- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഇന്റലിജൻസ് ക്രൈം ത്രില്ലറിലൂടെ ത്രസിപ്പിക്കാൻ അരുൺ ഗോപി; രാമലീലയുടെ സംവിധായകനെ നായകനാക്കുന്നത് പുതുമുഖ സംവിധായകൻ രതീഷ് രഘുനന്ദനൻ; ഷൂട്ടിങ് ജൂണിൽ തുടങ്ങും; സൂപ്പർ ഹിറ്റ് സംവിധായകൻ അഭിനയത്തിലേക്ക് ചുവടുമാറ്റുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും
തിരുവനന്തപുരം: മലയാള സിനിമയെ പ്രതിസന്ധയിൽ നിന്ന് രക്ഷിച്ചത് രാമലീലയാണ്. അരുൺ ഗോപിയുടെ കന്നി ചിത്രത്തിലൂടെയാണ് ദിലീപിന്റെ അറസ്റ്റുണ്ടാക്കിയ പ്രതിസന്ധയിൽ നിന്ന് മലയാള സിനിമ രക്ഷപ്പെട്ടത്. ദിലീപിന്റെ സൂപ്പർ ഹിറ്റ് ഇപ്പോഴും തിയേറ്ററുകളിലുണ്ട്. ഇതോടെ അരുൺ ഗോപി അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് അഭ്യൂഹമെത്തി. മോഹൻലാൽ സിനിമയായിരിക്കും അതെന്ന ആശങ്കയും സജീവമായി. അതിനിടെ മറ്റൊരു സുപ്രധാന വിവരമാണ് മറുനാടന് ലഭിച്ചത്. അരുൺ ഗോപി നായകനാകുന്നു. അതും ക്രൈം ത്രില്ലറിൽ. സിനിമയുടെ വിശദാംശങ്ങൾ ഇനിയും ലഭ്യമല്ല. രാമലീലിയുടെ സംവിധായകനെ നായകനാക്കി ചിത്രമെടുക്കുന്നതും കന്നിക്കാരനാണ്. മാധ്യമ പ്രവർത്തകനായ രതീഷ് രഘുനന്ദനാണ് സംവിധായകൻ. അമൃതാ ടിവിയിലും റിപ്പോർട്ടറിലും മീഡിയാ വണ്ണിലും റിപ്പോർട്ടറായിരുന്ന രതീഷ് ഗൾഫിൽ ആർ ജെ ആയിരുന്നു. രതീഷും അരുൺ ഗോപിയും തമ്മിൽ ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് സൂചന. ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് സിനിമ നിർമ്മിക്കുന്നത്. പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയ സിനിമ അടുത്ത
തിരുവനന്തപുരം: മലയാള സിനിമയെ പ്രതിസന്ധയിൽ നിന്ന് രക്ഷിച്ചത് രാമലീലയാണ്. അരുൺ ഗോപിയുടെ കന്നി ചിത്രത്തിലൂടെയാണ് ദിലീപിന്റെ അറസ്റ്റുണ്ടാക്കിയ പ്രതിസന്ധയിൽ നിന്ന് മലയാള സിനിമ രക്ഷപ്പെട്ടത്. ദിലീപിന്റെ സൂപ്പർ ഹിറ്റ് ഇപ്പോഴും തിയേറ്ററുകളിലുണ്ട്. ഇതോടെ അരുൺ ഗോപി അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് അഭ്യൂഹമെത്തി. മോഹൻലാൽ സിനിമയായിരിക്കും അതെന്ന ആശങ്കയും സജീവമായി. അതിനിടെ മറ്റൊരു സുപ്രധാന വിവരമാണ് മറുനാടന് ലഭിച്ചത്. അരുൺ ഗോപി നായകനാകുന്നു. അതും ക്രൈം ത്രില്ലറിൽ. സിനിമയുടെ വിശദാംശങ്ങൾ ഇനിയും ലഭ്യമല്ല.
