ദിയുടെ വിജയത്തിനു ശേഷം പ്രണവ് മോഹൻലാൽ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രഖ്യാപന വേളമുതൽ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്സിനിമയുടെ ചിത്രീകരണം ആരംഭിച്ചിത് മുതൽ ചിത്രത്തിന്റെതായി ചില ഫോട്ടോകൾ പുറത്തിറങ്ങിയിരുന്ന. ഇവയ്‌ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. എന്നാൽ ഷൂട്ടിങ്ങ് ലൊക്കേഷൻ സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി സംവിധായകൻ അരുൺ ഗോപി രംഗത്തെത്തി.

കാഞ്ഞിരപ്പള്ളിയിലെ ഷൂട്ടിങ്ങ് ലൊക്കേഷൻ സ്റ്റിലുകളാണ് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നത്. ഇതിനെതിരെയാണ് അരുൺ ഗോപി ഫെയ്‌സ് ബുക്കിലൂടെ ആരാധകരോട് അഭ്യർത്ഥന നടത്തിയത്.

പോസ്റ്റ് ഇങ്ങനെ

' പ്രിയമുള്ളവരേ നിങ്ങൾ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്‌നേഹത്തിനു സ്നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരിൽ ഞങ്ങളുടെ ലൊക്കേഷൻ സ്റ്റിൽസ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയർ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു' - അരുൺ ഗോപി കുറിച്ചു.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ അരുൺ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌നാണ്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്.ദിലീപ് നായകനായ ആദ്യചിത്രം രാമലീല വിജയിപ്പിച്ച സംവിധായകനാണ് അരുൺഗോപി എന്നതിനാൽ അത്തരത്തിലും ഇന്റസ്ട്രിക്കും പ്രേക്ഷകർക്കും പ്രതീക്ഷയുള്ള പ്രോജക്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.