ന്ത്യൻ മതേതര സമുഹത്തിന് ആകമാനം നാണക്കേടുണ്ടാക്കുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നിന്നും കേട്ടുകൊണ്ടിരിക്കുന്നത്, ഇതിലൂടെ പ്രവാസിയായ എന്നെപ്പോലുള്ള ആയിരങ്ങൾക്ക് മറ്റു രാജ്യക്കാരുടെ മുൻപിൽ തലകുനിക്കേണ്ട അവസ്ഥയാണുള്ളത്......

സ്വാതന്ത്രത്തിന്റെ 70 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്ത്യ പുർണമായി സ്വാതന്ത്രം നേടിയില്ല എന്നതാണ് ഇത്തരം വാർത്തകൾ സൂചിപ്പിക്കുന്നത്... ഇന്ത്യൻ പരമാധികാരത്തേയും ഭരണകൂടങ്ങളെയും ജുഡീഷറിയെപ്പോലും വെല്ലുവിളിച്ച് സ്വയം ദൈവിക കുപ്പായമിട്ട് പതിനായിരത്തോളം അംഗബലമുള്ള [AK 47 ]പോലുള്ള അത്യാധുനിക ആയുധങ്ങൾ ഏന്തിയുള്ള സൈന്യവുമായി പഴയ നാട്ടരാജ്യങ്ങളെ ഓർമ്മിപ്പിക്കും വിധം സ്വയംഭരണം നടത്തുന്ന ഇത്തരം റാം റഹീമുമാരിൽ നിന്നും ഇനിയും ഇന്ത്യ സ്വാതന്ത്രം നേടേണ്ടിയിരിക്കുന്നു...

പണവും, അധികാരവും, ആഡംബരങ്ങളും, ലൈംഗിക ചൂതാട്ടങ്ങളുമായി ഇന്ത്യൻ ഗവൺമെന്റുകളുടെ മൂക്കിനു താഴെ രാഷ്ട്രീയ പാർട്ടികളുടെ ആശീർവാദത്തോടെ. മതത്തിന്റെ ലേബലിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം ആളുകളെ നിലക്ക് നിർത്താൻ ഗവൺമെന്റുകൾക്ക് കഴിയുന്നില്ല എന്നത് ലജ്ജാകരം തന്നെ.........

ഇത്തരം റാം റഹീമുമാർ ചൂഷണം ചെയ്യുന്നത് നമ്മുടെ ഗവൺമെന്റുകളുടെ അനാസ്ഥയും കഴിവില്ലായമയും തന്നെയാണെന്ന് നമുക്ക് കാണാൻ സാധിക്കും ,സാമ്പത്തികമായും, സാമൂഹികമായും, വിദ്യഭ്യാസപരമായും, അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത പിന്നോക്കം നിൽക്കുന്ന ജനങ്ങളെ പ്രലോഭനങ്ങൾ നൽകി വശത്താക്കിയും
പാവപെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കാത്ത നമ്മുടെ ഗവൺമെന്റുകളുടെ കഴിവില്ലായ്മ ചൂഷണം ചെയതുമാണ് ഇത്തരം ആളുകൾ അവരുടെ സാംരാജ്യം കെട്ടി പൊക്കുന്നത് .....

അവരിലെ മതപരമായ വിശ്വാസങ്ങളിലൂടെ കടന്ന് ചെന്ന് 'സ്വയം ദൈവിക പരിവേശം ചാർത്തി ലൈംഗികതയും ചൂതാട്ടവും ആഡംബരവുമൊക്കെയായി നടകുന്നവർക്ക് മുൻപിലും ചമ്രമടഞ്ഞ് കൈകൂപ്പി ഓച്ചാനിച്ച് നിൽക്കാൻ നമ്മുടെ ഭരണാധികാരികളും സമൂഹത്തിലെ ഉന്നതിയിലുള്ളവരടക്കം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്നറിയുമ്പോൾരാജ്യത്തിന്റെ ഗതി ഓർത്ത് ലജ്ജിച്ചു തലതാഴ്‌ത്താനേ സാധിക്കുകയുള്ളൂ......

സാക്ഷരതയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ പോലും റഹീമുമാരക്ക് അനുയായികൾ ഉണ്ടെന്നാണറിവ് ഇതിലൂടെ നമുക്ക് ഇവരുടെയെല്ലാം വ്യാപ്തി മനസ്സിലാക്കാൻ സാധിക്കും.... കേരളത്തിൽ 'അമ്മ'മാരും മറ്റും ഇത്തരം ലോഭികളുടെ മറ്റൊരു പതിപ്പാണെന്ന് ഓർക്കുന്നത് നല്ലതാണ്......

ഒരു കാര്യം അസന്നിക്തമായി പറയാൻ സാധിക്കും ഒരു ദിവസം കൊണ്ട് മുളച്ചുപൊങ്ങിയതല്ല ഇത്തരം റഹീമുമാരും, അമ്മമാരും, ഭരണകൂടങ്ങളുടെയും കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് ,ബി ജെ.പി. തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെയെല്ലാം ശകതമായ പിന്തുണയിൽ തന്നെയാണ് ഇവർ തഴച്ച് വളർന്നതെന്ന് നമുക്ക് കാണാൻ സാധിക്കും.....

ഇന്ത്യയെപ്പോലെ ബഹുസ്വരമായ ,വ്യത്യസ്ത മതങ്ങളും, ആചാരങ്ങളും, സംസകാരങ്ങൾ കൊണ്ടും, സംബുഷ്ടമായ രാജ്യം ഇത്തരം ആളുകൾക്ക് വളക്കൂറുള്ള മണ്ണ് തന്നെയാണ്.
ഇത് ഒരു റാം റാഹിമാരിലൊ ആസാറാം ബാപ്പുമാരിലോ ഒതുങ്ങി നിൽക്കുന്നതല്ല വ്യത്യസ്ത മതങ്ങളിലായി കൊണ്ട് പല സംസ്ഥാനങ്ങളിലും ചെറിയ ചെറിയ റാം റഹീമുമാർ വളരുന്നുണ്ടെന്നത് ഇനിയും ഗവൺമെന്റുകൾ കാണാതിരിക്കരുത്.....

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന, ഇന്ത്യൻ പരമാധികാരത്തെ വെല്ലുവിളിച്ച് നാട്ടുരാജ്യം സ്ഥാപിക്കുന്ന കൊടും ക്രമിനലുകളായിട്ടുള്ള ഇത്തരം ആളുകളിൽ നിന്ന് നമ്മുടെ നാടിനെയും അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും രക്ഷിക്കേണ്ട ബാധ്യത സർക്കാറുകൾക്ക് തന്നെയാണ്....

പക്ഷേ മതത്തിന്റെയും, ജാതിയുടെയും, ബീഫിന്റെ പേരിലും കൊന്നൊടുക്കുന്ന ക്രിമിനലുകൾക്ക് ഓശാന പാടുന്ന ഭരണാധികാരികൾ തന്നെയാണ് റാം റഹീമുമാർക്ക് ഊർജം നൽകുന്നത് ,അതുകൊണ്ട് തന്നെയാണ് ഇത്തരം ആളുകളിൽ നിന്നും നമ്മുടെ നാട് സ്വാതന്ത്രം നേടുമെന്നത് ഒരു പ്രത്യാശ മാത്രമായി തിരുന്നത്.......
ശുഭം: ....