരങ്ങളിൽ, ഇത് ആർക്കും ബോദ്ധ്യപ്പെടുന്നവിധത്തിലുള്ള ചില പെരുമാറ്റങ്ങൾ പിണറായി പക്ഷത്തു നിന്ന് ഉണ്ടായിട്ടുള്ള കാര്യവും ജനങ്ങൾ ഓ
പിണറായി വിജയനെ ശരിക്കറിയാവുന്ന രണ്ടു പേർ ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനുമാണ്. പിണറായി തന്റെ നേരെയും തന്റെ ഇടംവലം നിൽക്കുന്നവരുടെ നേരെയും വീട്ടുവീഴ്ചകൾ ചെയ്യും എന്നു വച്ചാൽ, താൻ പറയുന്നിടത്തും നിൽക്കും - എന്ന് ഉമ്മന് ഉറപ്പുണ്ടായിരുന്നു. പക്ഷെ, ഇപ്പോൾ പിണറായി അതിനപ്പുറവും പോയിരിക്കുന്നു.
ഐസ്‌ക്രീം പാർലർ കേസിൽ ഒളിഞ്ഞും മറഞ്ഞും സഹായിക്കും എന്നല്ലാതെ ഇത്ര പ്രകടമായ നിലപാട് പിണറായി സ്വീകരിക്കുമെന്ന് ഉമ്മനോ കുഞ്ഞാലിക്കുട്ടിയോ പോലും കരുതിയിരുന്നില്ല. മാണിയെയും ഗുരുതമായ പരിക്കില്ലാതെ രക്ഷപ്പെടുത്തും എന്നല്ലാതെ കൂടുതൽ അന്വേഷണമേ വേണ്ട എന്ന നിലപാട് പിണണായിയുടെ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ സ്വപ്നത്തിലേ വിചാരിച്ചതല്ല.
പിണറായിയെ സംബന്ധിച്ചടുത്തോളം മാരകമായ ചില ആയുധങ്ങൾ ഉമ്മന്റെ പക്ഷത്ത് ഉണ്ടെന്ന് സാധാരണ ജനങ്ങൾ പോലും വിശ്വസിക്കുന്നുണ്ട്. ഒന്നു രണ്ട് അവസരങ്ങളിൽ, ഇത് ആർക്കും ബോദ്ധ്യപ്പെടുന്നവിധത്തിലുള്ള ചില പെരുമാറ്റങ്ങൾ പിണറായി പക്ഷത്തു നിന്ന് ഉണ്ടായിട്ടുള്ള കാര്യവും ജനങ്ങൾ ഓർക്കുന്നുണ്ടാകും. ചുരുക്കത്തിൽ ഉമ്മനെ രക്ഷിക്കുക എന്നത് പിണറായിയുടെ സ്വന്തം നിലനിൽപ്പിന്റെ പ്രശ്‌നമാണ്. രാഷ്ട്രീയ ഭാവിയുടെ പ്രശ്‌നമാണ്. എന്നാൽ എം. കെ. ദാമോദരനെ വച്ചുള്ള കളി ലോട്ടറി മാർട്ടിനു വേണ്ടിയും ക്വാറി അഴിമതിക്കാർക്കു വേണ്ടിയും മറ്റും - ഉമ്മൻ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നു വേണം കരുതാൻ. തുടക്കത്തിൽ പിണറായി പോലും ഇത്രയും ഉദ്ദേശിച്ചിരുന്നോ എന്നാണ് സംശയം.
''ആതിരപ്പള്ളി'' വിളമ്പരവും മുല്ലപ്പെരിയാർ ''വിപ്ലവവും'' ചീറ്റിപ്പോയതോടെ പിണറായിയുടെ സിംഹ ഇമേജും ഇരട്ടചങ്കുവാദവുമൊക്കെയാണ് പൊളിഞ്ഞു പാളീസായത്. ഇതിന്റെ പ്രതികാരം, പ്രതിഛായയുടെ വീണ്ടെടുക്കൽ, പിണറായിയുടെ കൈമുതലായിട്ടുള്ള ദുരഭിമാനം, ഇതിന്റെയൊക്കെ പോരിലായിരിക്കണം. എല്ലാ പരിധികളും വീട്ടുള്ള ഈ എടുത്തു ചാട്ടങ്ങൾ. വിഎസോ, യച്ചൂരിയോ, സിപിഐയോ ഇത്രയ്‌ക്കൊന്നും സമ്മതിച്ചു തരുമെന്നു പിണറായിയും തുടക്കത്തിൽ വിചാരിച്ചിട്ടുണ്ടാകില്ല. പ്രത്യേക നിയമോപദേഷ്ടാവ് ആയി ദാമോദരനെ വച്ചുള്ള ആദ്യ പരീക്ഷണം വിജയിച്ചതിന്റെ ആവേശത്തിലും തുടക്കത്തിൽ സംഭവിച്ച പരാജയത്തിന്റെ - ആതിരപ്പള്ളി, മുല്ലപ്പെരിയാർ വിഷയങ്ങൾ - പ്രതികാരത്തിലും ആയിരിക്കണം പിണറായി ഇപ്പോൾ.
