ണ്ടു വർഷം മുമ്പു വരച്ച ഒരു ചിത്രം ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരെഴുതിയുള്ള കാണ്ടാമൃഗത്തിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.

എന്നാൽ, ഇപ്പോൾ ഈ ചിത്രം വീണ്ടും ചർച്ചാവിഷയമാകുന്നത് ചിത്രകാരന്റെ കുറ്റസമ്മതം കൊണ്ടാണ്. ഉമ്മൻ ചാണ്ടിയോടുപമിച്ചു ചിത്രം വരച്ചതിനു കാണ്ടാമൃഗത്തോട് മാപ്പപേക്ഷിക്കുന്ന ചിത്രകാരൻ സജീഷ് നാരായണന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

''ഈ സാധനം വരക്കുന്ന കാലത്ത് എന്റെ തെറ്റിദ്ധാരണ കണ്ടാമൃഗമായിരുന്നു തൊലിക്കട്ടിയിൽ മുൻപന്തിയിൽ നിൽക്കുന്ന ജീവി എന്നായിരുന്നു. എന്റെ പിഴ.. എന്റെ വലിയ പിഴ..! കണ്ടാമൃഗമേ മാപ്പ്.. ഇങ്ങേരുടെ മുന്നിൽ നീയൊരു മുയലിനെ പോലെ മൃദുലം...!!'' എന്നാണ് സജീഷ് കുറിച്ചിരിക്കുന്നത്.

ഇതോടെ ഈ ചിത്രം വീണ്ടും സൈബർ ലോകത്തു വമ്പൻ ഹിറ്റായി. ഉമ്മൻ ചാണ്ടിക്കെതിരെ നിരന്തരം ആരോപണമുണ്ടായിട്ടും രാജിവെക്കാതെ തുടരുന്നതിൽ പ്രതിഷേധിച്ചാണ് ദുബായിയിൽ ഡിസൈനറായ തലശേരി സ്വദേശി സജീഷ് രണ്ട് വർഷം മുൻപ് ഈ ചിത്രത്തിന് രൂപം നല്കിയത്. അന്നും സോളാർ സമരം കത്തി നിൽക്കുന്ന കാലമായിരുന്നു.

വീണ്ടും സോളാർ സമരം കത്തിപ്പടരുമ്പോൾ ചിത്രം വീണ്ടും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതോടെയാണ് പുതിയ വിശദീകരണം എന്ന പേരിൽ രൂക്ഷമായ പരിഹാസം തന്നെ മുഖ്യമന്ത്രിക്കെതിരെ സജീഷ് ഉയർത്തിയിരിക്കുന്നത്.

ഈ സാധനം വരക്കുന്ന കാലത്ത് എന്റെ തെറ്റിദ്ധാരണ കണ്ടാമൃഗമായിരുന്നു തൊലിക്കട്ടിയിൽ മുൻപന്തിയിൽ നിൽക്കുന്ന ജീവി എന്നായിരുന്നു...

Posted by Sajeesh Narayan on Monday, February 1, 2016