- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇതെന്തൊരു ശല്യമാണ് കോൺഗ്രെസ്സെ? ഞങ്ങൾ ജനങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ദ്രോഹിക്കുന്നത്? നിങ്ങളെ വോട്ട് ചെയ്തു ജയിപ്പിച്ചതോ ഞങ്ങൾ ചെയ്ത തെറ്റ്?
നിങ്ങളെ ജനങ്ങൾ തിരെഞ്ഞെടുത്തത് നാട്ടിൽ ആവിശ്യമുള്ള കാര്യങ്ങൾ ചെയ്യാനല്ലേ? അത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കവർന്നെടുക്കാനോ ജീവന് പോലും അപകടം വരുത്തുന്ന രീതിയിൽ വഴിനീളെ ഫ്‌ലെക്‌സ് ബോർഡുകൾ സ്ഥാപിച്ചു പരിസര മലിനീകരണം നടത്തുവാനും ആണെന്ന് തെറ്റിദ്ധരിക്കരുത്. വിവരമില്ലാത്ത അണികൾ നിങ്ങൾ ചെയ്തു കൂട്ടുന്ന അഴിമതികളും തോന്നിവാസങ്
നിങ്ങളെ ജനങ്ങൾ തിരെഞ്ഞെടുത്തത് നാട്ടിൽ ആവിശ്യമുള്ള കാര്യങ്ങൾ ചെയ്യാനല്ലേ? അത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കവർന്നെടുക്കാനോ ജീവന് പോലും അപകടം വരുത്തുന്ന രീതിയിൽ വഴിനീളെ ഫ്‌ലെക്‌സ് ബോർഡുകൾ സ്ഥാപിച്ചു പരിസര മലിനീകരണം നടത്തുവാനും ആണെന്ന് തെറ്റിദ്ധരിക്കരുത്. വിവരമില്ലാത്ത അണികൾ നിങ്ങൾ ചെയ്തു കൂട്ടുന്ന അഴിമതികളും തോന്നിവാസങ്ങളും മറക്കാൻ വേണ്ടിയാകും ഇങ്ങിനെ ചെയ്യുന്നത്. ഇതുകൊണ്ടൊന്നും അത് മറക്കാൻ കഴിയില്ല. വികസനം എന്ന പേരിൽ സ്വന്തക്കാർക്കു വൻ തുകക്ക് കോണ്ട്രാക്റ്റ്കൾ കൊടുത്ത് പണം തട്ടുകയാണ് നിങ്ങൾ ചെയ്യുന്നത് എന്ന് വിവരമുള്ളവർ മനസ്സിലാക്കും. അതല്ലേ ഖജനാവ് കാലി ആയതും പൊതുകടം വലിയ രീതിയിൽ വർദ്ധിച്ചതും. നിങ്ങൾ ചെലവാക്കിയ തുകക്ക് ആനുപാതികം ആയ എന്ത് വികസനമാണ് ഇവിടെയുള്ളത്. നിങ്ങളുടെ ശിങ്കിടികളുടെയും നിങ്ങളുടെയും പോക്കറ്റ് വികസിച്ചിരിക്കാം. അത് മറക്കുന്നില്ല.
നിങ്ങൾ അപ്പി ഇട്ടാലും പല്ല് തേച്ചാലും അതൊക്കെ വലിയ കാര്യങ്ങൾ എന്ന് കൊട്ടിഘോഷിക്കാനും പ്രചരിപ്പിക്കാനും നിങ്ങളുടെ അണികൾക്ക് മടി ഉണ്ടാവില്ല. അതൊക്കെ അവരുടെ വിവരക്കേടും സ്വാതന്ത്ര്യവും. അതിനെ മാനിക്കുന്നു. ഒന്നും ശ്രദ്ധിക്കാതെയും മനസ്സിലാക്കാതെയും നടക്കുന്ന ചില അരാഷ്ട്രീയ വാദികളെ ഇതുകൊണ്ടൊക്കെ സ്വാധീനിക്കാനും കഴിഞ്ഞേക്കാം.
ഇത് എനിക്ക് എഴുതേണ്ടി വന്നത് വഴിയിൽ കണ്ട കാഴ്ചകൾ വേദനിപ്പിക്കുന്നതുകൊണ്ട് മാത്രമാണ്. നാളെ നിങ്ങൾ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിൽ തട്ടി ഏതെങ്കിലും ജീവൻ പൊലിഞ്ഞെക്കാം ചിലപ്പോൾ അത് നിങ്ങളെ ഇന്നും പിന്തുണയ്ക്കുന്ന മണ്ടൻ അണികളുടെ മക്കളോ ചിലപ്പോൾ അവർ തന്നെയോ ആകാം. ഒന്നാമതെ വീതിയില്ലാത്ത റോഡുകളിൽ ഇങ്ങിനെ ബോർഡുകൾ സ്ഥാപിക്കുന്നത് അത്യന്തം അപകടകരം ആണെന്നൊരു മുന്നറിയിപ്പ് തരാതെ ഇരിക്കാൻ കഴിയുന്നില്ല അതുകൊണ്ട് മാത്രം ആണിത് എഴുതുന്നത്. ചിലപ്പോൾ ഇത് പോസ്റ്റ് ചെയ്യുന്നതിന് മുൻപേ ഇങ്ങിനെ അപകടങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കാം. അത് സ്വന്തം തെറ്റാണ് ശ്രദ്ധ ഇല്ലായ്മ ആണെന്നൊക്കെ കരുതുന്ന ജനങ്ങൾ ആണിവിടെയുള്ളത് എന്നും അറിയാം. അങ്ങിനെ അവരുടെ പൊതു ബോധം ഇല്ലായ്മയും വിവരക്കേടും ആണല്ലോ എന്നും നിങ്ങളുടെ ശക്തി.
ഇതിനു മുൻപേ ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതേ വിഷയത്തിൽ അത് ബോർഡ് സ്ഥാപിച്ചിരുന്നത് ഒരു സ്വകാര്യ കമ്പനി ആയിരുന്നു. എന്തായാലും അത് നേരെ ആക്കി ശല്യം ഒഴിവാക്കി. എന്നാൽ നിങ്ങളുടെ ബോർഡുകൾ അങ്ങിനെ ചെയ്യാൻ കഴിയില്ലല്ലോ. അത് വലിയ പ്രശ്‌നങ്ങൾ ആകില്ലേ? അല്ലങ്കിൽ നിങ്ങൾ ആക്കില്ലേ?
നിങ്ങൾ ബോർഡുകൾ വച്ചുകൊള്ളുക. ദയവായി മനുഷ്യർക്ക് ശല്യമില്ലാത്ത രീതിയിൽ ഉയർത്തി വെക്കുക. ബോർഡുകൾ വച്ചുള്ള ഇത്തരം വികസനം കേരളം മുഴുവൻ ഉണ്ടാകും. വളരെയധികം എണ്ണം ശ്രദ്ധയിൽ പെട്ടെങ്കിലും ഫോട്ടോ എടുക്കാൻ സാധിച്ച രണ്ടെണ്ണം മാത്രം. ബജറ്റിൽ ഒരു പൈസ പോലും വക കൊള്ളിക്കാതെ ചന്ദ്രനിലേക്കുള്ള പതിനാറു വരി പാതക്കും തറക്കല്ല് ഇട്ടു കൊള്ളു. ദയവായി ഉപദ്രവിക്കരുത്. പ്ലീസ് ഇതൊരു അപേക്ഷയാണ്.