- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസ വോട്ടിന് തൊട്ടുമുമ്പ് രാജിവച്ച് നബാം തൂക്കി; പേമാ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാൻ വിമതർ സമ്മതിച്ചു; അരുണാചലിൽ കോൺഗ്രസ് അധികാരത്തിൽ തുടരും
ഇറ്റാനഗർ: വിശ്വാസ വോട്ടെടുപ്പു നടക്കാനിരിക്കെ അരുണാചൽ പ്രദേശിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി നബാം തൂക്കി രാജിവച്ചു. പേമ ഖണ്ഡുവാണു കോൺഗ്രസിന്റെ പുതിയ നേതാവ്. വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണു കോൺഗ്രസിന്റെ നീക്കം. ഇത് ഫലിക്കുകയും ചെയ്തു. ഇതോടെ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുമെന്നും ഉറപ്പായി. നബാം തൂക്കിക്കെതിരെ വലിയ വികാരം കോൺഗ്രസിനുള്ളിൽത്തന്നെയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്. തുടർന്ന് കോൺഗ്രസിലെ 15 അംഗങ്ങൾ യോഗം ചേർന്നു പേമാ ഖണ്ഡുവിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. 60 അംഗ നിയമസഭയിൽ കോൺഗ്രസിനു 47 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ഇതിൽ 21 പേർ ഇപ്പോൾ പ്രതിപക്ഷത്തിനൊപ്പമാണ്. 30 എംഎൽഎമാരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. വിമതരിൽ വലിയൊരു വിഭാഗത്തെ അനുനയിപ്പിക്കാൻ കഴിഞ്ഞതാണ് കോൺഗ്രസിന് തുണയായത്. ഇതോടെ അരുണാചൽ നിയമസഭയിൽ ഇന്നു വിശ്വാസ വോട്ടെടുപ്പ് നടത്തില്ല. വിമതർ ഉൾപ്പെടെ 44 എംഎൽഎമാർ ഗവർണറെ കണ്ടു. പേമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട
ഇറ്റാനഗർ: വിശ്വാസ വോട്ടെടുപ്പു നടക്കാനിരിക്കെ അരുണാചൽ പ്രദേശിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി നബാം തൂക്കി രാജിവച്ചു. പേമ ഖണ്ഡുവാണു കോൺഗ്രസിന്റെ പുതിയ നേതാവ്. വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണു കോൺഗ്രസിന്റെ നീക്കം. ഇത് ഫലിക്കുകയും ചെയ്തു. ഇതോടെ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുമെന്നും ഉറപ്പായി.
നബാം തൂക്കിക്കെതിരെ വലിയ വികാരം കോൺഗ്രസിനുള്ളിൽത്തന്നെയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്. തുടർന്ന് കോൺഗ്രസിലെ 15 അംഗങ്ങൾ യോഗം ചേർന്നു പേമാ ഖണ്ഡുവിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. 60 അംഗ നിയമസഭയിൽ കോൺഗ്രസിനു 47 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ഇതിൽ 21 പേർ ഇപ്പോൾ പ്രതിപക്ഷത്തിനൊപ്പമാണ്. 30 എംഎൽഎമാരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. വിമതരിൽ വലിയൊരു വിഭാഗത്തെ അനുനയിപ്പിക്കാൻ കഴിഞ്ഞതാണ് കോൺഗ്രസിന് തുണയായത്.
ഇതോടെ അരുണാചൽ നിയമസഭയിൽ ഇന്നു വിശ്വാസ വോട്ടെടുപ്പ് നടത്തില്ല. വിമതർ ഉൾപ്പെടെ 44 എംഎൽഎമാർ ഗവർണറെ കണ്ടു. പേമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് അരുണാചലിലെ രാഷ്ട്രീയ പ്രതിസന്ധി അകലുന്നത്. ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ സമയം വേണമെന്ന മുഖ്യമന്ത്രി നബാം തുകിയുടെ അപേക്ഷ ഗവർണർ തഥാഗത റോയ് നിരസിച്ചതോടെയാണ് ഇന്ന് വോട്ടെടുപ്പ് വേണ്ടിവന്നത്. ഭരണം നിലനിർത്താൻ 30 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കേ നബാം തുകി സർക്കാർ താഴെ വീഴാനുള്ള സാധ്യത ഏറെയായിരുന്നു. അരുണാചൽ സർക്കാരിനെ പിരിച്ചുവിട്ട കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കിയതിലൂടെ നേരിട്ട തിരിച്ചടി വിശ്വാസ വോട്ടെടുപ്പിലൂടെ മറികടക്കാൻ ബിജെപിയും രംഗത്തുണ്ടായിരുന്നു. ഇതോടെ കോൺഗ്രസ് സമർത്ഥമായി കരുക്കൾ നീക്കി. തൂക്കിയെ മാറ്റി വിമതരിൽ പിളർപ്പുണ്ടാക്കി. ഇതോടെ അരുണാചലിനെ കോൺഗ്രസ് പക്ഷത്ത് ഉറപ്പിച്ചു നിർത്താനും കഴിഞ്ഞു.
സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് ബുധനാഴ്ചയാണ് തുക്കിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ അരുണാചലിൽ വീണ്ടും അധികാരത്തിലേറിയത്. ശനിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കണമെന്ന് അന്ന് ഗവർണർ നിർദേശിച്ചിരുന്നു. സഭാനടപടികളുടെ വീഡിയോ എടുക്കണമെന്നും ശബ്ദവോട്ടിങ് അല്ല നടത്തേണ്ടതെന്നും നിർദേശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് വരുംവരെ ബിജെപി.യുടെ പിന്തുണയോടെ അധികാരത്തിലിരുന്ന പി.പി.എ. നേതാവ് കാലിഖോ പുൾ തനിക്ക് 45 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. 36 എംഎ!ൽഎ.മാരെ അദ്ദേഹം കഴിഞ്ഞദിവസം വാർത്താലേഖകർക്കു മുമ്പില് എത്തിച്ചിരുന്നു.
ഇപ്പോൾ കോൺഗ്രസ്സിന് സഭയിൽ 15 അംഗങ്ങൾ മാത്രമേയുള്ളൂ. അതുവച്ച് വിശ്വാസം തെളിയിക്കുക ദുഷ്‌കരമായിരിക്കും. ഇത് മനസ്സിലാക്കിയാണ് നബാം തൂക്കി രാജിവയ്ക്കുന്നത്. കഴിഞ്ഞ നവംബറിൽ കോൺഗ്രസ്സിലെ 47 എംഎൽഎമാരിൽ 21 പേര് കൂറുമാറിയതോടെയാണ് അരുണാചലിൽ പ്രതിസന്ധി തുടങ്ങിയത്. ഇതോടെ കോൺഗ്രസിന്റെ അംഗങ്ങൾ 26 ആയി കുറഞ്ഞു. തൂക്കി പുറത്തായി. ജനവരിയിൽ രാഷ്ട്രപതിഭരണം വന്നു. പിന്നീട്, വിമത കോൺഗ്രസ്സുകാരുടെ നേതാവ് കാലിഖോ പുൾ 20 വിമത എംഎൽഎമാരുടെയും 11 ബിജെപി അംഗങ്ങളുടെയും പിന്തുണയോടെ അധികാരത്തിലേറുകയായിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്.