എന്തായാലും വഴിവിട്ട വഴിയിലൂടെ മദിച്ച് കുതിച്ച് ഓടുകയാണ് പിണറായി. അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് തോട്ടം കേസുകളിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ സുശീല ആർ ഭട്ടിന്റെ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട്. വിവരാവകാശ നിയമത്തോടുള്ള അവജ്ഞ.
ഇതെല്ലാം, വിനാശകാലത്തെ വിപരീത ബുദ്ധിയായി കരുതേണ്ടിയിരിക്കുന്നു.
ബംഗാളിലെ സിപിഐ(എം) - കോൺഗ്രസ്സ് കൂട്ടുകെട്ടിന്റെ പരാജയം യച്ചൂരിയെ ദുർബലമാക്കിയിട്ടുണ്ട്. യച്ചൂരിയുടെ ക്ഷീണം വി.എസിനെയും ബാധിച്ചിട്ടുണ്ട്. ഇതൊക്കെയാണ് പിണറായിക്കു ധൈര്യം കൊടുക്കുന്ന ഘടകങ്ങൾ. എന്നാൽ, എത്ര ദുർബല സാഹചര്യത്തിലാണെങ്കിൽ പോലും വി എസ് വെറുതെയിരിക്കില്ലെന്ന് പിണറായിക്കറിയാം. യച്ചൂരിയോടും പാർട്ടിയുടെ മറ്റു കേന്ദ്ര ഘടകങ്ങളോടുമൊക്കെ വി എസ് ഇതിനോടകം തന്നെ മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളിലും പരാതിപ്പെട്ടിട്ടുണ്ടെന്നും താക്കീതു നൽകിയിട്ടുണ്ടെന്നും തീർച്ചയാണ്. ചില പ്രത്യേക കാരണങ്ങളാൽ അറ്റക്കൈക്കു മാത്രമേ വി എസ് പാർട്ടിക്കും ഗവൺമെന്റിനും പുറത്തേക്ക് തന്റെ പ്രതിഷേധങ്ങളുമായി ഇറങ്ങുകയുള്ളൂ.
മുഖ്യ മന്ത്രിയുടെ പ്രത്യേക നിയമോപദേഷ്ടാവായി നിശ്ചയിച്ചുള്ള ദാമോദരന്റെ നിയമനം തന്നെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് നിയമ വിദഗ്ദ്ധർ പലരും ചാനൽ ചർച്ചയിലും മറ്റും ആരോപിച്ചിട്ടുണ്ട്. അല്ലെങ്കിൽ തന്നെ, ദാമോദരന്റെ നിയമനവും തുടർന്നുള്ള സംവാദങ്ങളും, മുഖ്യമന്ത്രിയുടെയും ഗവൺമെന്റിന്റെയും ഇമേജിനും ധാർമ്മികതയ്ക്കും ക്ഷതമേൽപ്പിക്കുന്നതാണ്. എൽഡിഎഫിന് വോട്ടു ചെയ്തു ആളുകളെ മുഴുവൻ നിരാശപ്പെടുന്നുന്നതാണ്. അതിനും പുറമെ ഈ ചെയ്തികൾ ഇടതുപക്ഷ മുന്നണിക്കു മൊത്തത്തിൽ മാനക്കേടുണ്ടാക്കും, പേരുദോഷം വരുത്തും.
