- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലൊരു ഗോർബച്ചേവ് ജനിക്കുന്നു...
ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂനിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു എസ് എസ് ആർ അവസാനത്തെ പ്രസിഡണ്ടുമായിരുന്നു. മുതലാളിത്തലോകത്ത് ഏറ്റവും പ്രിയങ്കരനായ ഭരണാധികാരിയായിരുന്ന 'ഗോർബി' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ ക്രമബദ്ധമായി വന്ധ്യംകരിച്ചുഎന്നാണ് ഗോരബച്ചേവ് വിമർശകർ അദ്ദേഹത്തെ കുറിച്ച് പറയുന്നത് . തുറന്ന സമീപനം (ഗ്‌ളാസ്‌നോസ്ത്),- പുനഃസംഘടന (പെരിസ്‌ട്രോയിക്ക) സാന്പത്തിക വികസനം ത്വരിതപ്പെടുത്തൽ (ഉസ്‌കോറിനൈ) എന്നീ തത്വങ്ങളിൽ ഊന്നി സോവിയറ്റ് യൂണിയന് പുതുവീര്യവും നവോന്മേഷവും മത്സരക്ഷമതയും നൽകുകയായിരുന്നു ഗോർബച്ചേവിന്റെ 'പ്രഖ്യാപിത' ലക്ഷ്യങ്ങൾ, പക്ഷെ ലക്ഷ്യം വെറും വാചകമടി മാത്രമാകുകയും രാജ്യം നിഷ്‌ക്രിയവും ശേഷി രഹിതവുമായി ലോക വൻ ശക്തി യുടെ തകർച്ചക്ക് തുടക്കമായി , ഗോർബി പാശ്ചാത്യ മുതലാളിത്ത ശക്തി കളുടെ മാനസ പുത്രനായി , യു എസ് എസ് ആർ എന്ന വൻ ശക്തിയെ സാമ്പത്തിക മായി തകർക്കുക എന്ന മുതലാളിത്വ ശക്തി
ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂനിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു എസ് എസ് ആർ അവസാനത്തെ പ്രസിഡണ്ടുമായിരുന്നു.
മുതലാളിത്തലോകത്ത് ഏറ്റവും പ്രിയങ്കരനായ ഭരണാധികാരിയായിരുന്ന 'ഗോർബി' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ ക്രമബദ്ധമായി വന്ധ്യംകരിച്ചുഎന്നാണ് ഗോരബച്ചേവ് വിമർശകർ അദ്ദേഹത്തെ കുറിച്ച് പറയുന്നത് . തുറന്ന സമീപനം (ഗ്‌ളാസ്‌നോസ്ത്),- പുനഃസംഘടന (പെരിസ്‌ട്രോയിക്ക) സാന്പത്തിക വികസനം ത്വരിതപ്പെടുത്തൽ (ഉസ്‌കോറിനൈ) എന്നീ തത്വങ്ങളിൽ ഊന്നി സോവിയറ്റ് യൂണിയന് പുതുവീര്യവും നവോന്മേഷവും മത്സരക്ഷമതയും നൽകുകയായിരുന്നു ഗോർബച്ചേവിന്റെ 'പ്രഖ്യാപിത' ലക്ഷ്യങ്ങൾ, പക്ഷെ ലക്ഷ്യം വെറും വാചകമടി മാത്രമാകുകയും രാജ്യം നിഷ്‌ക്രിയവും ശേഷി രഹിതവുമായി ലോക വൻ ശക്തി യുടെ തകർച്ചക്ക് തുടക്കമായി , ഗോർബി പാശ്ചാത്യ മുതലാളിത്ത ശക്തി കളുടെ മാനസ പുത്രനായി , യു എസ് എസ് ആർ എന്ന വൻ ശക്തിയെ സാമ്പത്തിക മായി തകർക്കുക എന്ന മുതലാളിത്വ ശക്തി കളുടെ പതിറ്റാണ്ട് കളുടെ പരാജയ പെട്ട സ്വപനം ഒരു വ്യാഴവെട്ട കാലം കൊണ്ട് ഒരു മഹാ രാജ്യത്തെ പത്തു പതിനഞ്ചു കഷ്ണങ്ങൾ ആക്കി സാക്ഷാത്കരിച്ചു നൽകി ഗോർബച്ചേവ്.
