- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ബിജെപിക്കാരുടെ അഴിമതിയെ കുറിച്ച് എന്തു പറയുന്നു? മറുനാടൻ ലേഖകന്റെ ചോദ്യത്തിൽ 'എന്റെ പാർട്ടി നേതാക്കളെ എനിക്കു വിശ്വാസമാണ്' എന്നു മറുപടി നൽകി തടിയൂരി അരുൺ ജെയ്റ്റ്ലി; സ്വമേധയാ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന മറ്റേത് പാർട്ടിയുണ്ടെന്നും ധനമന്ത്രിയുടെ ചോദ്യം
തിരുവനന്തപുരം: കഴിഞ്ഞയാഴ്‌ച്ച കൊല്ലപ്പെട്ട ആർഎസ്എസ് ബസ്തി കാര്യവാഹക് രാജേഷിന്റെ വീട് സന്ദർശിക്കാനാണ് കേന്ദ്ര പ്രതിരോധ ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അരുൺ ജെയ്റ്റ്ലി തലസ്ഥാനത്ത് എത്തിയത്. ഇന്ന് വൈകുന്നേരം അദ്ദേഹം മാധ്യമ പ്രവർത്തകരെ കാണുകയും ചെയ്തു. വാർത്താ സമ്മേളനത്തിലുടനീളം സി.പി.എം നടത്തുന്ന അക്രമത്തെക്കുറിച്ച് വാചാലനായ മന്ത്രി പക്ഷേ കേരളത്തിലെ ബിജെപി നേതാക്കൾ നേരിടുന്ന കോഴ, അഴിമതി ആരോപണങ്ങളോട് മുഖം തിരിച്ചു. വാർത്താ സമ്മേളനത്തിലുടനീളം അക്രമ രാഷ്ട്രീയത്തെക്കുറിച്ചും സമാധാന ചർച്ചകളെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബിജെപിയെ ന്യായീകരിച്ചായിരുന്നു മറുപടിയും. കേരളത്തിൽ സി.പി.എം അക്രമം തന്നെയാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ജെയ്റ്റ്ലി പറഞ്ഞു. സി.പി.എം തങ്ങൾക്ക് നേരെ നടത്തുന്ന അക്രമത്തെക്കുറിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിലുൾപ്പടെ നേതാക്കൾ ഉന്നയിച്ചതും. ഇതാണോ പാർട്ടി സംസ്ഥാനത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അ
തിരുവനന്തപുരം: കഴിഞ്ഞയാഴ്‌ച്ച കൊല്ലപ്പെട്ട ആർഎസ്എസ് ബസ്തി കാര്യവാഹക് രാജേഷിന്റെ വീട് സന്ദർശിക്കാനാണ് കേന്ദ്ര പ്രതിരോധ ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അരുൺ ജെയ്റ്റ്ലി തലസ്ഥാനത്ത് എത്തിയത്. ഇന്ന് വൈകുന്നേരം അദ്ദേഹം മാധ്യമ പ്രവർത്തകരെ കാണുകയും ചെയ്തു. വാർത്താ സമ്മേളനത്തിലുടനീളം സി.പി.എം നടത്തുന്ന അക്രമത്തെക്കുറിച്ച് വാചാലനായ മന്ത്രി പക്ഷേ കേരളത്തിലെ ബിജെപി നേതാക്കൾ നേരിടുന്ന കോഴ, അഴിമതി ആരോപണങ്ങളോട് മുഖം തിരിച്ചു. വാർത്താ സമ്മേളനത്തിലുടനീളം അക്രമ രാഷ്ട്രീയത്തെക്കുറിച്ചും സമാധാന ചർച്ചകളെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബിജെപിയെ ന്യായീകരിച്ചായിരുന്നു മറുപടിയും. കേരളത്തിൽ സി.പി.എം അക്രമം തന്നെയാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ജെയ്റ്റ്ലി പറഞ്ഞു.
