- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി രോഗങ്ങൾ അലട്ടുന്ന അരുൺ ജെയ്റ്റ്‌ലിയുടെ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ വിജയകരം; സുഷമ സ്വരാജിന് പിന്നാലെ ധനമന്ത്രിയും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുനർജീവനിലേക്ക്
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിലെ രണ്ടാമത്തെ പ്രമുഖനാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വൃക്ക മാറ്റവെച്ചിരുന്നു. ഇപ്പോഴിതാ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും സമാനമായ ചികിത്സയ്ക്ക് വിധേയനായി. ശസ്ത്രക്രിയ കഴിഞ്ഞ് മന്ത്രിപദത്തിലേക്ക് ജെയ്റ്റ്‌ലി തിരിച്ചെത്തുന്നതുവരെ താൽക്കാലിക ചുമതലയിൽ പിയൂഷ് ഗോയലിനെ മോദി ധനമന്ത്രാലയത്തിലേക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ജെയ്റ്റ്‌ലിക്ക് വൃക്ക മാറ്റിവെച്ചത്. ജെയ്റ്റ്‌ലിയും അദ്ദേഹത്തിന് വൃക്ക നൽകിയയാളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ചയാണ് 65-കാരനായ ജെയ്റ്റ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് അദ്ദേഹത്തിന് വൃക്ക മാറ്റിവെച്ചു. നാലുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ദാതാവിൽനിന്ന് വൃക്കയെടുത്ത ജെയ്റ്റ്‌ലിയുടെ ശരീരത്തിൽ ഘടിപ്പിച്ചത്. ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന എയിം
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിലെ രണ്ടാമത്തെ പ്രമുഖനാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വൃക്ക മാറ്റവെച്ചിരുന്നു. ഇപ്പോഴിതാ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും സമാനമായ ചികിത്സയ്ക്ക് വിധേയനായി. ശസ്ത്രക്രിയ കഴിഞ്ഞ് മന്ത്രിപദത്തിലേക്ക് ജെയ്റ്റ്‌ലി തിരിച്ചെത്തുന്നതുവരെ താൽക്കാലിക ചുമതലയിൽ പിയൂഷ് ഗോയലിനെ മോദി ധനമന്ത്രാലയത്തിലേക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ജെയ്റ്റ്‌ലിക്ക് വൃക്ക മാറ്റിവെച്ചത്. ജെയ്റ്റ്‌ലിയും അദ്ദേഹത്തിന് വൃക്ക നൽകിയയാളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ചയാണ് 65-കാരനായ ജെയ്റ്റ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് അദ്ദേഹത്തിന് വൃക്ക മാറ്റിവെച്ചു. നാലുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ദാതാവിൽനിന്ന് വൃക്കയെടുത്ത ജെയ്റ്റ്‌ലിയുടെ ശരീരത്തിൽ ഘടിപ്പിച്ചത്.
ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന എയിംസിലെ മുൻ പ്രൊഫസ്സർ ഡോ. സന്ദീപ് ഗുലേറിയയാണ് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചത്. എയിംസ് ശസ്ത്രക്രിയ വിഭാഗത്തിൽനിന്നുള്ള ഡോ. വി.കെ.ബൻസാൽ, നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് മഹാജൻ എന്നിവരും ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.
ഏപ്രിൽ ആറിനാണ് തനിക്ക് വൃക്ക മാറ്റിവെക്കേണ്ടിവരുമെന്ന് ജെയ്്റ്റ്‌ലി ട്വിറ്ററിലൂടെ അറിയിച്ചത്. പ്രമേഹവും മറ്റ് ജീവിതശൈലീ രോഗങ്ങളും അലട്ടുന്നതിനാൽ, വൃക്കമാറ്റിവെക്കൽ നീണ്ടുപോവുകയായിരുന്നു. ശസ്ത്രക്രിയക്ക് സജ്ജനാക്കുന്നതിന് ഡോക്ടർമാരുടെ വിദഗ്ധ സംഘം മേൽനോട്ടം വഹിച്ചിരുന്നു. നേരത്തെ, കൊഴുപ്പ് നീക്കം ചെയ്യുന്നതിന് ബാരിയാട്രിക് സർജറിക്കും ജെയ്റ്റ്‌ലി വിധേയനായിരുന്നു.