കൊച്ചി: പതിനൊന്നാം വിവാഹ വാർഷികം ആഘോഷമാക്കി നടൻ നിവിൻ പോളിയും ഭാര്യ റിന്ന ജോയിയും. ''ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു,'' എന്നാണ് റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ട് നിവിൻ കുറിച്ചത് ഫർഹാൻ ഫാസിൽ, ഗ്രേസ് ആന്റണി, സെന്തിൽ, റോഷൻ ആൻഡ്രൂസ് തുടങ്ങി നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയത്. നിരവധി ആരാധകരും ആശംസകൾ നേർന്നു.

 

 
 
 
View this post on Instagram

A post shared by Nivin Pauly (@nivinpaulyactor)

എൻജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് നിവിനും റിന്നയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

മലർവാടികൂട്ടം എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തി, പിന്നീട് മലയാള സിനിമയിലെ മുൻനിര നായക നിരയിലേക്ക് ഉയർന്ന താരമാണ് നിവിൻ പോളി. ശേഷം ഇറങ്ങിയ തട്ടത്തിൽ മറയത്ത് എന്ന ചിത്രം നിവിന്റെ കാരിയറിലെ വഴിത്തിരിവായിരുന്നു.

നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ നിവിന്റെ മികച്ച ചിത്രങ്ങളാണ്. തുറമുഖം, പടവെട്ട്, ബിസ്മി സ്‌പെഷൽ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിൻ പോളി ചിത്രങ്ങൾ.