- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻബോക്സിലെ അശ്ലീലക്കാരുടെ തുണിയുരിച്ച് അരുന്ധതി! അശ്ലീല മെസേജുകൾ അയക്കുന്നവരുടെ സ്ക്രീൻഷോട്ടുകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു
ഫേസ്ബുക്കിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ട് അവരോട് കിന്നരിക്കാൻ ആളുകൾ നിരവധിയുണ്ട്. ഇത്തരക്കാർ കമന്റടിക്കാനും മറ്റു മുന്നിൽ നിക്കാറുമുണ്ട്. എന്നാൽ പരസ്യമായി ആവശ്യപ്പെട്ടാൽ മുഖംമൂടി അഴിഞ്ഞുവീഴും എന്നതിനാൽ ഇൻബോക്‌സിലാണ് ഇത്തരം ശല്യക്കാർ എത്താറ്. എന്തായാലും ഇങ്ങനെ ഫേസ്‌ബുക്ക് ചിത്രങ്ങൾ കണ്ട് ഇൻബോക്‌സിൽ അശ്ലീലം നിറച്ചവരുടെ തു
ഫേസ്ബുക്കിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ട് അവരോട് കിന്നരിക്കാൻ ആളുകൾ നിരവധിയുണ്ട്. ഇത്തരക്കാർ കമന്റടിക്കാനും മറ്റു മുന്നിൽ നിക്കാറുമുണ്ട്. എന്നാൽ പരസ്യമായി ആവശ്യപ്പെട്ടാൽ മുഖംമൂടി അഴിഞ്ഞുവീഴും എന്നതിനാൽ ഇൻബോക്‌സിലാണ് ഇത്തരം ശല്യക്കാർ എത്താറ്. എന്തായാലും ഇങ്ങനെ ഫേസ്‌ബുക്ക് ചിത്രങ്ങൾ കണ്ട് ഇൻബോക്‌സിൽ അശ്ലീലം നിറച്ചവരുടെ തുണിയുരിച്ചു നടിയും ആക്ടിവിസ്ടുമായ അരുന്ധതി. സെക്‌സിന് താൽപ്പര്യമുണ്ടോ? നമ്പർ തരാമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരത്തിക്കൊണ്ട് എത്തിയവരുടെ മുഖംമൂടിയാണ് അരുന്ധതി പിച്ചിചീന്തിയത്.
തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ അശ്ലീല മെസേജുകൾ അയക്കുന്നവരുടെ അക്കൗണ്ട് സഹിതം അവർ അയച്ച മെസേജുകളുടെ സ്‌ക്രീൻ ഷോട്ടും അരുന്ധതി തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. സദാചാരവാദികളായ മലയാളികളുടെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരാനാണ് താൻ ഇത് ചെയ്തതെന്ന് അരുന്ധതി പറയുന്നു. അരുന്ധതി ഇൻബോക്‌സിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടതോടെ ചിലർ അക്കൗണ്ട് തന്നെ ഡിലീറ്റി ചെയ്ത് മുങ്ങി.
ഹൈദരബാദ് സെൻട്രൽ യൂണിവേഴ്‌സറ്റിയിൽ സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബനസമരം നടത്തി പ്രതിഷേധിച്ചവരുടെ കൂട്ടത്തിലായിരുന്നു അരുന്ധതി. ഇതിന് ശേഷം ഇവർക്കെതിരെയുള്ള കമന്റുകളുമായും ചിലർ രംഗത്തെത്തിയിരുന്നു. നേരത്തെ നടിയും അവതാരികയുമായ പേളി മാനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായി. താരം പോസ്റ്റ് ചെയ്ത ഒരു അഭിപ്രായത്തിന് കീഴെ വളരെ തരംതാഴ്ന്ന ഒരു കമന്റ് യുവാവ് പോസ്റ്റ് ചെയ്തു. ഇതാടെ നടി ഉടൻ തന്നെ ഈ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ഉഗ്രനൊരു മറുപടിയും ഈ യുവാവിനെതിരെ എഴുതി.