എൽഡിഎഫിൽ സിപിഎമ്മിനു പുറമെ സിപിഐ എങ്കിലും അൽപ്പ സ്വൽപ്പം മേൽവിലാസമുള്ളരായി ഉണ്ടല്ലോ. ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ അവർ നടത്തിയ പ്രകടനവും നേടിയ ജനവിശ്വാസവും ഏറെ മെച്ചപ്പെട്ടതായിരുന്നു. അതുകൊണ്ടു തന്നെ, പിണറായിയുടെ ഇപ്പഴത്തെ നിറം മാറ്റവും അതിസാഹസങ്ങളും ഏറ്റവുമധികം നിരാശപ്പെടുത്തുന്നതും, പെടുത്തേണ്ടതും സിപിഐയെ തന്നെയാണ്. വീരവാദങ്ങളോ രാഷ്ട്രീയ മസിൽപിടുത്തങ്ങളോ ഇല്ലാതെ സുനിൽ കുമാറിനെപ്പോലുള്ള മന്ത്രിമാർ ആത്മാർത്ഥമായി, അഴിമതി രഹിതമായി ഭരിക്കാനും അതിലൂടെ അഞ്ചു കൊല്ലം കഴിഞ്ഞ് ഭരണത്തുടർച്ച പോലും നേടാനും ആഗ്രഹിച്ചു കൊണ്ട് ഭരിച്ചു തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും ഒന്നിനു പുറകെ ഒന്നായിട്ടുള്ള പിണറായിയുടെ ആത്മഹത്യാപരമായ പ്രവൃത്തികൾ സിപിഎയെ നടുക്കിയിട്ടുണ്ടെന്നു തീർച്ച.
സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിൽ നിറയെ പിണറായിയുടെ ചാവേറുകളാണ്. അവർക്കു നഷ്ടപ്പെടാൻ മറ്റൊന്നുമില്ല. നഷ്ടം മുഴുവൻ സിപിഐക്കാണ് ഉണ്ടാകാൻ പോകുന്നത്. ഇപ്രാവശ്യം സൽഭരണം നടന്നാൽ സിപിഐയ്ക്ക് വലിയ പ്രതിഛായയാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. ഇതിനോടകം തന്നെ ആയിരത്തിനു മുകളിൽ സിപിഐ(എം)കാർ പാർട്ടി വിട്ട് സിപിഐയിൽ വരുകയും സംസ്ഥാന നേതൃത്വം അവരെ പരസ്യമായി സ്വീകരിക്കുകയും ചെയ്തല്ലോ.
സിപിഐയ്ക്ക് അങ്ങനെ ഇമേജുംപ്രശസ്തിയും ഉണ്ടാകുന്നത് തന്നെയാകാം പിണറായിയുടെ പരിധിവിട്ടുള്ള ദുർവാശിയുടെ ഒരു കാരണം. എലിയോട് കലഹിച്ച് ഇല്ലം ചുടാൻ ഇഎംഎസ് തന്നെ മുൻപ് മാതൃക കാട്ടിയിട്ടുണ്ട്. ഒരേ മുന്നണിയിൽ ഇരുന്നു ഭരിക്കുമ്പോൾ വ്യവസായ മന്ത്രിയായ റ്റി. വി. തോമസ് വിദേശങ്ങളിൽ നിന്ന് സംരംഭകരെ നേടി വന്ന്, പേരെടുത്തതോടെ റ്റിവിക്കും മറ്റു ചില ''വലത്തൻ'' മന്ത്രിമാർക്കുമെതിരെ മുഖ്യ മന്ത്രിയെ ഇഎംഎസ് അഴിമതി (പ്രഥമദൃഷ്ട്യാ) കണ്ടെത്തിയതും തുടർന്നുണ്ടായ സംഭവങ്ങളും മുൻകാല ചരിത്രമായി ഇവിടെ ഓർമ്മിക്കാവുന്നതാണ്.
സിപിഎമ്മിനു തനിയെ ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയില്ലായിരുന്നെങ്കിൽ മുകളിൽ പറഞ്ഞു വന്ന ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു എന്നു താർച്ചയാണ്. അങ്ങനെയെങ്കിൽ പിണറായി മുഖ്യ മനന്ത്രിയാകില്ലായിരുന്നു. തിരഞ്ഞെടുപ്പു വേളയിലെല്ലാം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നേതൃത്വവും പറഞ്ഞു കൊണ്ടിരുന്നത് മുഖ്യ മന്ത്രിയാകുന്നത് വിഎസോ, പിണറായിയോ എന്ന് ഘടകകക്ഷികളോടു കൂടി ആലോചിച്ചിട്ടു കേന്ദ്ര നേതൃത്വം തീരുമാനിക്കും എന്നായിരുന്നു. വിഎസിനെ മാത്രമേ തങ്ങൽ സപ്പോർട്ടു ചെയ്യുകയുള്ളൂ. പരസ്യമായി തന്നെ പറയുകയും ചെയ്തിരുന്നു. നേതാക്കൾ പ്രതീക്ഷിച്ചതിലും കൂടതുൽ സീറ്റുകൾ എൽഡിഎപിനും കിട്ടിയത് വിഎസിന്റെ പ്രതിഛായയും, എല്ലാം മറന്നുള്ള അദ്ദേഹത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളും കൊണ്ടു മാത്രമാണ്. അദ്ദേഹം മറ്റൊന്നു കൂടി ചെയ്തു. വെള്ളാപ്പള്ളി നടേഷനം മൃഗീയമായി ആക്രമിച്ചു. മൈക്രോഫൈൻസ് അഴിമതിയിലും കുടുക്കി.
