'നോമ്പുകാലം മധ്യതിരുവിതാം കൂറിലെ മുസ്ലീങ്ങൾക്ക് ഇത് എളിമയുടെ നോമ്പുതുറ...പഴമ പുതുമയായി നിലനിർത്തി നോമ്പിന്റെ സവിശേഷത ഇന്നും അതുപോലെ പിന്തുടരുന്നു' കേരളീയർക്ക് റമദാൻ എന്ന് കേൾകുമ്പോൾ ആദ്യം ഓർമയിലും,നാവിൻതുമ്പിലും ഓടി എത്തുന്നത് മലബാറിലെ ഇഫ്താർ വിരുന്നുകളോടും മുസ്ലിം വിഭവങ്ങളോടും ഉള്ള കൊതിയൂറും രുചി ആണ്. തീൻ മേശ നിറയെ അരിപത്തിരി, മട്ടൻ കറി,അരീസ് ,നെയ്‌ചോര്,ബിരിയാണി ,കോഴിയട,കല്ലുമ്മക്കായ നിറച്ചത് പിന്നെ എണ്ണയിൽ വറുത്തതും ,പൊരിച്ചതും ആയ എണ്ണിയാൽ ഒടുങ്ങാത്ത പലഹാരങ്ങളും പാനീയങ്ങളും വേറെയും .ആദ്യം ഏതെടുക്കണം,ഏതുകഴിക്കണം എന്ന കൊതിയൂറും കൗതുകം മാത്രം.

എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടും കേരളത്തിലെ മറ്റുള്ള ജില്ലകളിൽ നിന്നും വളരെ വ്യത്യസ്തവും ആണ്. കോട്ടയം, പത്തനംതിട്ട ,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലെ മുസ്ലീങ്ങളുടെ നോമ്പുതുറ. ഇസ്ലാമിൽ ആദ്യത്തെയും ഇസ്ലാമിൽ ഏറ്റവും വലുതും ആയ ഹനഫി മദ്ഹബ് (അനുഷ്ടാന രീതി) (വർഗ പരമായി റാവുത്തർ വിഭാഗം) ആണ് ഇവിടെ ഉള്ള മുസ്ലീങ്ങൾ പിന്തുടരുന്നതു. ഇട അത്താഴം മുതൽ നോമ്പുതുറ വരെ ഉള്ള ഭക്ഷണ രീതിയിൽ വളരെ മിതത്വം ആണ് ഇക്കൂട്ടർ നോമ്പുകാലത്ത് പിന്തുടരുന്നതു.

നോമ്പ് വിഭവങ്ങളിൽ ഏറ്റവും പ്രധാന പെട്ടത് ഇവരുടെ നോമ്പ് കഞ്ഞി ആണു ഇവിടെ എല്ലാ പള്ളികളും കേന്ദ്രീകരിച്ചു മഹല്ലുകളുടെ നേതൃത്വത്തിൽ ആണു കഞ്ഞി വിതരണം മഗ്രിബ് നമസ്‌കാരാനന്തരം പാരമ്പര്യം ആയി നടത്ത്തപെടുന്നത് .അസർ (സായാനം) നമസകാരാനതരം പള്ളികളിൽ നിന്നും വീട്ടിൽ നോമ്പനുഷ്ടികുന്ന സ്ത്രീകൾക്കായി നോമ്പ് കഞ്ഞി വിതരണം നടത്താറുണ്ട് ഇത് വാങ്ങുവാനായി വീട്ടിലെ കുട്ടികൾ തലയിൽ തട്ടവും,തൊപ്പിയും ആയി തൂക്കു പാത്രങ്ങളുമായി കുട്ടിപട്ടാളങ്ങൾ പള്ളി പറമ്പും,നാട്ടു ഇടവഴികളും കയ്യടക്കും.

പള്ളികളിൽ വിതരണം ചെയ്യുന്ന നോമ്പ് കഞ്ഞിയോടൊപ്പം ഇടി ചമ്മന്തി, മാങ്ങ അച്ചാർ തുടങ്ങി കഞ്ഞിക്കു മേമ്പൊടി ഏകുന്ന വിഭവങ്ങളും ഉണ്ടാകും പ്രത്യേകിച്ചു എടുത്തു പറയേണ്ടത് കഞ്ഞി കോരി കുടിക്കാൻ ഇന്നും പ്ലാവിലയിൽ കുത്തിയെടുത്ത കോരി ആണു ഉപയോഗിക്കുന്നത്. പാത്രത്തിലെ കഞ്ഞി യുടെ അളവ് തീരുന്ന ഖട്ടത്തിൽ പ്ലാവില മാറ്റി കഞ്ഞി പാത്രം രണ്ടു കയ്യാൽ എടുത്തു ചുണ്ടോടു അടുപ്പിച്ചു ചേർത്ത് വലിച്ചു കുടിക്കുന്നതോടുകൂടി ആ ദിവസത്തെ നോമ്പിന്റെ എല്ലാ ക്ഷീണവും പരിസമാപ്തി അടയുന്നതാണ്.നോമ്പ് കഞ്ഞിയുടെ ഈ രുചി ഇവിടുത്തെ സഹോദര സമുദായങ്ങളും നമ്മളോടൊപ്പം പങ്കു വെയ്ക്കുന്നത് ഇവിടങ്ങളിലെ നോമ്പ് കാഴ്ചയാണ്.

