- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹസ്രത്ത് ഇബ്രാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗോജ്വലമായ ജീവിത ചരിത്രത്തിന്റെ ഓർമ പുതുക്കൽ; സലാം കന്യാപ്പാടി എഴുതുന്നു
മാനവ ചരിത്രത്തിലെ അതുല്യവും അനർഘവുമായ ഒരധ്യായത്തിന്റെ ഓർമ പുതുക്കാൻ ഈദുൽ അദ്ഹ വീണ്ടും സമാഗതമായിരിക്കുന്നു. ജീവിതം കൊണ്ട് ചരിത്രത്തെ അഗാധമാക്കിയ ഇബ്റാഹീം നബിയുടെ ജ്വലിക്കുന്ന ഓർമകളിലൂടെ സഞ്ചരിക്കുകയാണ് മുസ്ലിം ലോകം. ഹസ്രത്ത് ഇബ്രാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗോജ്വലമായ ജീവിത ചരിത്രം അയവിറക്കപ്പടുന്ന പുണ്യസുദിനം. ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ. ആത്മാർത്ഥത, സത്യസന്ധത, ആദർശ നിഷ്ട, സമർപ്പണ മനോഭാവം എന്നിങ്ങനെ ഒരു മനുഷ്യ സമൂഹത്തിനു ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ഓർമ്മപ്പെടുത്താനുള്ള ആഘോഷം കൂടിയാണ് ബലിപ്പെരുന്നാൾ. മാനവ ചരിത്രത്തിൽ തുല്യത ഇല്ലാത്ത അധ്യായമാണ് ഇബ്രാഹിം നബിയുടേത്. സമൂഹത്തെ കൃത്യതയാർന്ന മനോബലത്തിലും വിശ്വാസ ദാർഢ്യത്തിലും ആദർശത്തിലും ഉറപ്പിച്ച് നിർത്താൻ ഇബ്രാഹീം നബിയുടെ മാതൃകാ ജീവിതത്തിൽ വഴികാട്ടുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ലക്ഷക്കണക്കിന് ഹാജിമാർ അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിൽ ഒരേ വേഷത്തിലും ചിന്തയിലുമായി ഇബാദത്തുകളിലും പ്രാർത്ഥനകളിലു
മാനവ ചരിത്രത്തിലെ അതുല്യവും അനർഘവുമായ ഒരധ്യായത്തിന്റെ ഓർമ പുതുക്കാൻ ഈദുൽ അദ്ഹ വീണ്ടും സമാഗതമായിരിക്കുന്നു. ജീവിതം കൊണ്ട് ചരിത്രത്തെ അഗാധമാക്കിയ ഇബ്റാഹീം നബിയുടെ ജ്വലിക്കുന്ന ഓർമകളിലൂടെ സഞ്ചരിക്കുകയാണ് മുസ്ലിം ലോകം. ഹസ്രത്ത് ഇബ്രാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗോജ്വലമായ ജീവിത ചരിത്രം അയവിറക്കപ്പടുന്ന പുണ്യസുദിനം.
ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ. ആത്മാർത്ഥത, സത്യസന്ധത, ആദർശ നിഷ്ട, സമർപ്പണ മനോഭാവം എന്നിങ്ങനെ ഒരു മനുഷ്യ സമൂഹത്തിനു ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ഓർമ്മപ്പെടുത്താനുള്ള ആഘോഷം കൂടിയാണ് ബലിപ്പെരുന്നാൾ.
മാനവ ചരിത്രത്തിൽ തുല്യത ഇല്ലാത്ത അധ്യായമാണ് ഇബ്രാഹിം നബിയുടേത്. സമൂഹത്തെ കൃത്യതയാർന്ന മനോബലത്തിലും വിശ്വാസ ദാർഢ്യത്തിലും ആദർശത്തിലും ഉറപ്പിച്ച് നിർത്താൻ ഇബ്രാഹീം നബിയുടെ മാതൃകാ ജീവിതത്തിൽ വഴികാട്ടുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ലക്ഷക്കണക്കിന് ഹാജിമാർ അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിൽ ഒരേ വേഷത്തിലും ചിന്തയിലുമായി ഇബാദത്തുകളിലും പ്രാർത്ഥനകളിലും മുഴുകുന്ന അസുലഭ സന്ദർഭമാണിത്.
ഹജ്ജിലെ അനുഷ്ടാനങ്ങളെല്ലാം ചരിത്രപരമായ പ്രാധാന്യം ൾകൊള്ളുന്നതാണ്. എല്ലാ കാലത്തും പ്രസക്തമായ മാനവികമായ പ്രാമുഖ്യം അവക്കുണ്ട്. ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളിൽ നാം ചെയ്യുന്ന ഏതൊരു പുണ്യകർമ്മത്തിനും അസാധാരണവും, അതി മഹത്തരവുമായ പ്രതിഫലമാണ് ഖുർആനും പ്രവാചകരും നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അറഫാദിനത്തിലെ നോമ്പ്, പെരുന്നാൾ നിസ്കാരം, ഉളുഹിയ്യത്ത് തുടങ്ങിയവയെല്ലാം ബലിപ്പെരുന്നാളിനോടനുബന്ധിച്ച പ്രധാന സുന്നത്തുകളാണ്. അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞുപോയ ഒരു വർഷത്തെയും, വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്നാണ് പ്രവാചക വചനം. പ്രവാചകന്റെ ചരിത്രപ്രധാനമായ പ്രസംഗം നടന്നത് ബലിപ്പെരുന്നാളിന്റെ തലേ ദിവസമായിരുന്നു.
ദുൽ ഹജ്ജ്ജ് ഒമ്പതിന് അറഫായിൽ വെച്ച്. അത് മാനവ ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. പെരുന്നാളിന്റെ പൊരുൾ ഉൾക്കൊണ്ട് കൊണ്ട് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ദൈവ മാർഗത്തിൽ സമർപ്പണ സന്നദ്ധരായി ത്യാഗമനുഷ്ടിക്കാനുള്ള കരുത്ത് നേടിയെടുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
ഈ പുണ്യ ദിനത്തിൽ ഐക്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും മനുഷ്യർക്കിടയിൽ മതിലുകൾ തീർക്കുന്ന പ്രത്യയശാസ്ത്രങ്ങക്കെതിരെ ആത്മീയമായ പ്രതിരോധം തീർക്കാനും സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും മനുഷ്യ നന്മക്ക് വേണ്ടി പ്രവർത്തിക്കാനും മത ജാതി പ്രാദേശികമായ എല്ലാ വിഭാഗീയതയും വെടിഞ്ഞ് മനുഷ്യൻ ഒന്നാണ് എന്ന ചിന്ത പ്രചരിപ്പിക്കാനും കഷ്ടപെടുന്നവരുടെ കണ്ണീർ ഒപ്പാനും നമുക്ക് സാധിക്കട്ടെ.