വെള്ളാപ്പള്ളിയെ തന്നെ ടാർജറ്റു ചെയ്ത് ഒതുക്കിയില്ലായിരുന്നെങ്കിൽ തീർച്ചയായും ഇതാകുമായിരുന്നില്ല തെരഞ്ഞെടുപ്പു ഫലം. വാസ്തവത്തിൽ ഇപ്രാവശ്യം ഇടതുപക്ഷ തരംഗമായിരുന്നില്ല എൻഡിഎ അതായത്. മൂന്നാം മുന്നണിക്ക് അനുകൂലമായ തരംഗമായിരുന്നു ഉടലെടുത്തത് എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഞാൻ. പ്രതീക്ഷിച്ചതിൽ കൂടുതൽ സീറ്റു നേടാനും എൽഡിഎഫിൽ സിപിഎമ്മിന്റെ ഏകാധിപത്യം വരാനും എല്ലാറ്റിനും പരോക്ഷമായി വിഎസാണ് കാരണക്കാരൻ എന്നു ചുരുക്കം.
ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പശ്ചാത്തലവും കാരണങ്ങളും എന്തു തന്നെ ആണെങ്കിലും എൽഡിഎഫ് ഗവൺമെന്റിന്റെ സൽപേരിന് കളങ്കമുണ്ടായാൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുന്നത് സിപിഐക്കാണെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. പുറത്തേക്ക് ഒന്നും സംഭവിക്കുന്നില്ല എങ്കിലും, മുന്നണിക്കുള്ളിൽ സിപിഐ ഒന്നും പ്രതികരിക്കാതെയിരിക്കുന്നു എന്ന് കരുതരുത്. ഭരണത്തിന്റെ തുടക്കത്തിൽ പിണറായി ആതിരപ്പള്ളിക്കാര്യം പറഞ്ഞതേ സിപിഐ മന്ത്രി അതു നടക്കില്ല എന്ന് എടുത്തടിച്ചു പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പിന്നീടത് ആവർത്തിച്ചു. എന്നാൽ തുടർന്ന് അതിലും എത്രയോ ഗുരുതരമായ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ഉരുൾപ്പെട്ടലുണ്ടായിട്ടും സിപിഐ പുറത്തേയ്ക്ക് ഒന്നും പറയുന്നില്ല.
പിണറായിയെ പേടിച്ച്, വിഎസുമായും അൽപ്പം അകലം പാലിക്കുന്നുണ്ടാകും. പക്ഷെ, പറയേണ്ട വേദികളിൽ, എല്ലാക്കാര്യവും അവർ ഇതിനോടകം പറഞ്ഞിട്ടുണ്ടാകണം. യച്ചൂരിയുമായും സിപിഎമ്മിന്റെ പിബി അംഗങ്ങളുമായും സിപിഐ നേതാക്കൾ ആശയ വിനിമയം നടത്തിയ ശേഷവും ഒരു ഫലവും ഉണ്ടായില്ലെങ്കിൽ അവർ കാര്യങ്ങൾ പുറത്തു പറയുക തന്നെ ചെയ്‌തേക്കും. അതിനവർക്ക് ജനങ്ങളോടു ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്.
ഇപ്പോഴത്തെ നില തുടർന്നാൽ, അധികാലം ഈ ഗവൺമെന്റ് ഉണ്ടാകില്ല. ഇനി. കാലാവധി തികച്ചാൽ തന്നെ, ഉമ്മൻ ചാണ്ടിയുടെ ഗവൺമെന്റിനെക്കുറിച്ച് അന്ന് എൽഡിഎഫുകാർ പറഞ്ഞിരുന്നത് പോലെ, ''അഴുകിപ്പുഴുത്തായിരിക്കും'' കാര്യങ്ങൾ അവസാനിക്കുന്നത്. അതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലും സിപിഐ(എം) എന്ന പാർട്ടി, ഇപ്പോഴത്തെ കോൺഗ്രസ്സിനെപ്പോലെ ക്ഷയിച്ച നിലയിൽ നിലനിൽക്കും. എന്നാൽ, സിപിഐയുടെ പേരു പോലും ശേഷിക്കാതെ മാഞ്ഞു പോകും. ഇത്, സിപിഐ ഓർക്കുന്നുണ്ടാകുമോ എന്തോ?