ഈ നോമ്പുകഞ്ഞികളിലും പല വ്യത്യസ്തതകൾ നിലനിൽക്കുന്നു സാധാരണ നോമ്പ് കഞ്ഞി മുതൽ,ജീരക കഞ്ഞി,ഉണക്ക ഇറച്ചി ഇട്ടു തിളപ്പിച്ചെടുത്ത കഞ്ഞി,ധാരാളം കൂട്ടുകൾ ഇടുന്ന ഔഷധ കഞ്ഞി മുതലായവ.

കേരളത്തിലെ മറ്റു പത്തു ജില്ലകളിലേം മുസ്ലീങ്ങൾ ഷാഫി മദ്ഹബ് (അനുഷ്ടാന രീതി )ഇസ്ലാമിൽ അവസാനത്തെയും ,ഇസ്ലാമിൽ ഏറ്റവും ചെറുതും ) ആണു പിന്തുടരുന്നതു ഇതിൽ പ്രത്യേകിച്ചും മലബാറിലെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുമ്പോൾ അവരുടെ നോമ്പുതുറ വിഭവങ്ങൾ കാണുമ്പോൾ കണ്ണ് തെള്ളിപോവുകയും നമ്മൾ ഇതിനാണോ ഈ പകൽ സമയം പട്ടിണി കിടന്നത് എന്നൊരു തോന്നൽ ഉണ്ടാവും ചെയ്യുക സ്വാഭാവികം .ചിലപ്പോൾ ഈ തോന്നൽ മറ്റു ജില്ലകളിൽ നിന്നുഉള്ളവർക്ക് മാത്രം ആവാം. മലബാറിലെ നോമ്പുതുറകൾ വ്യത്യസ്ത രുചിക്കൂട്ടുകൾ കൂടുവാൻ കാരണം മലബാറികളുടെ ആദിത്യമര്യാദ തന്നെ ആകണം ഒരു കാരണം .

എന്തായാലും കേരളത്തിലെ മറ്റു ജില്ലകളിൽ ഉള്ള മുസ്ലിം സഹോദരങ്ങളും, മറ്റു സഹോദര സമുദായ അംഗംങ്ങളും ഒരു പ്രാവശ്യം എങ്കിലും മധ്യ തിരിവിതാം കൂറിലെ നോമ്പ് കൂട്ടായ്മയിലും,ഇവിടുത്തെ പ്രശസ്തമായ നോമ്പ് കഞ്ഞി വിതരണത്തിലും പങ്കെടുത്തു നോമ്പിന്റെ വ്യത്യസ്തത ഒന്ന് മനസിലാക്കാൻ ശ്രമിക്കുന്നത് ഒരു പുത്തൻ നോമ്പുകാല അനുഭവം ആയിരിക്കും...

ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മിതത്വം പാലിക്കേണ്ട ഈ മാസത്തിലാവും മുസ്‌ലിം സ്ത്രീകൾ ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കേണ്ടി വരുന്നത് എന്നത് മാത്രം മതിയാകും ഭക്ഷണത്തിലെ ധാരാളിത്തം ഈ മാസത്തിലും നമ്മെ കൂടുതൽ ഭക്ഷണ പ്രിയരാകുന്നത്.

ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കുകയും അതിലേറെക്കുറെ ഇഫ്താർ സമയത്തിന് ശേഷം അധികമായി അവശേഷിക്കുകയും ആ ബാക്കിവന്നവ പറമ്പുകളിൽ കുഴിയെടുത്തു മൂടപ്പെടുകയും,നമ്മുടെ അധികം ദൂരമില്ലാത്ത സ്ഥലങ്ങളിൽ വെറും കാരക്ക മാത്രം കഴിച്ചു നോമ്പുതുറക്കുന്നവർ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു എന്ന സത്യം നിലനിൽക്കുന്നു എന്നറിയുമ്പോൾ മാത്രമാണ് ഭക്ഷണം എങ്ങനെ അർഹതപെട്ടവരിൽ എത്തുന്നില്ല എന്ന വലിയസത്യം ഈ പരിശുദ്ധ റമദാൻ മാസത്തിലും നമ്മുടെ കണ്ണുതുറപ്പിക്കുന്നില്ല എന്ന യാഥാർഥ്യത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നതു.