പെരുച്ചാഴി എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ വൈദ്യനാഥൻ ഒരുക്കുന്ന പുതിയ ത്രില്ലർ ചിത്രമാണ് നിബുണൻ. തമിഴിലും കന്നഡയിലുമായാണ് ഇറങ്ങുന്ന ചിത്രത്തിൽ ആക്ഷൻ കിങ് അർജുൻ നായകനും വരലക്ഷ്മി ശരത്കുമാർ നായികയായും വേഷമിടുന്നു. പ്രസന്ന, വൈഭവ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്.

ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമാലോകത്തെ എക്കാലത്തെയും ആക്ഷൻ ഹീറോ അർജുന്റെ പുറത്തിറങ്ങുന്ന ചിത്രമമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പാഷൻ ഫിലിം ഫാക്ടറിയാണ് നിബുണൻ നിർമ്മിക്കുന്നത്.അനീതിക്കെതിരെ രഞ്ജിത് കാളിദോസ് എന്ന പൊലീസ് ഓഫീസർ നടത്തുന്ന സാഹസികമായ പോരാട്ടമാണ് സിനിമ എന്നറിയുന്നു.

കസബ എന്ന മലയാള സിനിമയ്ക്ക് ശേഷം വരലക്ഷ്മി ശരത്കുമാർ നായികയാകുന്ന ചിത്രം കൂടിയാണ് നിബുണൻ.വിസ്മയ എന്ന പേരിലാണ് നിബുണൻ കന്നഡയിൽ പുറത്തിറങ്ങുക. സുമൻ നെഗറ്റീവ് റോളിലെത്തും. ചെന്നൈയിലും ബംഗളൂരുവിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അരവിന്ദ് കൃഷ്ണയാണ് ക്യാമറ.