സിറിയൻ സൈന്യത്തിന്റെ കയ്യിൽ അകപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകന് തുണയായത്. ഷാരൂഖ് ഖാൻ. യുദ്ധവും ആഭ്യന്തരപ്രശ്‌നങ്ങളും രൂക്ഷമായ സിറിയയിലകപ്പെട്ട മാധ്യമപ്രവർത്തകനാണ് ബോളിവുഡ് കിങ് ഖാൻ രക്ഷകനായത്. താനൊരു ഇന്ത്യക്കാരനാണെന്നു പറഞ്ഞുപ്പോൾ അവർ തിരിച്ചു ചോദിച്ചത് ഓഹ്, നിങ്ങൾ ഹിന്ദിൽ നിന്നാണല്ലേ വരുന്നത് എന്നാണെന്ന് മാഘധ്യമപ്രവർത്തകൻ പറയുന്നു. ഒരുതവണയല്ല, ഒരായിരം തവണ ഇതു സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുഭവം പങ്കുവെയ്ക്കുന്നു.

സൈന്യത്തിന്റെ പിടിയിലകപ്പെട്ടപ്പോൾ ഞാൻ ഇന്ത്യക്കാരനാണെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ മറുപടി. എന്നാൽ ഷാരൂഖ് ഖാന്റെ നാട്ടിൽ നിന്നാണോ എന്നും ഞങ്ങളുടെ സ്‌നേഹം അദ്ദേഹത്തെ അറിയിക്കണമെന്നും സൈനികർ പറഞ്ഞു. ഷാരൂഖിനെ മാത്രമല്ല, കത്രീന കെയ്ഫ്, കരീഷ്മാ കപൂർ, അമിതാഭ് ബച്ചൻ തുടങ്ങിയവരെക്കുറിച്ചെല്ലാം സംസാരിക്കാൻ പട്ടാളക്കാർക്ക് ഇഷ്ടമാണ്.


'താരങ്ങളോട് അന്വേഷണം അറിയിക്കാൻ ചിലർ പറയും. നിരവധി പേർ അഭിഷേക് ബച്ചനെക്കുറിച്ചും ഐശ്വര്യയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ ചോദിച്ചിട്ടുണ്ട്. സിനിമാ മാഗസിനുകൾ വായിച്ച് അറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഞാൻ അവരോടു പറയും. ആ നിമിഷങ്ങളിലൊക്കെ നന്ദിയോടെ ഞാൻ ബോളിവുഡിനെ സ്മരിക്കും,' അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.