- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരുണാചലിൽ ആദ്യ ഗ്രീൻ ഫിൽഡ് വിമാനത്താവളം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുമെന്ന് കേന്ദ്ര സർക്കാർ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ആദ്യത്തെ ഗ്രീൻ ഫിൽഡ് വിമാനത്താവളം 2022 നവംബറോടെ പൂർത്തീകരിക്കുമെന്ന് കേന്ദ്രസർക്കാർ. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ വികസന ചക്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ നവീകരണം ആരംഭിക്കുന്നത്.
വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിനായി 'ഏവിയേഷൻ റിഫോം'എന്ന പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. അഞ്ച് പുതിയ വിമാനത്താവളങ്ങളാണ് ഈ പദ്ധതിയിലൂടെ ആരംഭിക്കാനൊരുങ്ങുന്നത്. ആറ് ഹെലിപോർട്ടുകളും 50 പുതിയ എയർ റൂട്ടുകളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
ന്യൂസ് ഡെസ്ക്
Next Story