നപ്രിയനായ വി എസിനെ കാട്ടി പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി പാർട്ടി ജനങ്ങളെ പറ്റിച്ചു എന്ന് പറയുന്ന കപട വീ എസ് പ്രേമികളും , പാർട്ടി വിരുദ്ധരും 2001 വരെ ഉള്ള വീ എസിന്റെ ചരിത്രം ഒരു പാഠ വിഷയം ആകേണ്ടതാണ് . ഒരിക്കെലെങ്കിലും അത് മനസിലാക്കുന്നവർ ഇന്നു പിണറായി വിജയനെ കല്ലെറിയാൻ കൂട്ട് നില്ക്കില്ല. ജനകീയനായ വിഎസിനെ തോല്പിക്കാൻ ഇന്ന് കേരളത്തിൽ ആർക്കും സാധിക്കില്ല എന്നതു വർദ്ധിച്ച ഭൂരിപക്ഷതോടുള്ള അദ്ദേഹത്തിന്റെ വിജയം നമുക്ക് മനസിലാക്കി തന്നു.

ചാക്ക് രാധകൃഷ്‌നനും. പൂജ്യ ആരാധ്യ മറഡോണ ബോബിയും, പൊൻ്കുടം വെള്ളാപ്പള്ളിയും, കോൺഗ്രസ്സും ,പാർട്ടിയിലെ ചില ഘടകങ്ങളും പ്രവർത്തിച്ചിട്ടും അതിനെയെല്ലാം അദ്ദേഹത്തിന്റെ ജനകീയത മറികടന്നു. എന്നാൽ 2006 ഇൽ ഇതേ മണ്ഡലത്തിൽ അദ്ദേഹം ജയിച്ചത് വെറും 4500 ഓളം വോട്ടുകൾക്ക് മാത്രമായിരുന്നു ..അതിനും മുൻപ് 1996 ഇൽ മാരാരിക്കുളത് അദേഹം 2000 ത്തോളം വോട്ടുകൾക്ക് പരാജയപെട്ടിരുന്നു .. കാരണം വളരെ സിമ്പിൾ ആയിരുന്നു കേരളത്തിലെ സാധാരണക്കാർക്കു ദഹിക്കാത്ത വെറും പാർട്ടിക്കാർക്ക് മാത്രം ദഹിക്കുന്ന ഒരു വ്യക്തിതം ആയിരുന്നു അദ്ദേഹം .

പാർട്ടി പാലം വലിചിട്ടാണ് തോറ്റത് എന്ന് പറയുന്നവർ മനസിലാക്കേണ്ടത് 2001 നെക്കാൾ 1000 മടങ്ങ് ശക്തിയിൽ 2006ലും 2011ലും പാര്ട്ടി സർവ്വ ശക്തിയും ഉപയോഗിച്ച് അദ്ദേഹത്തെ തോൽപ്പിക്കാൻ പരിശ്രമിച്ചിരുന്നു എന്നത് സത്യം ആണ് . പക്ഷെ അദ്ദേഹത്തിന്റെ ജനകീയത അതിനെ മറികടന്നു. ആ ജനകീയത ആണ് അദ്ദേഹത്തിന് 2001 നു മുന്പു ഇല്ലാതെ ഇരുന്നത് .. കർക്കശക്കാരാൻ ആയ പാര്ട്ടി നേതാവ് ആയിരുന്നു അദ്ദേഹം .. വെട്ടി നിരത്തൽ എന്ന പദം കേരളത്തിന് സംഭാവന ചെയ്തത് അദ്ദേഹം ആണ് .

വയൽ നികത്തി വേറെ എന്ത് കൃഷി ചെയ്താലും അദ്ദേഹവും കൂട്ടരും വന്നു വെട്ടി നിരത്തുന്ന ഒരു കാലം ഉണ്ടായിരുന്നു. പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ അദ്ദേഹം ആയിരുന്നു ശരി എന്ന് ഇന്ന് തോന്നുമെങ്കിലും പാർട്ടിക്കും അദ്ദേഹത്തിനും അതുണ്ടാക്കിയ ക്ഷീണം ചെറുതൊന്നും അല്ലായിരുന്നു.. നായനാർ സർക്കാരിനും അദ്ദേഹം ഒരു തല വേദന ആയിരുന്നു .ഇ എം എസ് പക്ഷക്കാരെ വെട്ടി നിരത്തി തന്റെ അധീശത്വം പാർട്ടിയിൽ ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു പിണറായി വിജയൻ എന്ന വിശ്വസ്തനെ പാർട്ടി സെക്രട്ടറി ആക്കി അദ്ദേഹം കൊണ്ട് വന്നത് .പിന്നീടു നടന്നതെല്ലാം ചരിത്രം .

