- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമലീലക്ക് ശേഷം അരുൺഗോപിയും ടോമിച്ചൻ മുളകുപാടവും വീണ്ടും ഒന്നിക്കുന്നു; ഇത്തവണ നായകൻ മോഹൻലാലെന്ന് സൂചന
ദിലീപ് ചിത്രം രാമലീലയുടെ വൻ വിജയത്തിന് ശേഷം അടുത്ത ചിത്രത്തിനായി അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും വീണ്ടും ഒന്നിക്കുകയാണ്.ഇത്തവണ മോഹൻലാലാണ് ചിത്രത്തിൽ നായകനാകുന്നതെന്നാണ് സൂചന. പുതിയ ചിത്രത്തെക്കുറിച്ച് അരുൺ ഗോപി തന്നെയാണ് ഫേസ്‌ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രാമലീലയുടെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. അതേസമയം നായകൻ ആരാണെന്ന കാര്യത്തിൽ അരുൺ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. നായകനാകുന്ന താരത്തെ കുറിച്ചുള്ള പരാമർശങ്ങൾ മോഹൻലാലിനെ സൂചിപ്പിക്കുന്നതാണെന്ന് ആരാധകരും പറയുന്നു. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ടോമിച്ചൻ മുളകുപാടവും അരുൺ ഗോപിയും മോഹൻലാലിനെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു.
ദിലീപ് ചിത്രം രാമലീലയുടെ വൻ വിജയത്തിന് ശേഷം അടുത്ത ചിത്രത്തിനായി അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും വീണ്ടും ഒന്നിക്കുകയാണ്.ഇത്തവണ മോഹൻലാലാണ് ചിത്രത്തിൽ നായകനാകുന്നതെന്നാണ് സൂചന.
പുതിയ ചിത്രത്തെക്കുറിച്ച് അരുൺ ഗോപി തന്നെയാണ് ഫേസ്‌ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രാമലീലയുടെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. അതേസമയം നായകൻ ആരാണെന്ന കാര്യത്തിൽ അരുൺ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല.
നായകനാകുന്ന താരത്തെ കുറിച്ചുള്ള പരാമർശങ്ങൾ മോഹൻലാലിനെ സൂചിപ്പിക്കുന്നതാണെന്ന് ആരാധകരും പറയുന്നു. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ടോമിച്ചൻ മുളകുപാടവും അരുൺ ഗോപിയും മോഹൻലാലിനെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു.

Next Story