എന്തായാലും ഇപ്പോൾ പന്തു സിപിഐയുടെ കോർട്ടിലാണന്നു വ്യക്തം. പ്രതിപക്ഷം പിണറായി വിജയന്റെ പോക്ക് ആസ്വദിക്കുയാണ്. തങ്ങൾക്കും ''ജയിലുറപ്പ്'' പ്രതീക്ഷിച്ചിരുന്ന പലരും ആശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ്. സിപിഐയ്ക്കു മാത്രമേ എൽഡിഎഫിനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയൂകയുള്ളൂ. അവർക്ക് ചെയ്യാവുന്നതും ചെയ്യേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. അവർ അവരുടെ എതിർപ്പ് പിണറായിയോടു നേരിട്ടും പേരിനു മാത്രമെങ്കിലും നിലവിലുള്ള മുന്നണിയുടെ ഏകോപന സമിതിയിലും സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിലും ശക്തിയായി ഉന്നയിക്കണം. ഫലമുണ്ടാകുന്നില്ലെങ്കിൽ എതിർപ്പുള്ള ഓരോ കാര്യവും പരസ്യമായി ജനങ്ങളോടു പറയണം. എന്നിട്ടും മാറ്റമില്ലെങ്കിൽ സിപിഐ അവരുടെ മന്ത്രിമാരെ പിൻവലിക്കണം. പുറത്തു നിന്നു മാത്രം പിന്തുണയ്ക്കണം. ജനങ്ങളും മാദ്ധ്യമങ്ങളും സിപിഐയിൽ നിന്നും പ്രതീക്ഷിക്കുന്നതും ഇതു തന്നെയാണ്.
പിണറായിയും സിപിഎമ്മും സിപിഐയെ അപഹസിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ഒക്കെ ചെയ്‌തേക്കാം. എന്നാൽ അധികാരത്തെ ഓർത്ത് വ്യാകുലപ്പെടാതെ, മറ്റേതെങ്കിലും കക്ഷിയുമായി മുന്നണിക്കു ശ്രമിക്കാതെ സ്വന്തം നിലപാടിൽ തിരഞ്ഞെടുപ്പു കാലത്ത് തങ്ങൾ കൂടി ഉൾപ്പെട്ട എൽഡിഎഫ് പറഞ്ഞിരുന്ന വാഗ്ദാനങ്ങളിൽ ഉറച്ചു നിന്നാൽ സിപിഎയുടെ റേറ്റിങ്ങ് പത്തിരട്ടി വർദ്ധിക്കും. അതേ സമയം ഇതേ നിലയിൽ പിണറായി അഞ്ചു കൊല്ലം ഭരിച്ചാൽ, 35 കൊല്ലത്തെ ബംഗാൾ ഭരണം കഴിഞ്ഞപ്പോഴുണ്ടായ അവസ്ഥയായിരിക്കും സിപിഎമ്മിനുണ്ടാകാൻ പോകുന്നത്.
ആത്മഹത്യപരമെന്ന് പറഞ്ഞ് സിപിഐയെ മുകളിൽ പറഞ്ഞത് പോലുള്ള നിലപാടുകളിൽ നിന്ന് പിൻ തിരിപ്പിക്കാൻ പലരും ശ്രമിച്ചേക്കും. പക്ഷെ സിപിഐയുടേതല്ല പിണറായിയുടേതാണ് ആത്മഹത്യപരമായ ചെയ്തികൾ. അതിലൂടെ സിപിഐ(എം) പാർട്ടി സ്വയം തീർക്കുന്ന കുടുക്കിൽ തല വച്ചു കൊടുക്കാൻ മറ്റു കക്ഷികൾക്ക് ബാധ്യതയുണ്ടോ? ഇപ്പോൾ സിപിഐയ്ക്ക് നാമമാത്രമായെങ്കിലും നിലവിലുള്ള സൽപ്പേരിനും ജനമതിപ്പിനും സിപിഐ(എം) ഒരു കാണിക്കയെങ്കിലും സഹായിച്ചിട്ടില്ല, കാരണമായിട്ടില്ല. അവർ എന്നും മുടിനാരിഴ കീറി ഓരോ സീറ്റിനും സ്ഥാനങ്ങൾക്കും കണക്കു പറഞ്ഞിട്ടേയുള്ളൂ.
ചരിത്രം ഇപ്പോൾ സിപിഐയുടെ നേർക്ക് പ്രതീക്ഷയോടെ നോക്കുന്നു. അവരുടെ കരം ഗ്രസിക്കുന്നു. ചരിത്രത്തിന്റെ മുഖത്തു നോക്കാൻ അവർ ധൈര്യം കാട്ടണം.