2006 നു ശേഷമാണ് ഒരു ജനകീയ നേതാവായി അദ്ദേഹത്തിന് പരിണാമം സംഭവിച്ചത് .മാരാരികുളത്ത് നിന്നും പാഠം ഉൾകൊണ്ട അദ്ദേഹം , ആന്റണി , ഉമ്മൻ ചാണ്ടി സര്ക്കാരിന്റെ നയങ്ങൾക്കെതിരെ യദാർത്ഥ ജനകീയ കാവലാൾ ആയി . കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവായി .അദ്ദേഹത്തിന്റെ ജനകീയത പാർട്ടിക്കും മുകളിൽ ആയി. 2006-ൽ ചരിത്രത്തിൽ ആദ്യമായി പാർട്ടി തീരുമാനം ജനകീയ പ്രതിഷേധതിന്റെ ഫലമായി മാറ്റേണ്ടി വന്നു .. വി എസ് മുഖ്യമന്ത്രി ആയി .. ഓരോ വാക്കും കേൾക്കാൻ ആയിരങ്ങൾ തടിച്ചുകൂടി .. വി എസ് ജനകീയൻ ആയി .. ഇത് 100 ശതമാനം സത്യമായ കാര്യം ആണ് .

2006-ൽ വി എസ് നിന്ന സ്ഥാനത്താണ് ഇന്ന് പിണറായി നിൽക്കുന്നത് . കർക്കശക്കാരൻ ആയ പാര്ട്ടി നേതാവ് എന്നാ നിലയിൽ നിന്ന് ജനകീയൻ ആയ മുഖ്യമന്ത്രി , നാടിനു വികസനം എത്തിക്കുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ് എന്ന നിലയിലേക്കുള്ള പരിണാമത്തിനു ഇനി അധികം ദിവസങ്ങൾ ഇല്ല. പാർട്ടി സെക്രട്ടറി എന്ന നിലയിൽ വിഎസിനോട് ഒരിക്കലും വിട്ടു വീഴ്ച ചെയ്യാത്ത പിണറായി മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യ ദിവസം തന്നെ വിഎസിനെ കാണാൻ എത്തിയത് അതിന്റെ സൂചന ആണ് . വർഷങ്ങൾ ആയി അണികൾ സ്വപ്നം കണ്ട നിമിഷം ആയിരുന്നു അത് .

മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ വാതിലുകൾ തുറന്നതായിരിക്കും എന്നാ സന്ദേശം നല്കാൻ ഇത് കാരണമാകും. പ്രതികാര രാഷ്ട്രീയം അല്ല തന്റെ ലക്ഷ്യം എന്ന് ഉമ്മൻ ചാണ്ടിയെ നേരിൽ കാണാൻ പോയതിൽ നിന്ന് വ്യക്തം ആണ് . വിവാദങ്ങൾക്ക് പുറകെ പോകാതെ വികസനത്തിന്റെ പുറകെ പോകാൻ അദ്ദേഹം തയ്യാറെടുക്കുന്നു എന്ന് വേണം കരുതാൻ . രണ്ടും കയ്യും നീട്ടി രാജഗോപാലിനെ സ്വീകരിച്ചതും സ്വാഗതാർഹമാണ് . അദ്ദേഹത്തിന് ഒരു ആറു മാസമെങ്കിലും സമയം നല്കാൻ ആണ് മാദ്ധ്യമങ്ങൾ ആദ്യം തയ്യാർ ആകേണ്ടത് . പിന്നെ ശ്രദ്ധിക്കേണ്ടത് അണികൾ ആണ് .

മോദി സർക്കാരിന്റെ നേട്ടങ്ങൾ എല്ലാം വെറും പ്രസ്താവനകളിലൂടെ ഭസ്മം ആക്കുന്ന സ്വാധി പ്രാചിയെ പോലെയും ,യോഗി അദിത്യനാദിനേയും , സാക്ഷി മഹാരാജിനെപോലെയും, സി പി എം പ്രവർത്തകരും നേതാക്കളും ആകാതെ ഇരുന്നാൽ ..ഉറപ്പായും എല്ലാം ശരിയാകും