രാമലീലിയുടെ സംവിധായകനെ നായകനാക്കി ചിത്രമെടുക്കുന്നതും കന്നിക്കാരനാണ്. മാധ്യമ പ്രവർത്തകനായ രതീഷ് രഘുനന്ദനാണ് സംവിധായകൻ. അമൃതാ ടിവിയിലും റിപ്പോർട്ടറിലും മീഡിയാ വണ്ണിലും റിപ്പോർട്ടറായിരുന്ന രതീഷ് ഗൾഫിൽ ആർ ജെ ആയിരുന്നു. രതീഷും അരുൺ ഗോപിയും തമ്മിൽ ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് സൂചന. ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് സിനിമ നിർമ്മിക്കുന്നത്.
പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയ സിനിമ അടുത്ത വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങും. ഫിലിംഫെസ്റ്റിവൽ വേദിയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ലൊക്കേഷൻ അടക്കമുള്ളവയിൽ അന്തിമ തീരുമാനം ഉടനെടുക്കും. കൊച്ചിയും ബംഗളുരുവുമാകും പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ കഥയും വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കാനാണ് അണിയറ പ്രവർത്തകർക്കിടയിലെ തീരുമാനം.
അരുൺഗോപിയുടെ അഞ്ചുവർഷത്തെ പരിശ്രമഫലമായിരുന്നു രാമലീല. അതും പ്രതിസന്ധികളുടെയും ഭീഷണികളുടെയും നടുവിലാണ് സിനിമറിലീസ് ചെയ്തത്. നായകൻ ദിലീപ് ആകട്ടെ ജയിലിലും. സിനിമ. അനിശ്ചിതത്വങ്ങൾക്ക് നടുവിലും സിനിമ പ്രേക്ഷകർ സ്വീകരിച്ചു. മലയാളത്തിൽ ഇതുവരെ ഒരു സംവിധായകനും കടന്നുപോകാത്ത അത്ര കലുഷിതമായ അന്തരീക്ഷത്തിലാണ് അരുൺഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം രാമലീല ഇറങ്ങിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായയും അറസ്റ്റിലായതുമായിരുന്നു ഇതിന് കാരണം. രാമലീലയ്ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി വീണ്ടുമെത്തുന്നുവെന്ന വാർത്തയുമെത്തി.
അരുൺ ഗോപി തന്നെ ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രാമലീലയുടെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. അതിനിടെയാണ് അരുൺ ഗോപി നായകനാകുന്ന വാർത്തയെത്തുന്നത്. മോഹൻലാൽ സിനിമയുടെ കാര്യത്തിൽ അന്തിമ സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. അതിനിടെയാണ് രാമലീല സംവിധായകൻ നായകനാകാൻ സമ്മതം മൂളുന്നത്. അടുത്ത സിനിമയുടെ സംവിധാനത്തിന് ശേഷമായിരിക്കും അഭിനയമെന്നാണ് ലഭിക്കുന്ന സൂചന. ജെയിംസ് ആൻഡ് ആലീസ്, പോക്കീരി സൈമൺ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് കൃഷ്ണൻ സേതുകുമാർ.
മാധ്യമ പ്രവർത്തകനായ രതീഷ് മുമ്പ് സിനിമയുമായി നേരിട്ട് സഹകരിച്ചിട്ടില്ല. രതീഷ് തന്നെയാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥാ, സംഭാഷണവും ഒരുക്കുന്നത്. നായിക ആരെന്ന കാര്യത്തിൽ തീരുമാനമായില്ല. അണിയറ പ്രവർത്തകെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നതേ ഉള്ളൂ.
അരുൺ ഗോപി അഭിനയിക്കാൻ സമ്മതം മൂളിയതോടെ കൂടുതൽ വേഗത കാര്യങ്ങൾക്ക് വരുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. കഥയിലെ പുതുമയും അത് സിനിമയാകുന്നതിലെ സാധ്യതയും തിരിച്ചറിഞ്ഞാണ് അഭിനയിക്കാൻ അരുൺ ഗോപി സമ്മതം മൂളിയിരിക്കുന്നത്. കഥയും തിരക്കഥയും പൂർത്തിയായെന്നും അത് അരുൺ ഗോപി വായിച്ചെന്നുമാണ് ലഭിക്കുന്ന സൂചന.
അന്താരാഷ്ട്ര ചലച്ചിത്രോൽസവവുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി അരുൺ ഗോപി തിരുവനന്തപുരത്തുണ്ട്. ഇതിനിടെയിലാണ് അഭിനയിക്കാൻ അരുൺ ഗോപി സമ്മതം മൂളിയത്.