- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അരുൺ ഹൂഡ ആംആദ്മിയിൽ ചേർന്നു; ആംആദ്മി പാർട്ടി രാജ്യത്ത് എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരിക്കുയാണെന്ന് ഹൂഡ
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഡെൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ മുൻ പ്രസിഡന്റുമായിരുന്ന അരുൺ ഹൂഡ ആംആദ്മിയിൽ ചേർന്നു. ആംആദ്മി പാർട്ടി രാജ്യസഭാ അംഗവും ഹരിയാനയുടെ ചുമതല വഹിക്കുന്ന സുശീൽ ഗുപ്ത അരുൺ ഹൂഡയ്ക്ക് സ്വീകരണം നൽകി.
അരവിന്ദ് കെജ്രിവാളിന്റെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടനായെന്നും, രാജ്യത്ത് നല്ല രാഷ്ട്രീയ വ്യവസ്ഥിതി കെട്ടിപടുക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെത്തിട്ടുണ്ടെന്നും അരുൺ ഹൂഡ പറഞ്ഞു. ആംആദ്മി പാർട്ടി രാജ്യത്ത് എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കുന്നതായി ഹൂഡ കൂട്ടിചേർത്തു.
കർഷകരും യുവാക്കളും സ്ത്രീകളും വലിയ രീതിയിൽ അനീതി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് താൻ കെജ്രിവാളുമായി കൈകോർക്കുന്നത്. ഈ അവസ്ഥയിൽ നിന്നും മാറ്റം അനിവാര്യമാണ്. ന്യൂഡെൽഹി ഇതിനെല്ലാം വിപരീത മാതൃകയായിക്കൊണ്ടിരിക്കുകയാണ്. യുവാക്കൾക്കായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
ന്യൂഡെൽഹിയിൽ ഇത് പ്രാവർത്തികമാക്കാമെങ്കിൽ ഹരിയാനയിലും രാജ്യസ്ഥാനിലും ഇന്ത്യയിൽ ആകമാനം സാധ്യമാകും. ആംആദ്മി കർഷകരോട് അനുതാപപൂർവ്വമാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.മുൻ വ്യോമസേന പൈലറ്റായിരുന്ന അരുൺ ഹൂഡയ്ക്ക് വളരെ ചെറുപ്പത്തിൽ തന്നെ കോൺഗ്രസിൽ വലിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഉത്തരാഖണ്ഡിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് ചുമതലയും 2017 -18 ൽ രാജസ്ഥാൻ എൻഎസ്യുഐയുടെ സഹ ചുമതലയുൾപ്പെടെ വഹിക്കാൻ സാധിച്ചു. ഹരിയാന യുത്ത് കോൺഗ്രസിന്റെ പ്രധാന നേതാവുമായിരുന്നു ഹൂഡ. ബിജെപിക്കെതിരായ മുന്നേറ്റത്തിൽ ഇന്ത്യയിലെ യുവതലമുറ ആം ആദ്മിയുടെ ഭാഗമാവും അഴിമതിയില്ലാത്ത ഭരണം ആംആദ്മി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