ദുബായ്: പാലക്കാട് ആലത്തൂർ മേലാർകാട് തെക്കേ ഗ്രാമം അരുൺ ശേഷാദ്രി (റിലേഷൻഷിപ് മാനേജർ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് , ദുബായ്) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി. 41 വയസായിരുന്നു.

മുഹൈസിന ഹെൽത്ത് സെന്ററിൽ നടക്കുന്ന എംബാമിംഗിന് ശേഷം നാട്ടിൽ സംസ്‌കരിക്കും. പിതാവ്: ശങ്കരനാരായൺ ശേഷാദ്രി, മാതാവ്: മോഹന കൃഷ്ണമൂർത്തി .