- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയെയും ഞെട്ടിച്ച ശിവസേനയ്ക്കെതിരെ പ്രതിഷേധവുമായി കേന്ദ്രം; സർക്കാരിനെതിരായ വിമർശനം ഒഴിവാക്കാൻ പ്രസ്താവനയുമായി അരുൺ ജെയ്റ്റ്‌ലി രംഗത്ത്
ന്യൂഡൽഹി: തീവ്രഹിന്ദുത്വ വാദവുമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ഞെട്ടിച്ചിരിക്കുകയാണ് ശിവസേന. അതിരു കടന്ന സേനാപ്രവൃത്തികളിൽ ഇതുവരെയുണ്ടായിരുന്ന മൗനം കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. മന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് കേന്ദ്രത്തിന്റേതെന്ന നിലയിൽ ശിവസേനയുടെയും മറ്റും ആക്രമണത്തെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനയുമായി രംഗത്തെത്തിയത

ന്യൂഡൽഹി: തീവ്രഹിന്ദുത്വ വാദവുമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ഞെട്ടിച്ചിരിക്കുകയാണ് ശിവസേന. അതിരു കടന്ന സേനാപ്രവൃത്തികളിൽ ഇതുവരെയുണ്ടായിരുന്ന മൗനം കേന്ദ്രസർക്കാർ ഉപേക്ഷിച്ചു.
മന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് കേന്ദ്രത്തിന്റേതെന്ന നിലയിൽ ശിവസേനയുടെയും മറ്റും ആക്രമണത്തെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനയുമായി രംഗത്തെത്തിയത്. വിധ്വംസക പ്രവൃത്തിയിലേർപ്പെടുന്ന എല്ലാവരെയും ശക്തമായി വിമർശിക്കണമെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.
ചില സംഭവങ്ങൾ അതീവ ഗൗരവമേറിയതാണ്. സ്വന്തം കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ വിധ്വംസക പ്രവൃത്തികൾ ചെയ്യാമെന്നാണ് ചിലരുടെ കാഴ്ചപ്പാട്. ചിലയിടങ്ങളിൽ ഇത് പ്രകടിപ്പിക്കുകയും സമാന രീതിയിൽ മറ്റ് സ്ഥലങ്ങളിൽ അരങ്ങേറുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ സാമുദായിക സൗഹാർദ്ദം തർക്കും. ജമ്മു കശ്മീർ പോലുള്ള സ്ഥലങ്ങളിൽ സ്ഥിതി കൂടുതൽ വഷളാക്കും. അതിനെതിരെ പ്രതികരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ജയ്റ്റിലി ആവശ്യപ്പെട്ടു.
വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് സ്വീകരിക്കാവുന്ന നിരവധി മാർഗങ്ങളുണ്ട്. അത് സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം. ചില ബിജെപി നേതാക്കളിൽനിന്നുതന്നെ പ്രകോപന പരമായ പരാമർശങ്ങളുണ്ടായിരുന്നു. ഇവരെ പാർട്ടി അധ്യക്ഷൻ അമിത് ഷാ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും നേതാക്കളോട് അതൃപ്തി അറിയിച്ചിരുന്നതായി ജെയ്റ്റ്‌ലി പറഞ്ഞു.
രാജ്യത്തെ മതനിരപേക്ഷതയ്ക്കു വിഘാതം സൃഷ്ടിക്കുന്ന പ്രവൃത്തികളുമായി ശിവസേന അടക്കമുള്ള ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിരുന്നു. മുമ്പ് ചില ബിജെപി നേതാക്കളും ഇത്തരത്തിൽ അസഹിഷ്ണുത വളർത്തുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങൾ രാജ്യമെങ്ങും ഉയർന്ന സാഹചര്യത്തിലാണ് മൗനം വെടിഞ്ഞ് കേന്ദ്രത്തിനുവേണ്ടി ജെയ്റ്റ്‌ലി രംഗത്തെത്തിയത്.
സർക്കാരിന് നേരെയുള്ള വിമർശനം ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വിധ്വംസക പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇത്തരം പ്രശ്‌നങ്ങളിൽ സംവാദമാണ് വേണ്ടതെന്നും ജെയ്റ്റ്‌ലി പ്രതികരിച്ചു. ജെയ്റ്റ്‌ലിയെ മുൻനിർത്തി സർക്കാരിന്റെ പ്രതികരണം അറിയിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി പ്രതികരിക്കാൻ ഇതുവരെ തയ്യാറായാകാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
പശുവിറച്ചി കഴിച്ചുവന്നാരോപിച്ച് ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ തല്ലിക്കൊല്ലുകയും അക്രമാസക്തമായ നിരവധി മറ്റ് സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം. മഹാരാഷ്ട്രയിൽ ശിവസേന നടത്തിയ ആക്രമണങ്ങളാണ് കേന്ദ്രസർക്കാരിനെകൊണ്ട് പരസ്യമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. ബിജെപി സഹയാത്രികൻ കൂടിയായ സുധീന്ദ്ര കുൽക്കർണിക്കുനേരെ കരി ഓയിൽ പ്രയോഗിച്ചതും പിന്നീട് പാക് ഗായകൻ ഗുലാം അലിയെ മുംബൈയിൽ പാടാൻ അനുവദിക്കില്ലന്ന് പ്രഖ്യാപിക്കുകയും ചെയ്ത ശിവസേന പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മുംബൈയിലെ ശിവസേന ഓഫീസിൽ അക്രമം കാണിച്ചിരുന്നു. ബിഫ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച ജമ്മുകശ്മീർ എംഎൽഎ റഷീദ് എൻജിനീയറെ ഡൽഹിയിൽ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ഡൽഹിയിൽ കരിമഷി ഒഴിച്ച് ആക്രമിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം നിയന്ത്രിക്കേണ്ടിയിരുന്ന പാക്കിസ്ഥാൻ അമ്പയർ അലിം ദാറെ ഐസിസി തിരിച്ചുവിളിച്ചിരുന്നു. ക്രിക്കറ്റ് മത്സരത്തിൽ വിവരണം നൽകേണ്ടിയിരുന്ന മുൻ പാക് താരം വസിം അക്രവും പ്രതിഷേധ സൂചകമായി പിന്മാറിയിട്ടുണ്ട്.

