- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടക്കുന്നത് ത്രിമൂർത്തി ഭരണം; മോദിയുടെ മൗനം പ്രതീക്ഷ ഇല്ലാതാക്കുന്നു; തീരുമാനങ്ങൾക്ക് പ്രതിഭാ സ്പർശമില്ല; വിദേശനയം മാത്രം മെച്ചമായിട്ട് കാര്യമില്ല; ജെയ്റ്റ്ലിയുടെ സാമ്പത്തിക നയങ്ങൾക്ക് ദിശാബോധവുമില്ല; വിമർശനവുമായി പിരിവാർ സഹയാത്രികൻ ഷൂരി
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി രംഗത്ത്. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ദിശാബോധമില്ലാത്തവയാണെന്ന് ഷൂരി പറഞ്ഞു. ബിജെപിയിലെ ത്രിമൂർത്തികളായ മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമാണ് തീരുമാനങ്ങളെടുക്കുന്നത്. ഇവരുടെ തീരുമാനം ഏകാധിപത്യ സ്വഭ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി രംഗത്ത്. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ദിശാബോധമില്ലാത്തവയാണെന്ന് ഷൂരി പറഞ്ഞു. ബിജെപിയിലെ ത്രിമൂർത്തികളായ മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമാണ് തീരുമാനങ്ങളെടുക്കുന്നത്. ഇവരുടെ തീരുമാനം ഏകാധിപത്യ സ്വഭാവത്തിലുള്ളതാണെന്നും ഷൂരി പറഞ്ഞു.
എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നയാളാണ് ഷൂരി. വിദേശ നയത്തിൽ മോദി സർക്കാരിന്റെ ഇടപെടലുകളെ ഷൂരി പ്രകീർത്തിക്കുകയും ചെയ്തു. എന്നാൽ, സാമ്പത്തിക നയങ്ങൾ വെറും ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കൈക്കൊള്ളുന്നതെന്നും സർക്കാരിന് ദീർഘവീക്ഷണമില്ലെന്നും ഷൂരി പറഞ്ഞു.
പ്രതിഭാ സ്പർശമോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് തീരുമാനങ്ങൾ ഉണ്ടാവുന്നത്. മോദിയുടെ മൗനവും ജനങ്ങളുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നു. ട്വിറ്ററിലും മറ്റും സജീവമായിരുന്ന മോദി, തന്റെ സർ്ക്കാരിന്റെ കാര്യത്തിൽ മാത്രം മൗനം പാലിക്കുന്നത് ശരിയല്ലെന്നും ഷൂരി പറഞ്ഞു. മോദി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പാർട്ടിയുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഷൂരിയിൽനിന്ന് ഈ രീതിയിലുള്ള വിമർശനമെന്നത് ശ്രദ്ധേയമാണ്. കേന്ദ്രത്തിലെ സഖ്യകക്ഷികളെ നിശബ്ദരാക്കിയാണ് മോദി സർക്കാർ ഭരണം നടത്തുന്നത്. അത് മുന്നണിയെ ക്ഷയിപ്പിക്കുമെന്നു മോദിയുടെ രാഷ്ട്രീയ മാനേജ്‌മെന്റ് ശരിയല്ലെന്നും ഷൂരി പറഞ്ഞു.
മോദി സർക്കാരിൽ ധനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെട്ടിരുന്നയാളാണ് ഷൂരി. തന്റെ സ്ഥാനത്തിന് വിഘാതമായ അരുൺ ജെയ്റ്റ്‌ലിക്കുനേരെയും ഷൂരി കനത്ത വിമർശനമുന്നയിച്ചു. നിക്ഷേപകർക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ലെന്നും നികുതി നയത്തെച്ചൊല്ലിയുള്ള സംശയങ്ങൾ ദൂരീകരിക്കാതെ കിടക്കുകയാണെന്നും ഷൂരി പറഞ്ഞു.
മോദി സർക്കാരിന്റെ ഭാഗമാകാൻ കഴിയാത്തതിന്റെ പ്രശ്‌നങ്ങളാണ് ഷൂരി ഉന്നയിക്കുന്നതെന്നാണ് വിമർസനം. വാജ്‌പേയ് സർക്കാരിൽ നിർണ്ണായക പദവിയിലുണ്ടായിരുന്ന ഷൂരി മോദിയുടെ ക്യാബിനറ്റിലും അംഗമാകുമെന്ന് കരുതിയിരുന്നു. സർക്കാർ രൂപീകരണ സമയത്ത് ഷൂരി ഡൽഹിയിൽ ഉണ്ടായിരുന്നു. ചർച്ചകളിലും ഭാഗമായി. ധനകാര്യവകുപ്പിൽ ഷൂരിയെ നിയമിക്കണമെന്ന് ആർഎസ്എസിലെ ചിലർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റെങ്കിലും ജെയ്റ്റ്‌ലിയെ കൈവിടാൻ മോദി തയ്യാറായില്ല. ഇതോടെ ഷൂരി ക്യാബിനറ്റിൽ നിന്ന് പുറത്തായി.
സർക്കാരിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട നിർണ്ണായക പദവികളിൽ ഒന്നിൽ ഷൂരി എത്തുമെന്നും പ്രതീക്ഷിച്ചവരുണ്ട്. അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ നയങ്ങളെ ഷൂരി വിമർശിക്കുന്നതെന്നാണ് വിലയിരുത്തൽ.