അദ്ദേഹത്തെ റഷ്യൻ കമ്മ്യൂണിസത്തിന്റെയും , യു എസ് എസ് ആർ ന്റെ അന്തകനായി ആണ് ലോകം പിന്നീട് അടയാളപ്പെടുത്തിയത്. കേരളം കമ്മ്യൂണിസത്തോടെന്ന പോലെ യു എസ് എസ് ആർ ന്റെ യും ലെനിനിസ്റ്റ് ജനാധിപത്യ വിരുദ്ധ നിലപടുകളോട് വിയോജിക്കുമ്പോൾ തന്നെ തകർന്നടിയേണ്ട ഒരു വ്യവസ്ഥിതി ആയിരുന്നില്ല.
ഇത്രയും ഒക്കെ പറഞ്ഞു വന്നത് , ഇന്ത്യൻ കമ്മ്യൂണിസ്‌റ് പാർട്ടിയുടെ കേരളത്തിലെ വർത്തമാന അവസ്ഥയെ കുറിച്ച് ചില സമാനതകലെ കൂടി പരിശോധിക്കാൻ . 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ജനപക്ഷ വികസനത്തിലൂടെ എല്ലാം ശരിയാക്കും എന്ന ' പ്രഖ്യാപിത ' ലക്ഷ്യവുമായി ആണ് . എന്നാൽ അധികാരത്തിൽ വന്ന 10 മാസം പിന്നിടുമ്പോൾ ഒന്നും ശരി യായില്ല എന്ന് മാത്രം അല്ല സംസ്ഥാനം കടുത്ത അരക്ഷിതാവസ്തിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. പിണറായി മുതലാളിത്ത ശക്തികൾക്ക് പ്രിയങ്കരനായ വികസന നായകാനായി, ഗോർബച്ചേവ് ഗ്ലാസ്നോസ്ത് , പെരിസ്ട്രോയിക്ക തത്വങ്ങൾ പറഞ്ഞത് പോലെ കേരളത്തിൽ വികസനത്തിൽ ഊന്നിയ പുതിയ വുപ്ലവം വാഗ്ദാനം ചെയ്തു വന്ന സർക്കാർ സമഗ്ര മേഖലയിലും പരാജയമായി എന്ന് മാത്രമല്ല സംസ്ഥാനത്തെ ക്രമ സമാധാനവും , മത സൗഹാർദ്ധവും തകർക്കാൻ വർഗീയ്യ ഫാസിസ്റ്റ് കൾക്ക് വേണ്ടി നിഷ്‌ക്രിയമായ പൊലീസ് സംവിധാനമായി മാറി , സർക്കാർ അധികാരത്തിൽ വരുമ്പോൾ പറഞ്ഞ, വർഗീയ ഫാസിസ്റ്റു വിരുദ്ധ വാചകമടിക്ക് വിരുദ്ധമായ നിലപാട് ആണ് കാണുന്നത്.
