- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ ബസ് ട്രക്കിലിടിച്ച് ഉണ്ടായ അപകടം; മരിച്ചവരിൽ ഒരു മലയാളി കൂടി; കൊല്ലം സ്വദേശിയെ മരണം വിളിച്ചത് ഭാര്യയെ മകളുടെയും വിസാ നടപടികൾ പൂർത്തിയാക്കുന്നതിനിടെ; അരുൺ രാജിന്റെ വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും
വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചു കയറി ചൊവ്വാഴ്‌ച്ച യുഎഇയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി കൂടിയെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പരവൂർ ഭൂതക്കുളത്തിൽ രാജേന്ദ്രൻ പിള്ളയുടെയും സുമയുടെയും മകൻ അരുൺരാജ് (33) ആണു മരിച്ചത്. സേഫ്റ്റി ഓഫിസറായ ജോലി ചെയ്തിരുന്ന അരുണിനെ ഭാര്യയുടെയും മകളുടെയും വിസാനടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് മരണം വിളിച്ചത്. അരുൺരാജിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചൊവ്വാഴ്ച രാവിലെയാണ് എമിറേറ്റ്സ് റോഡിൽ അരുൺരാജ് സഞ്ചരിച്ച ബസ് റോഡിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കിലിടിച്ച് അപകടം സംഭവിച്ചത്. ഏഴുപേർ മരിച്ച അപകടത്തിൽ അരുണിനെ കൂടാതെ എറണാകുളം പിറവം സ്വദേശി എവിൻകുമാറും ഉൾപ്പെട്ടിരുന്നു. ഏഴുവർഷത്തോളം സൗദിയിൽ ജോലിചെയ്തിരുന്ന അരുണിന് അവിടെവച്ച് ഒരപകടം സംഭവിച്ചിരുന്നു. തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് സ്വന്തമായി ബിസിനസ് നടത്തുന്ന അമ്മാമൻ രാജ്കുമാർ സന്ദർശക വിസയിൽ അരുണിനെ ഷാർജയിൽ കൊണ
വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചു കയറി ചൊവ്വാഴ്‌ച്ച യുഎഇയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി കൂടിയെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പരവൂർ ഭൂതക്കുളത്തിൽ രാജേന്ദ്രൻ പിള്ളയുടെയും സുമയുടെയും മകൻ അരുൺരാജ് (33) ആണു മരിച്ചത്.
സേഫ്റ്റി ഓഫിസറായ ജോലി ചെയ്തിരുന്ന അരുണിനെ ഭാര്യയുടെയും മകളുടെയും വിസാനടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് മരണം വിളിച്ചത്. അരുൺരാജിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ചൊവ്വാഴ്ച രാവിലെയാണ് എമിറേറ്റ്സ് റോഡിൽ അരുൺരാജ് സഞ്ചരിച്ച ബസ് റോഡിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കിലിടിച്ച് അപകടം സംഭവിച്ചത്. ഏഴുപേർ മരിച്ച അപകടത്തിൽ അരുണിനെ കൂടാതെ എറണാകുളം പിറവം സ്വദേശി എവിൻകുമാറും ഉൾപ്പെട്ടിരുന്നു.
ഏഴുവർഷത്തോളം സൗദിയിൽ ജോലിചെയ്തിരുന്ന അരുണിന് അവിടെവച്ച് ഒരപകടം സംഭവിച്ചിരുന്നു. തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് സ്വന്തമായി ബിസിനസ് നടത്തുന്ന അമ്മാമൻ രാജ്കുമാർ സന്ദർശക വിസയിൽ അരുണിനെ ഷാർജയിൽ കൊണ്ടുവന്നത്. തുടർന്ന് ദുബായിൽ നിർമ്മാണക്കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ലഭിച്ചു. ആദ്യം സന്ദർശക വിസയിലാണ് ഭാര്യ കൃഷ്ണയെയും മകൾ ദിയയെയും അരുൺ കൊണ്ടുവന്നത്. പിന്നീട് അവർ നാട്ടിലേക്ക് തിരിച്ചുപോയി. ഒന്നര മാസം മുൻപ് കുടുംബ വിസയിൽ കൊണ്ടുവന്ന ഭാര്യയുടെയും മകളുടെയും വിസാനടപടികൾ പൂർത്തിയാക്കവേയാണ് അരുണിനെ മരണം കൊണ്ടുപോയത്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം തുടരുന്നു. ഷാർജ അബുഷഗാരയിലായിരുന്നു താമസം. കൃഷ്ണയാണു ഭാര്യ. മകൾ ദിയ.