ഒളിമ്പ്യൻ അന്തോണി ആദത്തിലെ ആ വികൃതിക്കാരൻ പയ്യനെ പെട്ടന്നൊന്നും ആരും മറക്കില്ല. ബാലതാരമായി മലയാള സിനിമയിൽ എത്തി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ അരുൺ വിവാഹിതനായി. അശ്വതിയാണ് വധു. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം.

മോഹൻലാൽ നായകനായി എത്തിയ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് ദിലീപിന്റെ സ്പീഡ്, സൈക്കിൾ, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഒമർ ലുലു ഒരുക്കുന്ന അഡാർ ലവ് ആണ് അരുണിന്റെ പുതിയ ചിത്രം.