തിരുവനന്തപുരം: ശത്രുരാജ്യങ്ങളിലെ സൈനികർ പോലും പെരുമാറാത്ത പോലെയാണ് രാജേഷിനെ രാഷ്ട്രീയ പ്രതിയോഗികൾ കൊലപ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. കൊലപ്പെടുത്തിയവരുടെ കണ്ണിൽ രാജേഷ് ചെയ്ത ഏക തെറ്റ് ആർ എസ്എസുകാരനായതാണ്. കേരളത്തിൽ എല്ലാ വിഭവങ്ങളും ഉണ്ട്. അത് പരിപോഷിപ്പിച്ച് മികച്ച സംസ്ഥാനമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ കേരളത്തിലെ സി.പി.എം അധികാരം ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നു. ഇത് ബാർബേറിൻ രീതിയാണ്. ഈ നയം സി.പി.എം പുനപരിശോധിക്കണം. രാജേഷിന്റെ വീട്ടിലെ സ്ഥിതി മനസ്സിലായി. ആ കുടുംബത്തെ പാർട്ടി ഏറ്റെടുക്കും-ആരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

അക്രമത്തിലൂടെ ആർഎസ് എസിനേയും ബിജെപിയേയും ഇല്ലാതാക്കാനാകുമെന്ന് സി.പി.എം കരുതരുത്. ആക്രമത്തിന് ഇരയാകുത്തോറും ശക്തി പ്രാപിക്കുന്നതാണ് ഈ ദേശീയ പ്രസ്ഥാനത്തിന്റെ രീതി. അത് സി.പി.എം മനസ്സിലാക്കണം-അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ശ്രീകാര്യത്ത് ബിജെപി പ്രവർത്തകൻ രാജേഷിന്റെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഃഖകരമായ ഒരു സാഹചര്യത്തിലാണ് ഇന്ന് നാം ഇവിടെ ഒന്നിച്ചു ചേർന്നിരിക്കുന്നത്. കേരളത്തിൽ അക്രമങ്ങൾക്ക് വിധേയരായ പാർട്ടി പ്രവർത്തകരെ കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ എത്തിച്ചേർന്നത്. സി.പി.എം അക്രമണത്തിൽ കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു. ക്രൂരത എല്ലാ അതിർത്തികളെയും ലംഘിച്ചിരിക്കുകയാണ്. ബിജെപിയുടെ എല്ലാ സംവിധാനങ്ങളും കേരളത്തിലെ പ്രവർത്തകർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ആദർശത്തിനനുസരിച്ച് പ്രവർത്തിക്കുക എന്ന തെറ്റ് മാത്രമാണ് രാജേഷ് ചെയ്തത്. ആർക്കെതിരായി ഒരുവിധത്തിലും പ്രവർത്തിക്കാതെയാണ് രാജേഷ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ ശത്രുത, രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയേക്കാൾ ക്രൂരമായി മാറുന്ന സാഹചര്യമാണിതെന്നും ജെയ്റ്റ്ലി പറഞ്ഞു. ശ്രീകാര്യത്തുകൊല്ലപ്പെട്ട ആർ.എസ്സ്.എസ്സ് പ്രവർത്തകന്റെ വീട് സന്ദർശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. പത്തു മിനുട്ടോളം നേരമാണ് ജെയ്റ്റ്‌ലി ഇവിടെ ചിലവഴിച്ചു.

കേരളത്തിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം തങ്ങളുടെ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നുവെന്ന് ബിജെപി പ്രചരണം നടത്തവെയാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി തിരുവനന്തപുരത്തെത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് ജെയ്റ്റ്ലി എത്തിയത്. ശ്രീകാര്യത്തുകൊല്ലപ്പെട്ട ആർ.എസ്സ്.എസ്സ് പ്രവർത്തകന്റെ വീട് സന്ദർശനം ജെയ്റ്റ്ലി പൂർത്തിയാക്കി. കേരളത്തിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം തങ്ങളുടെ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നുവെന്ന പ്രചരണം ശക്തമാക്കാനാണ് ബിജെപി നീക്കം.

എംഎൽഎ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി മുരളീധരൻ തുടങ്ങി ബിജെപിയുടെ നേതാക്കൾ അരുൺ ജയ്റ്റ്‌ലിക്കൊപ്പം രാജേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേരളത്തിൽ നടക്കുന്ന സി.പി.എം-ആർഎസ്എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭരണം നടത്തണമെന്നു വരെയുള്ള ആവശ്യങ്ങൾ ആർഎസ്എസ് ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജയ്റ്റ്‌ലിയുടെ സന്ദർശനം എന്നതും ശ്രദ്ധയമാകുന്നു. കേരളത്തിലെ സംഘർഷങ്ങൾ ദേശീയ പ്രാധാന്യം അർഹിക്കുന്ന വിഷയമാണെന്ന് വ്യക്തമാക്കാനാണ് ബിജെപി ഈ സന്ദർശനത്തോടെ ശ്രമിക്കുന്നത്. ദേശീയ മാധ്യമങ്ങളുൾപ്പെടെ ജയ്റ്റ്‌ലിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യം നൽകി കേരളത്തിലെത്തിയിട്ടുണ്ട്. ഇടതു ഭരണം ആക്രമണം നിറഞ്ഞതാണെന്ന വാദം ശക്തമായി ഉയർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

രാവിലെ 11.15-ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്ത് എത്തിയ ജയ്റ്റ്‌ലി 11.45-ന് കൊല്ലപ്പെട്ട ആർ.എസ്സ്.എസ്സ് ബസ്തികാര്യവാഹ് രാജേഷിന്റെ വീട് സന്ദർശിച്ചു. തുടർന്നാണ് ശ്രീകാര്യത്ത് നടക്കുന്ന അനുസ്മരണയോഗത്തിൽ പ്രസംഗിച്ചത്. ശേഷം എട്ടുമാസം മുമ്പ് നടന്ന ബിജെപി-സി.പി.എം സംഘർഷത്തിനിടെ ഗുരുതര പരുക്കേറ്റ ആർഎസ്എസ് നേതാവ് ജയപ്രകാശിനെ കാണും. ഉച്ചക്ക് 1.30 ന് സി.പി.എം ആക്രമണത്തിന് ഇരയായ കുടുംബങ്ങളുടെ സംഗമത്തിലും ജെയ്റ്റ്‌ലി പങ്കെടുക്കും.

നാല് മണിക്ക് മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങുക. ഇടതു സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയെത്തുമ്പോൾ മറുപടിയായി രാജ് ഭവനു മുന്നിൽ സി.പി.എം പ്രവർത്തകരുടെ കുടുംബങ്ങൾ സത്യഗ്രഹം നടത്തി. കന്ദ്രമന്ത്രി തങ്ങളേയും സന്ദർശിക്കണമെന്നാവശ്യപ്പെട്ടാണ് ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ രാജ്ഭവനു മുന്നിൽ സത്യഗ്രഹം നടത്തുന്നത്.

നടത്തവെയാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തുന്നത്. വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ആർ.എസ്സ്.എസ്സ് കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയപ്രധാന്യമുണ്ട്.