സി.പി.എം തങ്ങൾക്ക് നേരെ നടത്തുന്ന അക്രമത്തെക്കുറിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിലുൾപ്പടെ നേതാക്കൾ ഉന്നയിച്ചതും. ഇതാണോ പാർട്ടി സംസ്ഥാനത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിൽ സമാധാനം നിലനിർത്താൻ ഭരണകക്ഷിയായ സിപിഎമ്മിനാണ് ബാധ്യതയെന്നും അദ്ദേഹം കൂട്ടിചേർത്തു. സംസ്ഥാന നേതാക്കൾ നേരിടുന്ന കോഴ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി സംസ്ഥാന നേതാക്കളെ പൂർണ്ണമ വിശ്വാസമാണെന്നും അഴിമതിക്കെതിരെ നിലപാടെടുക്കും എന്നുമായിരുന്നു.
മെഡിക്കൽ കോളേജിന് ലൈസൻസ് വാങ്ങി നൽകാം എന്ന് പറഞ്ഞ് ചില സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയല്ലോ എന്ന ചോദ്യത്തിന്. ഇത്തരം കാര്യങ്ങൾ സ്വമേധയാ അന്വേഷിച്ച് കണ്ടെത്തുന്ന വേറെ ഏത് പാർട്ടിയാണ് രാജജ്യത്തുള്ളതെന്നായിരുന്നു മറുപടി. ബിജെപി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷൻ തന്നെയല്ലേ ഇതൊക്കെ കണ്ടെത്തിയതെന്നും പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ ഒരു സംസ്ഥാന നേതാവിന്റെ പേരണ്ടല്ലോ എന്ന ചോദ്യത്തോട് നേതാക്കളെ പൂർണ വിശ്വാസമാണെന്നും അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെ പാർ്ട്ടിയുടെ സംസ്ഥാന നേതാക്കളുടെ കഴിവിൽ വിശ്വാസമർപ്പിക്കുന്നുവെന്നുമായിരുന്നു മറുപടി.
പാർട്ടിക്ക് ചീത്തപേരുണ്ടാക്കുന്നവർക്കെതിരെ നടപടിയുണ്ടാകുന്നില്ലല്ലോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. പക്ഷേ അത് എന്ത് നടപടിയാണെന്ന് വിശദീകരിക്കാൻ ജെയ്റ്റ്ലി ത്യാറായില്ല. നടപടികളെല്ലാം പ്രാദേശിക നേതാക്കൾക്കെതിരെ മാത്രമാണല്ലോയെന്നും പാർട്ടിയുടെ തന്നെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ പേരുകാർക്കെതിരെ നടപടി ഇല്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ പക്ഷേ മന്ത്രി പ്രതികരിച്ചില്ല.കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളിൽ എൽഡിഎഫ് സർക്കാറിനെ പൂർണമായും പ്രതിക്കൂട്ടിൽ നിർത്തി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ വാർത്താസമ്മേളം. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വീട് സന്ദർശിച്ച ശേഷം തിരുവനന്തപുരം താജ് വിവന്ത ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിണറായി സർക്കാറിന്റെ പിടിപ്പുകേടാണ് അക്രമങ്ങൾ പെരുകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന അക്രമങ്ങൾക്ക് മുൻപ് കേരളം വ്യാപകമായി ചർച്ച ചെയ്തത് ബിജെപി നേതാക്കൾക്കെതിരെ പാർട്ടി തന്നെ പുറത്ത് വിട്ട കോഴ ആരോപണങ്ങളെക്കുറിച്ചാണ്. വർക്കല എസ്ആർ ഡെന്റൽ കോളേജിന് മെഡിക്കൽ കോളേജ് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് എംടി രമേശ് ഉൾപ്പടെയുള്ള നേചതാക്കൾ പണം തട്ടിയെന്നും ഇത് ഹവാല പണമായി ഡൽഹിയിലെത്തിച്ചുവെന്നുമായിരുന്നു റിപ്പോർട്. ഇത് കേരളത്തിലെ പാർട്ടിയ പിടിച്ച കുലുക്കി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ രാജി സന്നദ്ധത അറിയിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. പിന്നീട് തലസ്ഥാനത്തെ നഗരസഭയിലെക്ക് മത്സരിച്ച പരാജയപ്പെട്ട പൂർണിമ നായരുടെ ജൻധൻ ഔഷധി തട്ടിപ്പും പുറത്ത് വന്നിരുന്നു.കൊല്ലത്ത് പണപ്പിരിവ് നൽകാത്തതിന് വ്യാപാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ പണം കൈപ്പറ്റിയെന്ന് ബിജെപി സഹകരണ സെൽ കൺവീനർ ത്നെ സമ്മതിക്കുകയും പിന്നീട് വിജിലൻസിന് നൽകിയ മൊഴിയിൽ മലക്കം മറിയുകയും ചെയ്തു.
