- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടായിരമേ...നിന്റെ പിറവിക്ക് നന്ദി...
പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയും , പിടിച്ചുപറിച്ചും , കൂടപ്പിറപ്പുകളെ പറ്റിച്ചും, വട്ടിപ്പലിശയായും , കൊള്ളപ്പലിശയായും , കൈക്കൂലിയായും അന്യായമായി സമ്പാദിച്ച പണക്കൂമ്പാരങ്ങൾക്കു മുൻപിൽ എല്ലാം മറന്നു നിങ്ങൾ ജീവിച്ചപ്പോൾ.... സാധാരണക്കാരായ ഞങ്ങൾ പാവങ്ങൾ - ഒരു നേരത്തെ ആഹാരത്തിനായ്.., മകളുടെ വിവാഹ ആവശ്യങ്ങൾക്കായി...., ആശുപത്രിക്കിടക്കയിൽ ചികിൽസയ്ക്കുള്ള പണത്തിനായി പല സമ്പന്നരുടെയും വീടുകളുടെ വാതിലുകളിൽ മുട്ടി കരഞ്ഞു യാചിച്ചു . അന്ന് നിങ്ങൾ ഞങ്ങളെ ആട്ടിയോടിച്ചു.. ഞങ്ങൾ പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നതുകണ്ട് നിങ്ങൾ അന്നാർത്തു ചിരിച്ചു. ഇന്നിതാ...നിങ്ങൾ പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നതു കണ്ട് ആർത്തു ആർത്തു ചിരിക്കുവാനുള്ള അവസരം ദൈവം മോദിയിൽകൂടി ഞങ്ങൾക്ക് തന്നിരിക്കുന്നു.... അതെ, ആർക്കും കൊടുക്കാതെ, നാളുകളായി അനധികൃതമായി നിങ്ങൾ സമ്പാദിച്ചു കൂട്ടിയ ആ പണക്കൂമ്പാരങ്ങൾക്ക് ഇന്ന് വെറും പേപ്പർ കഷണങ്ങളുടെ വിലപോലുമില്ല എന്ന സത്യം തിരിച്ചറിഞ്ഞ നിങ്ങൾ , സമനിലതെറ്റിയ ഭ്രാന്തനെപ്പോലെ ഉറക്കംപോലുമി
പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയും , പിടിച്ചുപറിച്ചും , കൂടപ്പിറപ്പുകളെ പറ്റിച്ചും, വട്ടിപ്പലിശയായും , കൊള്ളപ്പലിശയായും , കൈക്കൂലിയായും അന്യായമായി സമ്പാദിച്ച പണക്കൂമ്പാരങ്ങൾക്കു മുൻപിൽ എല്ലാം മറന്നു നിങ്ങൾ ജീവിച്ചപ്പോൾ....
സാധാരണക്കാരായ ഞങ്ങൾ പാവങ്ങൾ - ഒരു നേരത്തെ ആഹാരത്തിനായ്.., മകളുടെ വിവാഹ ആവശ്യങ്ങൾക്കായി...., ആശുപത്രിക്കിടക്കയിൽ ചികിൽസയ്ക്കുള്ള പണത്തിനായി പല സമ്പന്നരുടെയും വീടുകളുടെ വാതിലുകളിൽ മുട്ടി കരഞ്ഞു യാചിച്ചു . അന്ന് നിങ്ങൾ ഞങ്ങളെ ആട്ടിയോടിച്ചു.. ഞങ്ങൾ പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നതുകണ്ട് നിങ്ങൾ അന്നാർത്തു ചിരിച്ചു.
ഇന്നിതാ...നിങ്ങൾ പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നതു കണ്ട് ആർത്തു ആർത്തു ചിരിക്കുവാനുള്ള അവസരം ദൈവം മോദിയിൽകൂടി ഞങ്ങൾക്ക് തന്നിരിക്കുന്നു.... അതെ, ആർക്കും കൊടുക്കാതെ, നാളുകളായി അനധികൃതമായി നിങ്ങൾ സമ്പാദിച്ചു കൂട്ടിയ ആ പണക്കൂമ്പാരങ്ങൾക്ക് ഇന്ന് വെറും പേപ്പർ കഷണങ്ങളുടെ വിലപോലുമില്ല എന്ന സത്യം തിരിച്ചറിഞ്ഞ നിങ്ങൾ , സമനിലതെറ്റിയ ഭ്രാന്തനെപ്പോലെ ഉറക്കംപോലുമില്ലത് അലറിക്കരഞ്ഞുകൊണ്ട് നെട്ടോട്ടം ഓടുന്നത് കാണുമ്പോൾ...
ഈ ലോക ജീവിതത്തിൽ അർഹിക്കാത്ത ഒരു സമ്പാദ്യവുമില്ലാത്ത ഞങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് നിങ്ങളെ നോക്കി ചിരിക്കുവാനുള്ള അവസരം ദൈവം തന്നിരിക്കുന്നു...
ഓർക്കുക: പണം... അത് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുവാനുള്ളതാണ്.... കൂട്ടി വയ്ക്കാനുള്ളതല്ല. കൂടപ്പിറപ്പുകളെപ്പോലും പറ്റിച്ച് അന്യായമായി സമ്പാദിച്ചതൊന്നും ശാശ്വതമല്ലെന്നും , എല്ലാ അഹങ്കാരങ്ങളും തീരാൻ വെറും ഒരു നിമിഷം മാത്രം മതി എന്നും ഓർമ്മപ്പെടുത്തിയ 'രണ്ടായിരമേ... നിന്റെ പിറവിക്ക് നന്ദി...'