റഷ്യൻ തകർച്ചക്ക് കാരണമായ ഗോർബച്ചേവ് മുതലാളിത്ത രാജ്യങ്ങളിൽ വിശുദ്ധവിഗ്രഹമായി ആരാധിക്കപ്പെട്ടപ്പോഴും റഷ്യയിൽ ജനങ്ങൾക്ക് അനഭിമതനായിരുന്നു. കാരണം ഗോർബച്ചേവ് യുഗത്തിൽ റഷ്യക്കാർക്ക് വാഗ്ദാനംചെയ്യപ്പെട്ടത് 'അമേരിക്കൻസ്വർഗ'മാണ്. അമേരിക്കയെപ്പോലെ, പടിഞ്ഞാറൻ യൂറോപ്പിനെപ്പോലെ 'സമ്പൽസമൃദ്ധ'മായ സോവിയറ്റ് യൂണിയൻ എന്ന വാഗ്ദാനം. അമേരിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും സമൂഹങ്ങൾ സമൃദ്ധിയുടെ കാര്യത്തിൽ ഐകരൂപ്യമുള്ളവയാണെന്ന മൂഢധാരണ അക്കാലത്ത് റഷ്യക്കാരുടെ മനസ്സിൽ വേരൂന്നിയിരുന്നു. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയനിൽനിന്ന് സോഷ്യലിസം പോയി മുതലാളിത്തം വന്നാൽ ഒരു സുഖസമൃദ്ധ, പ്രശ്‌നരഹിത ലോകത്തേക്ക് പ്രവേശിക്കാമെന്ന് അവർ കരുതി. പക്ഷേ, സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ റഷ്യക്കാർ പ്രവേശിച്ചത് പ്രശ്‌നകലുഷവും ദുഃഖനിർഭരവും ദാരിദ്ര്യപൂർണവുമായ ഒരു ലോകത്തേക്കാണ്. ഉള്ള സുഖങ്ങളും സൗകര്യങ്ങളും ആനുകൂല്യങ്ങളും നൊടിയിടയിൽ അപ്രത്യക്ഷമായി. പ്രസ്തുത അബദ്ധം തന്നെയാണ് 2016 ലെ തെരഞ്ഞെടുപ്പ് കാലത്തു കേരളം ജനതക്കും സംഭവിച്ചത് അവർ എല്ലാം ശരിയാകുന്ന സ്വർഗീയ കേരളം സ്വപനം കണ്ടു . പക്ഷെ അവർക്ക് ഉള്ള സമാധാനം നഷ്ടപ്പെട്ട് കേരളം നരക തുല്യമായി മാറി .
തീർച്ചയായും സംശയിക്കേണ്ടി ഇരിക്കുന്നു ഗോര്ബച്ചേവിനെ മുതലാളിത്വ രാജ്യങ്ങൾ വിലയ്ക്കെടുത്തപോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥനത്തെ തകർക്കാൻ സംഘ് പരിവാർ മുതലാളിത്വ ശക്തികൾ പിണറായി യയെ വിളക്കെടുത്തുവോ ? ഈ സംശയം ബലപ്പെടുത്തുന്ന ചില നീക്കങ്ങൾ സംഘ് പരിവാർ ശക്തികളുടെ ഭാഗത്ത നിന്നും പിണറായി സർക്കാരിൽ നിന്നും ഉണ്ടായി . കേരളത്തിൽ സംഘ് പരിവാർ ശക്തികൾ കേരളത്തിൽ അവരുടെ അക്രമ പ്രവർത്തനങ്ങൾ നിർബാധം തുടരുന്നു സർക്കാരും പൊലീസും അതിനോട് വളരെ നിഷ്‌ക്രിയമായി ആണ് പ്രതിരോധിക്കുന്നത് , എന്നാൽ പിണറായി യുടെ ധീര കമ്മ്യൂണിസ്റ്റ് ഇമേജ് നില നിർത്താൻ ആവശ്യമായ ദേശിയ തലത്തിൽ അനാവശ്യ വിവാദങ്ങൾ സംഘ് പരിവാർ നടത്തുകയും അത് വഴി തന്റെ കമ്മ്യൂണിസ്‌റ് പ്രതിച്ഛായ അദ്ദേഹം നില നിർത്തുകയും ചെയ്യുന്നു .
ഈ കപട കമ്മ്യൂണിസ്‌റ് നിലപാടുമായി മുന്നോട്ട് പോയാൽ ലോകത്തു ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്നു വിപ്ലവം സൃഷ്ടിച്ച കേരള കമ്മ്യൂണിസം പിണറായിയൻ യുഗത്തിൽ തകർന്നു തരിപ്പണമാകും അങ്ങിനെ സംഭവിച്ചാൽ ചരിത്രം പിണറായി യെ കേരള ഗോർബച്ചേവ് എന്ന് രേഖപ്പെടുത്തും.