എൽഡിഎഫ് ഭരണത്തിൽ രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ആക്രമ സംഭവങ്ങൾ നടക്കുമ്പോൾ കാഴ്‌ച്ചക്കാരായി നോക്കി നിൽക്കുകയാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്രമ സംഭവങ്ങൾ അഴിച്ചുവിടുന്നതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണ് കൊല്ലപ്പെട്ടവരുടെ എണ്ണം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ക്രൂരവും പൈശാകിവുമായ രീതിയിലാണ് കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നടക്കുന്നതെന്നും, രാജേഷിന്റെ ദേഹത്തു കണ്ട മുറിവുകൾ തീവ്രവാദികളെപ്പോലും നാണിപ്പിക്കുമെന്നു ജെയ്റ്റിലി പറഞ്ഞു. അക്രമ സംഭവങ്ങളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നിരിക്കെ കേരളത്തിൽ ഇക്കാര്യത്തിലൊന്നും നടപടിയുണ്ടാകുന്നില്ലെന്നും ജെയ്റ്റിലി പറഞ്ഞു. കുറ്റവാളികളും ആക്രമണത്തിനിരയായവരും തമ്മിൽ ഒരു തുല്യത സൃഷ്ടിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇത് അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി മുരളീധരൻ തുടങ്ങി ബിജെപിയുടെ നേതാക്കൾ അരുൺ ജയ്റ്റ്‌ലിക്കൊപ്പം രാജേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേരളത്തിൽ നടക്കുന്ന സി.പി.എം-ആർഎസ്എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭരണം നടത്തണമെന്നു വരെയുള്ള ആവശ്യങ്ങൾ ആർഎസ്എസ് ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജയ്റ്റ്‌ലിയുടെ സന്ദർശനം എന്നതും ശ്രദ്ധയമാകുന്നു. കേരളത്തിലെ സംഘർഷങ്ങൾ ദേശീയ പ്രാധാന്യം അർഹിക്കുന്ന വിഷയമാണെന്ന് വ്യക്തമാക്കാനാണ് ബിജെപി ഈ സന്ദർശനത്തോടെ ശ്രമിക്കുന്നത്. ദേശീയ മാധ്യമങ്ങളുൾപ്പെടെ ജയ്റ്റ്‌ലിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യം നൽകി കേരളത്തിലെത്തിയിട്ടുണ്ട്. ഇടതു ഭരണം ആക്രമണം നിറഞ്ഞതാണെന്ന വാദം ശക്തമായി ഉയർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
രാവിലെ 11.15-ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്ത് എത്തിയ ജയ്റ്റ്‌ലി 11.45-ന് കൊല്ലപ്പെട്ട ആർ.എസ്സ്.എസ്സ് ബസ്തികാര്യവാഹ് രാജേഷിന്റെ വീട് സന്ദർശിച്ചു. തുടർന്നാണ് ശ്രീകാര്യത്ത് നടക്കുന്ന അനുസ്മരണയോഗത്തിൽ പ്രസംഗിച്ചത്. ശേഷം എട്ടുമാസം മുമ്പ് നടന്ന ബിജെപി-സി.പി.എം സംഘർഷത്തിനിടെ ഗുരുതര പരുക്കേറ്റ ആർഎസ്എസ് നേതാവ് ജയപ്രകാശിനെ കാണും. ഉച്ചക്ക് 1.30 ന് സി.പി.എം ആക്രമണത്തിന് ഇരയായ കുടുംബങ്ങളുടെ സംഗമത്തിലും ജെയ്റ്റ്‌ലി പങ്കെടുത്തു.