- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നതിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം; ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകന്റെ വീട് അരുൺ ജെയ്റ്റ്ലി സന്ദർശിക്കും; കൊലപാതകങ്ങൾ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം
തിരുവനന്തപുരം:ശ്രീകാര്യത്തെ കൊല്ലപെട്ട ആർഎസ്എസ് ബസ്തി കാര്യവാഹക് രാജേഷിന്റെ വീട് സന്ദർശിക്കാൻ ബിജെപി കേന്ദ്ര നേതൃത്വമെത്തുന്നു.ഇതിനായി കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. സംസ്ഥാന നേതൃത്വം പരാതിപെട്ടതനെ തുടർന്നാണ് കേന്ദ്ര നേതാക്കൾ എത്തുന്നത്. സംസ്ഥാനത്ത് നിരവധി ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിന്റെ കൊലകത്തിക്ക് ഇരയാകുന്നുവെന്നാണ് പരാതി. സിപിഎമ്മിനെതിരെ ഇത് ദേശീയതലത്തിൽ തന്നെ ചർച്ചയാക്കാനും രാഷ്ട്രീയ ആയുമാക്കാനുമാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിലെ ആർഎസ്എസ് ബിജെപി പ്രവർത്തകർക്കെതിരെയുള്ള സി.പി.എം ആക്രമങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി.തുടർച്ചയായി രണ്ടാം ദിവസവും ഈ വിഷയമാണ് പാർലമെന്റിൽ ബിജെപി അംഗങ്ങൾ ഉന്നയിച്ചത്. സിപിഎമ്മിനെതിരെ കിട്ടിയ ആയുധം ഉപയോഗിക്കൻ ഉറച്ച് തന്നെയാണ് നേതാക്കൾ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. തുടർട്ടയായി രണ്ടാം ദിവസവും ഈ വിഷയം ചർച്ചയായതൊടെ ലോക്‌സഭയിൽ ശൂന്യ വേള തടസ്സപെട്ടു. സി.പി.എം കേരളത്തിൽ ദളിത് വേട്ടയാണ് നടത്തുന്നതെന്നാണ് ബിജെ
തിരുവനന്തപുരം:ശ്രീകാര്യത്തെ കൊല്ലപെട്ട ആർഎസ്എസ് ബസ്തി കാര്യവാഹക് രാജേഷിന്റെ വീട് സന്ദർശിക്കാൻ ബിജെപി കേന്ദ്ര നേതൃത്വമെത്തുന്നു.ഇതിനായി കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. സംസ്ഥാന നേതൃത്വം പരാതിപെട്ടതനെ തുടർന്നാണ് കേന്ദ്ര നേതാക്കൾ എത്തുന്നത്. സംസ്ഥാനത്ത് നിരവധി ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിന്റെ കൊലകത്തിക്ക് ഇരയാകുന്നുവെന്നാണ് പരാതി. സിപിഎമ്മിനെതിരെ ഇത് ദേശീയതലത്തിൽ തന്നെ ചർച്ചയാക്കാനും രാഷ്ട്രീയ ആയുമാക്കാനുമാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.
കേരളത്തിലെ ആർഎസ്എസ് ബിജെപി പ്രവർത്തകർക്കെതിരെയുള്ള സി.പി.എം ആക്രമങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി.തുടർച്ചയായി രണ്ടാം ദിവസവും ഈ വിഷയമാണ് പാർലമെന്റിൽ ബിജെപി അംഗങ്ങൾ ഉന്നയിച്ചത്. സിപിഎമ്മിനെതിരെ കിട്ടിയ ആയുധം ഉപയോഗിക്കൻ ഉറച്ച് തന്നെയാണ് നേതാക്കൾ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. തുടർട്ടയായി രണ്ടാം ദിവസവും ഈ വിഷയം ചർച്ചയായതൊടെ ലോക്‌സഭയിൽ ശൂന്യ വേള തടസ്സപെട്ടു. സി.പി.എം കേരളത്തിൽ ദളിത് വേട്ടയാണ് നടത്തുന്നതെന്നാണ് ബിജെപി അംഗങ്ങൾ കുറ്റപെടുത്തിയത്. ഇതിനെതിരെ ഇടത് അംഗങ്ങൾ രംഗതെത്തി. സംസ്ഥാന ഭരണം ഉപയോഗിച്ച് സി.പി.എം അക്രമം നടത്തുന്നുവെന്നാണ് കർണ്ണാടകയിൽ നിന്നുള്ള ബിജെപി അംഗങ്ങൾ പറഞ്ഞത്.
സംസ്ഥാന നേതാക്കളായ കോടിയേരി ബാലകൃഷ്ണന്റെ വീട് ഉൾപ്പടെ അക്രമിക്കപെട്ട കാര്യം മറുപടി പറഞ്ഞ സി.പി.എം അംഗം പിി കരുണാകരൻ സഭയെ അറിയിച്ചു. അതിനിടെ കേരളത്തിൽ കോഴയിൽ മുങ്ങിയ പാർട്ടിക്ക് വിവാദങ്ങളിൽ നിന്നും രക്ഷനേടാൻ അക്രമസംഭവങ്ങളെ ഉപയോഗിക്കാൻ തന്നെയാണ് തീരുമാനം. അക്രമ രാഷ്ട്രീയത്തിനെതിരെ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ജാഥ നടത്താനാണ് തീരുമാനം. വിവിധ സംസഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരെ ഇതിന്റെ ഭാഗമാക്കാനാണ് ബിജെപി തീരുമാനം.